https://maktoobmedia.com/

അമരീഷ് പുരി- സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ പ്രിയപ്പെട്ട വില്ലന്‍

നായകനെക്കാള്‍ ഓര്‍മിക്കപ്പെടുന്ന അപൂര്‍വം ചില പ്രതിനായകരേ സിനിമയിലുള്ളൂ. അങ്ങനെ ഇന്ത്യന്‍ സിനിമാപ്രേമികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ പേരാണ് അമരീഷ് പുരി. ഘനഗംഭീരമായ ശബ്ദവും ആകാരവും മാത്രമായിരുന്നില്ല അമരീഷ് പുരിയെ തേടി സംവിധായകരെത്താനുള്ള കാരണം, അദ്ദേഹത്തിന്റെ അഭിനയപാടവത്തിനു പകരം വയ്ക്കാന്‍ മറ്റൊരു പേരില്ലായിരുന്നു.  അമരീഷ് പുരിയുടെ പതിനാലാം ചരമവാര്‍ഷികമായിരുന്നു ജനുവരി പതിമൂന്ന്.

Image result for amrish puri in dilwale dulhaniya le jayenge

അമരീഷ് പുരിയെന്ന പേരിലൂടെ തന്നെയോര്‍മിക്കപ്പെടുന്ന എത്രയെത്ര കഥാപാത്രങ്ങളാണ്. ദില്‍വാലെ ദുല്‍ഹനിയാ ലേജായേംഗെ എന്ന നിത്യഹരിത ബോളിവുഡ് ചിത്രത്തിലെ ബല്‍ദേവ് സിങ് എന്ന കഥാപാത്രത്തെ ചിത്രം കണ്ടവരാരും മറന്നിട്ടുണ്ടാവില്ല. “ജാ സിമ്രാന്‍, ജീലെ അപ്നെ സിന്ദഗീ” എന്നു പറഞ്ഞ് കജോളിന്റെ കൈ മെല്ലെ അയച്ചുവിടുന്ന ആ റയില്‍വേ സ്റ്റേഷന്‍ രംഗത്തിന്റെ ജീവന്‍, അമരീഷിന്റെ അച്ഛന്‍ കഥാപാത്രം കൂടിയായിരുന്നു. സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘മിസ്റ്റര്‍ ഇന്ത്യ’യിലെ ക്രൂരനായ മൊഗാമ്പോ, ‘നായകി’ലെ പ്രതിനായകനായ മുഖ്യമന്ത്രി, ‘കരണാര്‍ജുന്‍’…അമരീഷ് പുരിയുടെ സാന്നിധ്യമുള്ള ഹിറ്റ് ചിത്രങ്ങളുടെ ലിസ്റ്റ് നീണ്ടു പോകുന്നു. 1967 മുതല്‍ 2005 വരെ നീണ്ട സിനിമാ ജീവിതത്തില്‍ നാന്നൂറിലേറെ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. ഗിരീഷ് കര്‍ണാടിനെ പോലുള്ള നാടകപ്രതിഭകളോടൊപ്പം നാടകരംഗത്തും അദ്ദേഹം തന്റെ മുദ്ര പതിപ്പിച്ചിരുന്നു.

Image result for steven spielberg and amrish puri


ഇന്ത്യന്‍ സംവിധായകര്‍ക്കും സിനിമാ ലോകത്തിനും മാത്രമായിരുന്നില്ല, ഹോളിവുഡിനും പ്രിയപ്പെട്ട അഭിനേതാവായിരുന്നു അമരീഷ് പുരി. 1982ല്‍ പുറത്തിറങ്ങിയ ആറ്റിന്‍ബറോയുടെ ‘ഗാന്ധി’യിലെ ഖാന്‍ എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം ഹോളിവുഡിന്റെ ശ്രദ്ധപിടിച്ചു പറ്റിയത്. പിന്നീട് സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ ‘ഇന്ത്യാനാ ജോണ്‍സ് ആന്‍ഡ് ടെംപിള്‍ ഓഫ് ഡൂം’ എന്ന ചിത്രത്തിലൂടെയും അദ്ദേഹം ലോകസിനിമാ പ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റി. എക്കാലത്തെയും ഹോളിവുഡ് ബ്ലോക്ബസ്റ്ററുകളില്‍ ഇടംപിടിച്ച ഇന്ത്യാനാ ജോണ്‍സിലെ ‘മോലാ റാം’ എന്ന വില്ലന്‍ അമരീഷ് പുരിയുടെ മാസ്റ്റര്‍പീസായിട്ടാണ് കരുതപ്പെടുന്നത്. “എനിക്കേറ്റവും ഇഷ്ടമുള്ള പ്രതിനായകനാണ് അമരീഷ് പുരി. ലോകസിനിമ കണ്ടതില്‍ വച്ചത് ഏറ്റവും ബെസ്റ്റ്” എന്നാണ് സ്റ്റീവന്‍ സ്പില്‍ബര്‍ഗ് അമരീഷ് പുരിയെക്കുറിച്ച് പറഞ്ഞത്.

Amrish Puri in a still from Indiana Jones and the Temple of Doom

അവിഭക്ത ഇന്ത്യയിലെ പഞ്ചാബില്‍ 1932നായിരുന്നു അമരീഷ് പുരിയുടെ ജനനം. അര്‍ബുദ ബാധയെത്തുടര്‍ന്ന് രണ്ടായിരത്തി അഞ്ചില്‍ തന്റെ എഴുപത്തിരണ്ടാം വയസ്സില്‍ അദ്ദേഹം മരണമടഞ്ഞു.

Be the first to comment on "അമരീഷ് പുരി- സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ പ്രിയപ്പെട്ട വില്ലന്‍"

Leave a comment

Your email address will not be published.


*