ഹിന്ദുവും മുസ്‌ലിമും സുഹൃത്തുക്കളായാൽ… ‘യോഗിരാജ്യ’ത്തെ അലിയുടെയും അരവിന്ദിൻ്റെയും കഥ

Representation image

മെഹബൂബ് അലിയും അരവിന്ദ് ശർമയും ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിലെ സിയാനാ തെഹ്സിൽ നിവാസികളും ഉറ്റ ചങ്ങാതിമാരുമാണ്. അരവിന്ദിൻ്റെ പിതാവ് പ്രദേശത്തെ ബ്രാഹ്മൺ സമാജത്തിൻ്റെ നിലവിലെ പ്രസിഡന്റും അലി ഒരു ഒരു ട്രാൻസ്പോർട്ട് സംരംഭത്തിൻ്റെ നടത്തിപ്പുകാരനുമാണ്. ഇരുവരും ഇപ്പോൾ ജയിലറകളിലാണ്. ഗോവധമാണ് പാതകം.

പ്രദേശത്ത് സന്ദർശിച്ചു ക്യാമ്പ് ചെയ്‌ത്‌ വിവരങ്ങൾ ശേഖരിച്ച സി പി എം പി.ബി അംഗം ബൃന്ദ കാരാട്ട് പറയുന്നത് പ്രകാരം ഗോവധക്കുറ്റം ചുമത്തപ്പെടുന്ന ആദ്യ ബ്രാഹ്മണനാണ് അരവിന്ദ്. പൂർണമായും വെജിറ്റേറിയൻ ആഹാരങ്ങൾ കഴിക്കുന്നവരാണ് അരവിന്ദിൻ്റെ കുടുംബം. അലിയെയും അരവിന്ദിനെയും അറസ്റ്റ് ചെയ്‌ത്‌ ജയിലിലടച്ച പോലീസ് എന്നാൽ അലിക്കെതിരെ ദേശീയ സുരക്ഷാ നിയമമാണ് ചുമത്തിയിട്ടുള്ളത്. അരവിന്ദിൻ്റെ പേരിൽ ആ കുറ്റം ചുമത്തിയിട്ടില്ല.

Image result for yogi

സംഘപരിവാർ പ്രവർത്തകരുടെയും പ്രദേശവാസികളുടെയും സംഘടിതമായ അക്രമണത്തിനിടെ കൊല്ലപ്പെട്ട സുബോധ് കുമാർ എന്ന പോലീസുകാരൻ്റെ വീട് ഉൾപ്പെടുന്ന പ്രസ്‌തുത ജില്ലയിലെ മതമൈത്രി നിലനിർത്താൻ അഹോരാത്രം പാടുപെട്ടവരാണ് അരവിന്ദും അലിയും. എന്നാൽ സംഘ് പരിവാർ ആക്രമണങ്ങളെ അവഗണിച്ച പോലീസും ഉത്തർപ്രദേശ് ഭരണകൂടവും അന്വേഷണങ്ങളെല്ലാം ഗോവധത്തിലേക്ക് മാത്രം കേന്ദ്രീകരിക്കുകയാണ് ഉണ്ടായത്.

മറ്റൊരു വസ്‌തുത, ഗോവധവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌ത എഫ്‌ഐആറിൽ അരവിന്ദിൻ്റെയും അലിയുടെയും പേരുകളില്ല എന്നാണ്.

പ്രദേശവാസികളെ സംബന്ധിച്ചിടത്തോളം ആദ്യമായി അവർ ചെയ്‌ത തെറ്റ് വേർപിരിയാനാവാത്ത വിധം സുഹൃത്തുക്കളായി എന്നതാണ്. ബുലന്ദ്ഷഹറിൽ മതവിദ്വേഷം പ്രചരിപ്പിക്കാനുള്ള യോഗിയുടെ ശ്രമങ്ങൾക്ക് ഇതൊരു തടസ്സമായിരുന്നു.

സിയാനാ മുൻസിപ്പാലിറ്റിയിലെ ദലിത് സംവരണ വാർഡിൽ ബി ജെ പി ക്കെതിരെ മത്സരിച്ച സ്ഥാനാർത്ഥിക്ക് വേണ്ടി അലിയും അരവിന്ദും ഒന്നിച്ചു പ്രചാരണത്തിനിറങ്ങിയിരുന്നു. ഇവിടെ ബി ജെ പി കനത്ത പരാജയം ഏറ്റുവാങ്ങി. അന്നുമുതലാണ് ഇരുവരും ബി ജെ പി യുടെ കണ്ണിലെ കരടായത്. വിവിധ മതസ്ഥർ സൗഹൃദം സ്ഥാപിക്കുന്നത് പോലും വച്ച് പൊറുപ്പിക്കില്ലെന്ന സന്ദേശമാണ് സർക്കാർ ഈ അറസ്റ്റിലൂടെ നൽകുന്നതെന്ന് സ്ഥലം സന്ദർശിച്ച ശേഷം ബൃന്ദ കാരാട്ട് പറയുന്നു.

ലവ് ജിഹാദെന്ന നുണപ്രചാരണം നടത്തി ഹിന്ദുക്കൾക്കിടയിലും മുസ്‌ലിംകൾക്കിടയിലും വിദ്വേഷം പ്രചരിപ്പിച്ചവർ ഇപ്പോൾ ഇരുമതത്തിലുള്ളവർ സുഹൃത്തുക്കൾ പോലും ആവാൻ പാടില്ല എന്ന ഭീഷണി നൽകുകയാണ് ഈ അറസ്റ്റിലൂടെ എന്ന് ബൃന്ദ കാരാട്ട് പറയുന്നു.

ദേശീയ സുരക്ഷാ നിയമം മുസ്‌ലിംകൾക്ക് മാത്രമായുള്ളത് എന്ന പ്രവണതയാണ് നിലവിലുള്ളത്. പ്രസ്‌തുത ഗോവധവുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ ഒരു തെളിവും കണ്ടെത്താൻ സാധിച്ചിട്ടില്ല. പോലീസുകാരനെ വധിക്കാനും ബുലന്ദ്ഷഹറിൽ കലാപമുണ്ടാക്കാനുമുള്ള സംഘപരിവാർ സംഘടനകളുടെ ശ്രമത്തിൻ്റെ ഭാഗമായി അവർതന്നെ കന്നുകാലികളെ കൊന്നൊടുക്കുകയായിരുന്നു എന്നതിന് തെളിവുകൾ ഏറെ ലഭിച്ചുകഴിഞ്ഞിട്ടും പോലീസ് മുസ്‌ലിം ചെറുപ്പക്കാരെ വേട്ടയാടുകയാണ്.

മതവിദ്വേഷത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് പോലീസിൻ്റെ ഭാഗത്ത് നിന്നുള്ളത്. നിലവിലെ കേസും തുടർന്നുണ്ടായ സംഭവങ്ങളും മുസ്‌ലിം സമുദായത്തെ ഒട്ടാകെ ഭീതിയിൽ ആഴ്ത്തുകയാണ്.

Image result for brinda karat

വിദ്വേഷത്തിലൂടെയും മതപരമായ ദ്രുവീകരണത്തിലൂടെയും വോട്ട് ബാങ്ക് മാത്രം ലക്ഷ്യം വയ്ക്കുന്ന ബിജെപിയും ആർഎസ്എസും ഉൾപ്പെടെയുള്ള സംഘടനകൾ ഉത്തർ പ്രദേശിൻ്റെ അവസ്ഥ ഭയാനകമാക്കുകയാണെന്നും ബൃന്ദ കാരാട്ട് പറയുന്നു.

സിറ്റിസൺ ഇൻ ൽ പ്രസിദ്ധീകരിച്ച ഈ വാർത്തയുടെ സ്വതന്ത്ര പരിഭാഷ നിർവഹിച്ചത് കോഴിക്കോട് ഫാറൂഖ് കോളേജിലെ സോഷ്യോളജി രണ്ടാം വർഷ വിദ്യാർത്ഥി ഋതിക് രമേഷാണ്.

Be the first to comment on "ഹിന്ദുവും മുസ്‌ലിമും സുഹൃത്തുക്കളായാൽ… ‘യോഗിരാജ്യ’ത്തെ അലിയുടെയും അരവിന്ദിൻ്റെയും കഥ"

Leave a comment

Your email address will not be published.


*