https://maktoobmedia.com/

ബിഎസ്പി-എസ്പി സഖ്യം പിറന്നു. മോദിക്ക് ഇനി ഉറക്കമില്ലെന്ന് മായാവതി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എസ്പിയും ബിഎസ്പിയും ഒരുമിച്ച് മല്‍സരിക്കും. അഖിലേഷ് യാദവിന്റെയും മായാവതിയുടെയും സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് സഖ്യത്തിന്റെ പ്രഖ്യാപനമുണ്ടായത്. സഖ്യം ബിജെപിയുടെ വിഷലിപ്തമായ രാഷ്ട്രീയത്തിനെതിരെയെന്ന് ബിഎസ്പി നേതാവ് മായാവതി പറ‍ഞ്ഞു. ഇനി മോദിക്കും അമിത് ഷായ്ക്കും ഉറക്കം നഷ്ടമാകുമെന്നും ബിഎസ്പി അധ്യക്ഷ മുന്നറിയിപ്പ് നല്‍കി.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലോക്സഭാ സീറ്റുകളുള്ള സംസ്ഥാനത്തിന്‍റെ രാഷ്ട്രീയത്തില്‍ ഏറെ വഴിത്തിരിവാകും ഈ പ്രഖ്യാപനം

കോണ്‍ഗ്രസിന്റെ വോട്ട് പൂര്‍ണമായി സഖ്യത്തിന് ലഭിക്കില്ലെന്നാണ് അനുഭവമെന്ന് മായാവതി തുറന്നടിച്ചു.

യുപിയില്‍ 80 സീറ്റുകളില്‍ എസ്പിയും ബിഎസ്പിയും 38 സീറ്റുകളില്‍ വീതം മല്‍സരിക്കും.

രണ്ട് സീറ്റ് മറ്റുപാര്‍ട്ടികള്‍ക്കായി ഒഴിച്ചിട്ടു, അമേഠിയിലും റായ്ബറേലിയിലും മല്‍സരിക്കില്ല.

Be the first to comment on "ബിഎസ്പി-എസ്പി സഖ്യം പിറന്നു. മോദിക്ക് ഇനി ഉറക്കമില്ലെന്ന് മായാവതി"

Leave a comment

Your email address will not be published.


*