https://maktoobmedia.com/

കരീം മുസ്‌ലിയാർക്കെതിരെ ആർഎസ്എസ് അക്രമം: പ്രധാനപ്രതികളെ പിടികൂടാതെ പോലീസ്

ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ ജനുവരി മൂന്നിന് ബി.ജെ.പിയും, സംഘപരിവാർ സംഘടനകളും നടത്തിയ ഹര്‍ത്താലിനിടെ കാസർഗോഡ് ബായാര്‍ പള്ളിയിലെ ഇമാമായ കരീം മുസ്‌ല്യാരെ അക്രമിച്ചതിൽ പ്രധിഷേധം കനക്കുന്നു.

അമ്പതോളം വരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് ഹര്‍ത്താല്‍ ദിവസം കരിം മുസ്‌ല്യാരെ അക്രമിക്കുകയായരുന്നു.

തലക്കും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റ കരീം മുസ്‌ല്യാര്‍ മംഗലാപുരം യൂനിറ്റി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. ബോധരഹിതനായ കരിം മുസ്‌ല്യാര്‍ കഴിഞ്ഞ ദിവസമാണ് കണ്ണ് തുറന്നത് .

കാസർഗോഡ് മഞ്ചേശ്വരം മണ്ഡലത്തിലെ ബായാർ പള്ളിയിലെ ഇമാമായി ജോലി ചെയ്യുന്ന കരീം മുസ്‌ലിയാര്‍ ബൈക്കില്‍ സഞ്ചരിക്കവേ ആര്‍.എസ്.എസുകാര്‍ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുമ്പു ദണ്ടുകളും വടികളും ഉപയോഗിച്ച് ക്രൂരമായ ആക്രമിക്കുകയും ചെയ്‌തു. മർദ്ദനത്തിനിന്നു ഇരയായ കരീം മുസ്‌ലിയാർ ബോധരഹിതനായതോടെയാണ് അക്രമിസംഘം പിന്‍വാങ്ങിയത്. റോഡില്‍ കിടന്ന മുസ്‌ലിയാരെ ഏറെ നേരത്തിനു ശേഷം നാട്ടുകാര്‍ എത്തിയാണ് ആശുപത്രിയിലെത്തിച്ചത്.

കരീം മുസ്‌ലിയാരെ ആക്രമിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആയുധങ്ങളുമായി സംഘടിച്ചെത്തിയ ആര്‍.എസ്.എസ് സംഘം ബായാര്‍ ജാറം പള്ളിക്ക് നേരെയും ആക്രമണം നടത്തുന്നുണ്ട്. നിര്‍ധന കുടുംബത്തിന്റെ ഏക ആശ്രയമായ കരീം മുസ്ല്യാരുടെ തുടര്‍ ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെ നാട്ടുകാരുടെ സഹായം തേടുകയാണ് ബന്ധുക്കള്‍. ബയാര്‍ ഫ്രന്റ്‌സ് വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് സഹായ സമിതി രൂപീകരിച്ചത്. ലത്തീഫ് ഫൈസല്‍ ബായാര്‍, നിസാം ഗോള്‍ഡന്‍, സുബൈര്‍, സക്കരിയ ബായാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സഹായ സമിതി പ്രവര്‍ത്തിക്കുന്നത്. ഫോണ്‍: 9895372608

ഇന്നലെ കരീം മുസ്ലിയാരെ സന്ദർശിച്ചിരുന്നെന്നും ആറോളം പ്രതികളെ പോലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും എൻ.എ നെല്ലിക്കുന്ന് എം.എൽ.എ മക്തൂബ് മീഡിയയോട് പറഞ്ഞു.

ഹര്‍ത്താലിനിടെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നിരപരാധികള്‍ക്ക് നേരെ അക്രമങ്ങള്‍ അഴിച്ചുവിടുമ്പോള്‍ പൊലീസ് നിഷ്‌ക്രിയരായി നോക്കിനിൽക്കുകയായിരുന്നുവെന്നു ആക്ഷേപമുണ്ട്.

പൊലീസ് നിലപാടിനെതിരെ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വം അറിയിച്ചു.

കരിം മുസ്‌ലിയാര്‍ക്ക് നേരെയുണ്ടായ ആര്‍.എസ്.എസ് അക്രമത്തില്‍ 40 പേര്‍ക്കെതിരെ പൊലീസില്‍ കേസ് ഉണ്ടെങ്കിലും ആറ് പ്രതികളെ മാത്രമാണ് അറസ്റ്റ് ചെയ്‌തത്‌. പ്രധാന പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്‌തിട്ടില്ല.

ഹര്‍ത്താലില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി വ്യാപക അക്രമങ്ങളാണ് ആര്‍.എസ്.എസ് അഴിച്ചുവിട്ടത്. മുസ്‌ലിം വ്യാപാര സ്ഥാപനങ്ങളെ തെരഞ്ഞെുപിടിച്ച് അക്രമിക്കുകയും ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെടുത്തുകയും ചെയ്‌തിരുന്നു.

Be the first to comment on "കരീം മുസ്‌ലിയാർക്കെതിരെ ആർഎസ്എസ് അക്രമം: പ്രധാനപ്രതികളെ പിടികൂടാതെ പോലീസ്"

Leave a comment

Your email address will not be published.


*