സാമ്പത്തികസംവരണം: ജെഎൻയുവിൽ 25% സീറ്റുകൾ വർധിക്കും

ന്യൂഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ വരുന്ന അധ്യയന വർഷം മുതൽ 25% സീറ്റുകൾ വർധിപ്പിക്കും. 10% സാമ്പത്തികസംവരണം നടപ്പിലാവുമ്പോൾ ജനറൽ വിഭാഗത്തിൽ സീറ്റ് കുറയുമെന്നതിലാണ് തീരുമാനം.

മുന്നോക്കക്കാരിലെ പിന്നോക്കകാർക്ക് 10% സീറ്റുകൾ വരുന്ന അധ്യയനവർഷം മുതൽ നടപ്പിലാക്കാൻ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം സർവകലാശാലകൾക്ക് നിർദേശം നൽകിയിരുന്നു.

വിവിധ സെന്ററുകളിലെയും സ്‌കൂളുകളിലെയും മേധാവിമാരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനമെന്ന് ജെഎൻയു വൈസ് ചാൻസലർ ഡോ: ജഗദീഷ് കുമാർ പറഞ്ഞു.

മെയ് ആദ്യവാരത്തിലാണ് ജെഎൻയു അഡ്‌മിഷൻ പ്രക്രിയകൾ ആരംഭിക്കുക

സാമ്പത്തികസവരണത്തിനെതിരെ ദലിത് മുസ്‌ലിം ബഹുജൻ കൂട്ടായ്‌മകളും രാഷ്ട്രീയസംഘടനകളും സമരം ചെയ്യുന്നുണ്ടെങ്കിലും കേന്ദ്ര സർക്കാർ തീരുമാനവുമായി മുന്നോട്ട് പോവുകയാണ്

Be the first to comment on "സാമ്പത്തികസംവരണം: ജെഎൻയുവിൽ 25% സീറ്റുകൾ വർധിക്കും"

Leave a comment

Your email address will not be published.


*