ഇന്ത്യൻ മാധ്യമങ്ങൾ ബിജെപിയുടെ വിജയത്തിന് കാരണമാകുന്നതെങ്ങനെ?

രുക്‌മിണി എസ്

കഴിഞ്ഞ 5 വർഷമായി ഇന്ത്യൻ മാധ്യമങ്ങൾക്ക്, ഭരണപക്ഷത്തെയും അതിൻ്റെ നേതാക്കളെയും കവർ ചെയ്യുന്നതിൽ മുമ്പെങ്ങും സംഭവിക്കാത്ത വിധം സത്യസന്ധത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് വിദഗ്‌ധർ അഭിപ്രായപ്പെടുന്നുണ്ട്. ഈ മാറ്റത്തിൻ്റെ ഫലം 2019ലെ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കും എന്നത് തീർച്ചയാണ്.

ഇന്ത്യക്കാർ പൊതുവെ മാധ്യമങ്ങളോട് കൂടുതൽ വിധേയത്വമുള്ളവരും ഒരു പരിധി വരെ അതിൽ വിശ്വാസം ചെലുത്തുന്നവരുമാണ്. വലിയ സ്വാധീനമുള്ള പല മാധ്യമങ്ങളും, പ്രത്യേകിച്ച് ഹിന്ദി മാധ്യമങ്ങൾ നിലവിൽ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിക്ക് മുൻഗണന കൊടുക്കുന്നു എന്നതാണ് വസ്‌തുത.

ലോക് നിധി സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഡവലപ്പിങ് സൊസൈറ്റീസ് നടത്തിയ ഇരുപതോളം വർഷത്തെ ദേശീയ തെരഞ്ഞെടുപ്പ്‌ പഠനങ്ങൾ [ എൻ.ഇ.എസ്] പരിശോധിച്ചാൽ ഇന്ത്യൻ ജനതയുടെ ഉയർന്നു വരുന്ന വാർത്താ ഉപഭോഗ സംസ്‌കാരത്തെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

ടെലിവിഷനാണ് ഇന്നും ഇന്ത്യക്കാരുടെ സുപ്രധാന വാർത്താ സ്രോതസ്സായി നിലനിൽക്കുന്നത്. എൻ.ഇ.എസ് പ്രകാരം, വാർത്തകൾക്കായി ദിനപ്പത്രങ്ങളെ ആശ്രയിക്കുന്ന 26% ത്തേക്കാൾ 46 % ആളുകളും നിത്യമായി ടെലിവിഷനെ ആശ്രയിക്കുന്നവരാണ്. വാർത്താ സ്രോതസെന്ന നിലക്ക് ഒരു തുടക്കക്കാരൻ്റെ സ്വഭാവം പുലർത്തുന്ന റേഡിയോയെക്കാൾ കുറഞ്ഞപ്രചാരത്തിലുള്ളതുമായിരുന്നു ഇന്റർനെറ്റ് എന്ന് 2014ൽ എൻ.ഇ.എസ് നടത്തിയ പഠനത്തിൽ പറയുന്നു.

പക്ഷെ, 2017ൽ നടന്ന ‘പ്യൂ ഗ്ലോബൽ ആറ്റിറ്റ്യൂഡ്സ് സർവേ’ പ്രകാരം 16% ഇന്ത്യക്കാരും തങ്ങളുടെ വാർത്താ സ്രോതസ്സായി ഇന്റർനെറ്റിനെയാണ് ആശ്രയിക്കുന്നത് എന്ന് കണ്ടെത്തി. യുവാക്കളും, സാമ്പത്തികമായും വിദ്യഭ്യാസപരമായും ഉയർന്നവരും (ഭൂരിഭാഗം പുരുഷന്മാർ) അടങ്ങിയതുമാണ് ഇൻറർനെറ്റിൻ്റെ ഈ ആശ്രിതവർഗമെന്ന് പഠനങ്ങൾ പറയുന്നു.

കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കൽ സയിന്റിസ്റ്റായ രാഹുൽ വർമയുടെയും ലോക് നിധി -സി.എസ്.സി.എസിൻ്റെ ശ്രേയാസ് സർ ദേശായിയുടെയും വിശകലനത്തിന് വിധേയമായ 2014ലെ എൻ.ഇ.എസ് പഠനം മുമ്പുള്ളതിനെക്കാൾ ബിജെപി ജനങ്ങൾക്കിടയിൽ പ്രചാരം നേടിയിട്ടുണ്ടെന്ന വസ്‌തുത തുറന്നു കാണിക്കുന്നുണ്ട്.

2014ൽ 31 % ഇന്ത്യക്കാരും ബിജെപി ക്ക് വേണ്ടി വോട്ട് ചെയ്‌തപ്പോൾ അവരിൽ 39 % ആളുകളും ഉയർന്ന മാധ്യമസ്വാധീനം ഉള്ളവരാണെന്നും 27% ത്തിൽ താഴെ മാത്രമാണ് മാധ്യമ സ്വാധീനം കുറഞ്ഞവരുടെ കണക്കു വിവരങ്ങളെന്നും , 306 നിയോജക മണ്ഡലങ്ങളിൽ ബിജെപിക്ക് വോട്ടു ചെയ്‌ത 20,000 ത്തോളം ആളുകളിൽ സംഘടിപ്പിക്കപ്പെട്ട എൻ.ഇ.എസ് സ്റ്റഡി സാമ്പിളിലൂടെ ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

മാധ്യമ സ്വാധീനം കൂടുതലുള്ള ആ വിഭാഗം ഗുജറാത്തിനെ ഒരു മാതൃകാ സംസ്ഥാനമായി അംഗീകരിക്കുന്നവരും നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി സ്ഥാനത്തെ അനുകൂലിക്കുന്നവരുമാണ് എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.

മാധ്യമ സ്വാധീനത്തിൻ്റെ ഓരോ അവസ്ഥകളിലും ബിജെപി കോൺഗ്രസിനെ പിന്നിലാക്കി.

എന്തൊക്കെയായിട്ടും ചെറിയ നിയോജക മണ്ഡലങ്ങളിൽ പോലും ബിജെപിക്കനുകൂലമായ വിധികളാണ് ഇൻറർനെറ്റിലൂടെ പുറത്തു വിട്ടു കൊണ്ടിരുന്നത്. എല്ലാത്തിലുമുപരി, മീഡിയ എക്സ്പോഷറിൻ്റെ ഒട്ടുമിക്ക അവസ്ഥകളിലും ബിജെപിക്കും നരേന്ദ്രമോദിക്കുമുള്ള പിന്തുണ വളർന്നുകൊണ്ടിരുന്നു.
ഉയർന്ന മാധ്യമ സ്വാധീനത്തിലുള്ളവരും ബിജെപിക്ക് അവഗണിക്കാനാകാത്ത വോട്ടർമാരുമായ ആളുകളൊക്കെയും സാമ്പത്തികമായി ഉയർന്നവരും ഉന്നത ജാതീയരും യുവാക്കളുമൊക്കെയാവാനുള്ള സാധ്യതയാണ് കൂടുതൽ എന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.

ജനാധിപത്യത്തിൻ്റെ മറ്റെല്ലാ ഘടകങ്ങളെയും സൂക്ഷ്മതയോടെ നിലനിർത്തിയാലും, ഹിന്ദി ടെലിവിഷൻ – പത്രമാധ്യമങ്ങളെ ആശ്രയിക്കുന്നവർ ബിജെപിക്ക് വോട്ടു ചെയ്യാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. ഹിന്ദി അല്ലാത്ത ഇതര ഇന്ത്യൻ ഭാഷാ മാധ്യമങ്ങളെ ആശ്രയിക്കുന്നവർ ബിജെപി അനുകൂലികളാവാനുള്ള സാധ്യത താരതമ്യേന കുറവാണെന്നതും വസ്‌തുതയാണ്‌.

ഇന്ത്യൻ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസേർച്ച് കൗൺസിലിൻ്റെ 2019 ജനുവരി ആദ്യവാരത്തെ പഠന വിവരമനുസരിച്ച് 140 മില്യൻ വീക്കിലി റേറ്റിങ്ങുള്ള ഹിന്ദി ചാനലുകൾ പ്രധാന ഇംഗ്ലീഷ് ചാനലുകളെക്കാൾ 200 മടങ്ങ് പ്രേഷകരുള്ളവരാണെന്ന് വ്യക്തമാക്കുന്നു. മലയാളത്തിലെയും തമിഴിലെയും പ്രധാന ചാനലുകൾക്ക് ഇംഗ്ലീഷ് ചാനലുകളുടെ 100 മടങ്ങ് റേറ്റിങ്ങാണുള്ളത്.

RankChannel NameWeekly Impressions
1Republic TV731000
2Times Now583000
3India Today Television284000
4CNN News18280000
5NDTV 24×7191000
1Aaj Tak140656000
2Zee News119908000
3News18 India114993000
4ABP News109341000
5India TV101902000

Source: BARC India

അതിനിടക്ക് കോൺഗ്രസ് കുറഞ്ഞ മീഡിയാ എക്സ്പോഷറോടുകൂടി ബിജെപിയെക്കാൾ മെച്ചപ്പെട്ട പ്രവർത്തനങ്ങളാണ് നടത്തി കൊണ്ടിരിക്കുന്നത്. മാധ്യമ ഉള്ളടക്കങ്ങൾക് തിരഞ്ഞെടുപ്പുകളിൽ സുപ്രധാന സ്വാധീനമാണ് ഉള്ളത്.

2014ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ മൂർദ്ധന്യാവസ്ഥയിൽ, അതായത് മാർച്ച് 1 നും മേയ് 11 നും ഇടക്ക് മറ്റ് രാഷ്ട്രീയ കക്ഷികളിലെ സുപ്രധാന നേതാക്കളായ ഒമ്പത് പേരെക്കാൾ കൂടുതൽ സംപ്രേക്ഷണ സമയം രാത്രി എട്ടു മണിക്കും പത്തു മണിക്കുമിടയിൽ നരേന്ദ്ര മോദിക്ക് ലഭിച്ചിട്ടുണ്ട് എന്ന വിവരം ഡൽഹിയിലുള്ള സെന്റർ ഫോർ മീഡിയ സ്റ്റഡീസിന്റെ മീഡിയാ ലാബ് കണ്ടെത്തിയിട്ടുണ്ട്. നരേന്ദ്ര മോദി മൂന്നിലൊന്നിനേക്കാൾ കൂടുതൽ സമയം ഇന്ത്യൻ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുകയായിരുന്നു.

LeadersTime In Minutes% of Time
Narendra Modi341536.32
Arvind Kejriwal8799.35
Rahul Gandhi4684.98
Priyanka Gandhi2893.07
Sonia Gandhi1681.79
Mulayam Yadav1621.72
LK Advani1551.65
Amit Shah1531.63
Manmohan Singh1481.57
Mamta Banerjee1211.28

Source: Analysis by CMS Media Lab

ബിജെപിയുടെ മീഡിയാ കവറേജ് കോൺഗ്രസിനേതിനെക്കാൾ 10%ലധികമായിരുന്നു. അത് പക്ഷെ, മുമ്പെങ്ങുമില്ലാത്തൊരു അന്തരമാണ്. 2009 ൽ ഇത് ഒന്നോ രണ്ടോ ശതമാനത്തിൽ കൂടുതലായിരുന്നില്ല എന്ന് മീഡിയ ലാബിൻ്റെ അദ്ധ്യക്ഷനായ പ്രഭാകർ പറയുന്നു. 2014 ൽ ബിജെപിയുടെയും മോദിയുടെയും ആ കവറേജ് പോസിറ്റീവാണോ നെഗറ്റീവാണോ എന്നത് വ്യക്തമായിരുന്നില്ല. അത്രത്തോളം തീവ്രമായൊരു നിരീക്ഷണം സെന്റർ ഫോർ മീഡിയ സ്റ്റഡീസും നടത്തിയിരുന്നില്ല.

ആ വർഷങ്ങൾക്ക് ശേഷം പിന്നീട് പ്രയോഗ സിദ്ധമായ വിവരങ്ങളുടെ അഭാവമുണ്ടെങ്കിലും വ്യക്തമായ അനുമാനങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ ബിജെപിയുടെ അത്തരത്തിലുള്ള കവറേജുകളൊന്നും തന്നെ സമഗ്രമായതോ വിശാലമായതോ ആയ പദ്ധതികളായിരുന്നില്ലെന്നും മറിച്ച് ഒരു തരത്തിലുള്ള വൈകാരിക മുതലെടുപ്പായിരുന്നെന്നും പറയാനാകും.

ഇത് വോട്ടർമാരുടെയും പ്രേക്ഷകരുടെയും മനസ്സിൻ്റെ ശക്തിയെ സബന്ധിക്കുന്ന കാര്യം മാത്രമല്ല. മറ്റെല്ലാ രാജ്യങ്ങളും മറികടന്ന ഒരു പ്രശ്‌നമായിട്ട് കൂടി ഇന്ത്യ നിലവിലും രാഷ്ട്രീയ പക്ഷപാതിത്വങ്ങളെ തങ്ങളുടെ മാധ്യമങ്ങളിലേക്ക് ചേർത്തു നിർത്തുന്നവരായി നില നിൽക്കുന്നുവെന്ന് 2017ൽ സംഘടിക്കപ്പെട്ട ‘പ്യൂ ഗ്ലോബൽ ആറ്റിറ്റ്യൂഡ്സ് സർവേ’ ചൂണ്ടിക്കാണിക്കുന്നു.

PartiesTime In Minutes% of Time
BJP179638.91
Congress133828.98
AAP78116.93
SP2074.49
Shiv Sena721.56
BSP621.35
TMC481.05
CPI(M)461
MNS410.89
JD(U)350.75

Source: Analysis by CMS Media Lab

41% ആളുകളും വാർത്താ മാധ്യമങ്ങൾക്ക് അത്തരത്തിൽ ചില രാഷ്ട്രീയ പാർട്ടികളെ അനുകൂലിക്കുന്നത് തെറ്റല്ല എന്ന നിലപാട് സ്വീകരിക്കുമ്പോൾ 25 % ആളുകൾ മാത്രമാണ് അതിനെ തെറ്റായി കാണുന്നത്. മറ്റൊരു രാജ്യത്തും ഈ അളവിന് ഇത്രമേൽ അന്തരമില്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. മൂന്നിലൊന്നും ആ വിഷയത്തിൽ ഒരു അഭിപ്രായവും ഇല്ലാത്തവരുമാണ്.

ഈയടുത്ത് വാർത്താ ഏജൻസിയായ എ എൻ ഐയുമായി നടത്തിയ മോദിയുടെ അഭിമുഖത്തിലൂടെയും പ്രശസ്‌ത ഫേസ്ബുക്ക് പേജായ ഹ്യൂമൻസ് ഓഫ് ബോംബെയുടെ അധികാരികളുമായി നടത്തിയ സിറ്റിങ്ങിലൂടെയും ഇന്ത്യയുടെ ഭരണകക്ഷിയായ ബിജെപി 2019ലെ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തങ്ങളുടെ മാധ്യമ ഉപയോഗം തുടങ്ങിക്കഴിഞ്ഞുവെന്ന് മനസ്സിലാക്കാം. പ്രേക്ഷകർ വീണ്ടും അവരുടെ അജണ്ടകളിൽ വീഴാൻ പോവുകയാണ്. ഒരു പക്ഷെ ആ തന്ത്രം വീണ്ടും വിജയിച്ചേക്കാം

സ്ക്രോളിൽ ജനുവരി 14ന് പ്രസിദ്ധീകരിക്കപ്പെട്ട ലേഖനം വിവർത്തനം ചെയ്‌തത്‌ ന്യൂഡൽഹി ജാമിഅ മില്ലിയ ഇസ്‍ലാമിയയിലെ മാധ്യമവിദ്യാർത്ഥി ആയിഷ നൗറിനാണ്.

Be the first to comment on "ഇന്ത്യൻ മാധ്യമങ്ങൾ ബിജെപിയുടെ വിജയത്തിന് കാരണമാകുന്നതെങ്ങനെ?"

Leave a comment

Your email address will not be published.


*