https://maktoobmedia.com/

പ്രതിപക്ഷത്തെ നയിക്കേണ്ടത് കോൺഗ്രസ്സെന്നു ഡി.എം.കെയും ആർ.ജെ.ഡിയും

2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പ്രതിപക്ഷ കക്ഷികൾക്കിടയിൽ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും സ്വീകാര്യത വർധിക്കുന്നു. പ്രതിപക്ഷത്തെ നയിക്കാൻ ഏറ്റവും അനുയോജ്യമായ പാർട്ടി കോൺഗ്രസ്സാണ് അഭിപ്രായപെട്ട് രണ്ടു പ്രധാന പ്രതിപക്ഷ കക്ഷികളാണ് രംഗത്തു എത്തിയിരിക്കുന്നത്.

രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകണമെന്നാണ് തമിഴ്‌നാടിന്റെ ആഗ്രഹമെന്ന് എന്ന് ദ്രാവിഡ മുന്നേറ്റ കഴകം നേതാവ് സ്റ്റാലിൻ അഭിപ്രായപ്പെട്ടു.

രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നതു തമിഴ് ജനതയുടെ ആഗ്രഹമാണെന്നും അക്കാര്യമാണു കരുണാനിധി അനുസ്‌മരണ സമ്മേളനത്തിൽ പരസ്യമായി പറഞ്ഞതെന്നും ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ പറഞ്ഞു. താൻ രാഹുലിനെ പ്രധാനമന്ത്രിസ്ഥാനത്തേക്കു നിർദേശിച്ചതു തെറ്റായിപ്പോയെന്ന് പ്രതിപക്ഷ കൂട്ടായ്മയിലെ ആരും പറഞ്ഞിട്ടില്ല. സംസ്ഥാനങ്ങൾക്കനുസരിച്ചു രാഷ്ട്രീയ സാഹചര്യങ്ങൾ മാറാം. തിരഞ്ഞെടുപ്പിനു ശേഷം പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്നാണു മറ്റു സംസ്ഥാനങ്ങളിലെ കക്ഷികളുടെ തീരുമാനം. സ്റ്റാലിൻ പറഞ്ഞു.

അതേ സമയം, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ നിരയെ നയിക്കാന്‍ പ്രാപ്‌തി കോണ്‍ഗ്രസിനു തന്നെയെന്ന് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവും വ്യക്തമാക്കി. പ്രാദേശിക പാര്‍ട്ടികളോട് വിശാല മനസ്സുള്ള സമീപനം കോണ്‍ഗ്രസ് സ്വീകരിക്കണമെന്നും വിശാല സഖ്യ പ്രഖ്യാപനത്തിനു ശേഷം അഖിലേഷിനെയും മായാവതിയെയും കണ്ടത് സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമായിട്ടല്ല എന്നും തേജസ്വി യാദവ് പറഞ്ഞു.

Be the first to comment on "പ്രതിപക്ഷത്തെ നയിക്കേണ്ടത് കോൺഗ്രസ്സെന്നു ഡി.എം.കെയും ആർ.ജെ.ഡിയും"

Leave a comment

Your email address will not be published.


*