ബി.എസ്.പി-എസ്.പി സഖ്യം: ട്വിറ്ററിൽ ട്രെൻഡിങ്ങായി മായാവതി

2019 ലോകസഭാ തിരഞ്ഞെടുപ്പിൽ ഒന്നിച്ചു മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു ബി.എസ്.പി നേതാവ് മായാവതിയും എസ്.പി നേതാവ് അഖിലേഷ് യാദവും പത്ര സമ്മേളനം നടത്തിയതിനു പിന്നാലെ ട്വിറ്ററിൽ ട്രെൻഡിങ് ആയിരിക്കുകയാണ് ബിഎസ്‌പി അധ്യക്ഷ മായാവതി.

മണിക്കൂറുകൾക്കിടയിൽ പതിനായിരത്തോളം ട്വീറ്റുകൾ മായാവതിയുടെ പേര് പരാമർശിച്ചു ട്വിറ്ററിൽ വന്നിരിക്കുന്നു.

മായാവതിയെ ആരെങ്കിലും അപമാനിച്ചാൽ അത് തന്നെ അപമാനിക്കുന്നതിനു തുല്യമാണെന്ന് അഖിലേഷ് യാദവ് സ്വന്തം അണികളോടും ബി.ജെ.പിയോടും മുന്നറിയിപ്പ് നൽകിയതിനെ ഉദ്ധരിച്ചാണ് മുതിർന്ന മാധ്യമപ്രവർത്തക സാഗരിക ഘോഷ് ട്വീറ്റ് ചെയ്‌തത്‌.

The vow of the Samajwad: any insult of #Mayawati will be an insult to me: @yadavakhilesh. A warning to his own cadres as much as to @BJP4India. #Mayawati puts Guest House incident firmly in the past— Sagarika Ghose (@sagarikaghose) January 12, 2019

ലോകസഭാ തിരഞ്ഞെടുപ്പിന് വേണ്ടി രൂപീകരിക്കപ്പെട്ട ബി.എസ്.പി – എസ്.പി സഖ്യത്തെ താൻ സ്വാഗതം ചെയ്യുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും, പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ആയ മമതാ ബാനർജി ട്വീറ്റ് ചെയ്‌തു.

I welcome the alliance of the SP and the BSP for the forthcoming Lok Sabha elections— Mamata Banerjee (@MamataOfficial) January 12, 2019

ബി.എസ്.പിയുടെ ആന എസ്.പിയുടെ സൈക്കിളിൽ കയറി ലക്‌നൗ തെരുവുകളിലൂടെ പോവുമെന്ന് നമ്മൾ എന്നെങ്കിലും കരുതിയിരുന്നോ? ഒരു ഇടത്- ബി.ജെ.പി ഒഴികെ മറ്റൊരു സാധ്യതയും ഈ തിരഞ്ഞെടുപ്പിൽ തള്ളിക്കളയാനാവില്ല എന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായി ട്വിറ്ററിൽ കുറിച്ചു.

Did we ever think that the BSP’s elephant would ride with the SP’s cycle on Lucknow’s streets? Further proof that nothing can be ruled out in election season except possibly a left BJP alliance!! #VoteOn2019— Rajdeep Sardesai (@sardesairajdeep) January 12, 2019

ഈ കൂട്ടുകെട്ടിന് 2019 ലോകസഭാ തിരഞ്ഞെടുപ്പ് ഫലത്തിനെ മാറ്റിമറിക്കാനുള്ള ശക്തിയുണ്ട്. ഒരുമിച്ചു നിന്നാൽ അഖിലേഷ് യാദവും മായാവതിയും ഉത്തർ പ്രദേശിൽ അജയ്യരാണ്. മാധ്യമ പ്രവർത്തകൻ പങ്കജ് പചൗരി ട്വീറ്റ് ചെയ്‌തു.

അടുത്ത പ്രധാനമന്ത്രി ഉത്തർ പ്രദേശിൽ നിന്നാണെങ്കിൽ താൻ സന്തോഷവാനാണെന്നു അഖിലേഷ് യാദവ് പറഞ്ഞിട്ടുണ്ട്. ബി.എസ്.പി- എസ്.പി കൂട്ടുകെട്ടിനെ 2019 തിരഞ്ഞെടുപ്പിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ സഖ്യമായി കാണുന്നുവെന്ന് ബർക്ക ദത്ത് ട്വിറ്ററിൽ എഴുതി.

മായാവതിയും അഖിലേഷ് യാദവും തമ്മിലുള്ള സഖ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ട്വീറ്റുകളാണ് ട്വിറ്ററിൽ നിറഞ്ഞു കൊണ്ടിരിക്കുന്നത് . നമോ എഗൈൻ എന്ന ട്വീറ്റുകളോടെ ബിജെപി സൈബർ സെൽ മായാവതിക്കും അഖിലേഷിനുമെതിരെ ട്വീറ്റുകളുമായി രംഗത്തുണ്ട്.

Be the first to comment on "ബി.എസ്.പി-എസ്.പി സഖ്യം: ട്വിറ്ററിൽ ട്രെൻഡിങ്ങായി മായാവതി"

Leave a comment

Your email address will not be published.


*