മായാവതി, പ്രിയങ്ക: മോദിയെയും യോഗിയെയും നേരിടാൻ രണ്ടു ബുദ്ധവനിതകൾ

പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു വലിയ വഴിത്തിരിവായാണ് വിലയിരുത്തപ്പെടുന്നത്. ഇതുവരെ സജീവ രാഷ്ട്രീയത്തിൽ ഇറങ്ങാൻ വിസമ്മതിച്ചിരുന്ന പ്രിയങ്ക ഗാന്ധിയെ കിഴക്കൻ ഉത്തർപ്രദേശിൻ്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായാണ് നിയമിച്ചിരിക്കുന്നത്.

ബി.ജെ.പി വളരെ ശക്തമായ ഈ മേഖലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ ശക്തരായ ഹുന്ദുത്വ രാഷ്ട്രീയക്കാരെ നേരിടുക എന്നതാണ് പ്രിയങ്കയുടെ ചുമതല.

ഉത്തർപ്രദേശിൽ ബി.എസ്.പി – എസ്.പി സഖ്യം സാധ്യമായതോടു കൂടി ബി.എസ്.പി നേതാവായ മായാവതി വീണ്ടും ദേശീയ രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. അടുത്ത ഇന്ത്യൻ പ്രധാനമന്ത്രി വരെ ആകാനുള്ള സാധ്യത മായാവതിക്ക് ഉണ്ടെന്നു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ 2019 ലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ കഴിവുള്ള ഈ രണ്ടു നേതാക്കന്മാർക്കും കൗതുകരമായ സാമ്യതയുണ്ട്. ഈ രണ്ടു പ്രമുഖ വനിതകളും ഹിന്ദു മതം വെടിഞ്ഞ് ബുദ്ധിസം വിശ്വാസമായി സ്വീകരിച്ചവരാണ്.

2006 ൽ കാൻഷിറാമിൻ്റെ മരണസമയത്ത് താനും കാൻഷിറാമും ബുദ്ധ മത വിശ്വാസികളാണെന്നും ഇനിയും ആ വിശ്വാസം തുടർന്നുപോകുമെന്നും മായാവതി വെളിപ്പെടുത്തിയിരുന്നു. താൻ ഇന്ത്യൻ പ്രധാനമന്ത്രി ആവുകയാണെങ്കിൽ ഔദ്യോഗികമായി അത് പ്രഖ്യാപിക്കുമെന്നും അറിയിച്ചിരുന്നു.

പ്രിയങ്ക ഗാന്ധി ബുദ്ധമതവിശ്വാസിയും എസ്.എൻ ഗോയങ്കെയെ ഗുരുവായി സ്വീകരിച്ചു വർഷങ്ങളായി ബുദ്ധമത ഉപാസനം പ്രാക്ടീസ് ചെയ്യുന്നയാളുമാണ്. മാത്രമല്ല ബുദ്ധിസ്റ്റ് സ്റ്റഡീസിൽ പ്രിയങ്ക ഗാന്ധി ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ പരീക്ഷണശാലയായ ഉത്തർ പ്രദേശിൽ നരേന്ദ്രമോദി, യോഗി ആദിത്ഥ്യനാഥിനെ പോലുള്ളവരെ നേരിടുന്നത് ബുദ്ധമത വിശ്വാസികളായ രണ്ടു വനിത നേതാക്കന്മാരാണെന്നത് ഇന്ത്യൻ രാഷ്ട്രീയത്തിലെ കൗതുകരമായ വസ്‌തുതയാണ്‌.

Be the first to comment on "മായാവതി, പ്രിയങ്ക: മോദിയെയും യോഗിയെയും നേരിടാൻ രണ്ടു ബുദ്ധവനിതകൾ"

Leave a comment

Your email address will not be published.


*