https://maktoobmedia.com/

മോദിയെക്കാളും ജനപ്രിയൻ രാഹുൽ; ബിജെപിയിൽ നിന്ന് രാജിവെച്ച് മുൻ എംപി

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിഹാറിൽ ബിജെപിയ്ക്ക് തിരിച്ചടിയായി മുതിർന്ന നേതാവ് പാർട്ടി വിട്ടു. ബിജെപി മുൻ എംപിയും മുതിർന്ന നേതാവുമായ ഉദയ് സിംഗാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്.

നരേന്ദ്ര മോദിയുടെ പ്രഭാവം മങ്ങിക്കഴിഞ്ഞു. അതേസമയം, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ജനപ്രീതി വർധിക്കുകയാണ്. ബിജെപിയുടെ കോൺഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം ഒരിക്കലും അംഗീകരിക്കാനാകില്ല. പ്രതിപക്ഷത്തെ തുടച്ചു നീക്കിയാൽ ഒരിക്കലും ജനാധിപത്യത്തിന് നിലനിൽപ്പുണ്ടാകില്ല

ബി.ജെ.പിയിൽ നിന്ന് രാജി വെക്കാനുള്ള കാരണങ്ങളായി ഉദയ് സിംഗ് ചൂണ്ടിക്കാട്ടി.

നിതീഷ് കുമാറിൻ്റെ ജനപിന്തുണ കുറഞ്ഞു വരികയാണെന്നും നിതീഷിൻ്റെ പ്രവൃത്തികളുടെ ഫലം അനുഭവിക്കേണ്ട സ്ഥിതിയിലാണ് ബിജെപിയെന്നും ഉദയ് സിംഗ് കുറ്റപ്പെടുത്തി. നിതീഷ് കുമാർ നേതൃത്വം നൽകുന്ന ജെഡിയുവിന് മുന്നിൽ ബിജെപി കീഴടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബിഹാറിലെ പുര്‍ണിയ മണ്ഡലത്തിൽ നിന്നും മത്സരിച്ച് ജയിച്ച് രണ്ടുവട്ടം എം പിയായ ആളാണ് ഉദയ് സിംഗ്.

15-ാം ധനകാര്യ കമ്മീഷൻ ചെയർമാൻ ആയിരുന്ന എൻ കെ സിംഗിൻ്റെ സഹോദരനാണ് ഉദയ് സിംഗ്. ജെഡിയുവിൻ്റെ സന്തോഷ് കുശ്വാഹിനോട് തോറ്റാണ് 2014ൽ ഉദയ്ക്ക് എം പി സ്ഥാനം നഷ്ടമായത്. 2004,2009 വർഷങ്ങളിൽ അദ്ദേഹം തന്നെയായിരുന്നു പുര്‍ണിയ മണ്ഡലത്തിൽ നിന്നും ജയിച്ചിരുന്നത്.

ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 17 സീറ്റുകളിലാണ് ബിജെപിയും ജെഡിയുവും മത്സരിക്കുന്നത്. രാംവിലാസ് പാസ്വാൻ്റെ എല്‍ജെപിയ്ക്ക് ആറ് സീറ്റുകളാണുള്ളത്.

Be the first to comment on "മോദിയെക്കാളും ജനപ്രിയൻ രാഹുൽ; ബിജെപിയിൽ നിന്ന് രാജിവെച്ച് മുൻ എംപി"

Leave a comment

Your email address will not be published.


*