ചുള്ളിക്കാട് മുതൽ അനുസിതാര വരെ. മമ്മൂട്ടിയുടെ പേരമ്പിനെ പുകഴ്ത്തി മലയാളസിനിമാ ലോകം

കഴിഞ്ഞ ദിവസം ലുലുമാളിൽ നടന്ന മമ്മൂട്ടിയുടെ തമിഴ് സിനിമയായ പേരമ്പിൻ്റെ കേരള ലോഞ്ചിൽ സിനിമ കണ്ടിറങ്ങിയ മലയാളത്തിലെ പ്രശസ്തരായ സിനിമ പ്രവർത്തകരുടെ വാക്കുകകൾ സിനിമയുടെ പ്രതീക്ഷകളെ വർധിപ്പിക്കുന്നു.

ചൈന ഷാൻഹായ്‌ ഫിലിം ഫെസ്റ്റിവൽ, റോട്ടർഡാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഗോവ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചു മികച്ച പ്രതികരണം നേടിയ പേരമ്പിൻ്റെ സംവിധായകൻ ദേശീയ അവാർഡ് ജേതാവായ റാം ആണ്. ചിത്രത്തിൻ്റെ ടീസറുകൾക്ക് വലിയ പ്രതികരണമാണ് ലഭിച്ചിരുന്നത്. ദേശീയ അവാർഡ് ജേതാവായ സാധന ഓട്ടിസം ബാധിച്ച കുട്ടിയായി അത്ഭുതപെടുത്തുന്ന പ്രകടനമാണ് സിനിമയിൽ നടത്തിയിരിക്കുന്നത്.

ചിത്രം ഫെബ്രുവരി 1ന് റിലീസ് ചെയ്യും.

ലുലുമാളിലെ പ്രദർശനത്തിനു ശേഷം പേരമ്പിനെ കുറിച്ചുള്ള മലയാളസിനിമാലോകത്തെ പ്രമുഖരുടെ വാക്കുകളിലൂടെ:

ബാലചന്ദ്രൻ ചുള്ളിക്കാട്: ലോകം കണ്ട മികച്ച നടൻമാരിൽ ഒരാളാണ് മമ്മൂക്ക. ഓരോ പ്രേക്ഷകൻ്റെയും ഹൃദയത്തെ ശുദ്ധീകരിക്കാൻ കഴിവുള്ള സിനിമയാണ് പേരമ്പ്

കമൽ: ഇത് പോലെ സൂക്ഷ്മാംശങ്ങൾ അഭിനയിക്കാൻ കഴിയുന്ന ഇന്ത്യയിൽ ഒരേ ഒരു നടനേയുള്ളു. അത് മമ്മൂക്കയാണ്. അത് കൊണ്ടാണ് ഇന്നും അന്യ ഭാഷ സംവിധായകർ മമ്മൂട്ടിയെ തേടി വരുന്നത്. ജബ്ബാർ പട്ടേൽ അംബേദ്ക്കർ ആയി മമ്മൂക്കയെ തിരഞ്ഞെടുത്തത് അങ്ങനെയാണ്. പേരമ്പിലൂടെ ദേശീയ അവാർഡ് മലയാളത്തിൽ വീണ്ടും എത്തും.

ലിജോ ജോസ് പെല്ലിശ്ശേരി: മമ്മൂക്കയുടെ കണ്ഡം ഇടറിയാൽ, മമ്മൂക്കയുടെ കണ്ണ് നിറഞ്ഞാൽ, നമ്മളുടെ കണ്ഡം ഇടറും, നമ്മളും കരയും.

രഞ്ജി പണിക്കർ: അഭിനയ സമൃദ്ധമാണ് മമ്മൂട്ടി. എത്ര കോരിയെടുത്താലും തീരാത്ത അക്ഷയ ഖനിയാണ് മമ്മൂക്ക. “Mammootty is an Infinite Actor”.

ബി.ഉണ്ണികൃഷ്ണൻ: കാലം കഴിയുംതോറും വീഞ്ഞിന് വീര്യം കൂടുമെന്ന് പറയുന്നത് പോലെ കാലം കഴിയും തോറും അഭിനയിച്ച് വിസ്മയിപ്പിക്കുന്നു മമ്മൂട്ടി.

സിബി മലയിൽ: എന്നെ വല്ലാതെ ഉലച്ചു കഴിഞ്ഞു പേരമ്പിലെ മമ്മൂക്ക

സത്യൻ അന്തിക്കാട്: ഒരു സിനിമ കണ്ട് അതിശയിച്ച് പോയിരിക്കുകയാണ് ഞാൻ. മലയാളത്തിലെ എക്കാലത്തെയും പുതുമുഖ നടനാണ് മമ്മൂക്ക

എസ്.എൻ. സ്വാമി: പണ്ട് തനിയാവർത്തനം കണ്ട് ഞാൻ കരഞ്ഞിട്ടുണ്ട്. അന്ന് മുതൽ പ്രതിഞ്ജ എടുത്തതാണ് ഇനി ഞാൻ ഒരിക്കലും കരയില്ല എന്ന്. അല്ലെങ്കിൽ ഒരു നടനും എന്നെ കരയിപ്പിക്കാൻ കഴിയില്ല എന്ന്. ഈ ദിവസം വരെ ഞാൻ ജയിച്ചു. പക്ഷേ ഇന്ന് ഞാൻ കരഞ്ഞു. ഞാൻ വീണ്ടും തോറ്റു. എന്നെ വീണ്ടും കരയിപ്പിച്ചത് മമ്മൂക്കയാണ്. എന്നെ വീണ്ടും മമ്മൂക്ക തോൽപ്പിച്ചു.

ജി.എസ് പ്രസാദ്‌: ലോക സിനിമയിലെ ജ്വലിച്ച് നിൽക്കുന്ന അഗ്നിയുടെ പേരാണ് മമ്മൂക്ക.

അനുസിതാര: അഭിമാനത്തോടെ ഞാൻ വീണ്ടും പറയൂം ഞാൻ മമ്മൂക്കയുടെ ഒരു വലിയ ഫാൻ ആണ്”

Image may contain: 1 person

Be the first to comment on "ചുള്ളിക്കാട് മുതൽ അനുസിതാര വരെ. മമ്മൂട്ടിയുടെ പേരമ്പിനെ പുകഴ്ത്തി മലയാളസിനിമാ ലോകം"

Leave a comment

Your email address will not be published.


*