കേരള എംപിമാർ: ലോക്‌സഭയിലെ ഹാജർനില, ചോദ്യങ്ങൾ, സംവാദങ്ങൾ…

New Delhi : Kerala Congress MPs staging a protest at Parliament in New Delhi on Monday over alleged omitting of Kerala CM Oommen Chandy from PM Narendra Modi’s function in Kollam. PTI Photo by Subhav Shukla

കേരളത്തിൽ നിന്നുമുള്ള ഇരുപത് എംപിമാരുടെ പതിനാറാം ലോക്‌സഭയിലെ പ്രകടനങ്ങൾ വിലയിരുത്തുന്നു.

ലോക്‌സഭയിലെ സാന്നിധ്യം, ഉന്നയിച്ച ചോദ്യങ്ങൾ, പങ്കെടുത്ത സംവാദങ്ങൾ, വ്യക്തിഗതമായി അവതരിപ്പിച്ച ബില്ലുകൾ എന്നിവയാണ് പരിശോധിക്കുന്നത്.

ലോക്‌സഭയിലെ ഹാജർ നിലയിൽ ദേശീയ ശരാശരി 80 ശതമാനവും കേരളത്തിന്റെ ശരാശരി 77 ശതമാനവുമാണ്. പങ്കെടുത്ത സംവാദങ്ങളുടെ ദേശീയ ശരാശരി 66 ശതമാനവും കേരളത്തിന്റെ ശരാശരി 139 ശതമാനവുമാണ്. ലോക്‌സഭയിൽ ഉന്നയിക്കപ്പെട്ട ചോദ്യങ്ങളുടെ ദേശീയ ശരാശരി 288 , സംസ്ഥാന ശരാശരി 417 എന്നിങ്ങനെയാണ്. ബില്ലുകളുടെ ദേശീയ ശരാശരി 2.2 ഉം സംസ്ഥാന ശരാശരി 4.6 ഉം ആണ്.

Image result for a sampath mp

അനിരുദ്ധൻ സമ്പത്ത്

ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലത്തിൽ നിന്നുള്ള സിപിഐഎം എംപിയാണ് അനിരുദ്ധൻ സമ്പത്ത്. 2014 ജൂൺ 1 മുതൽ 2019 ജനുവരി 8 വരെ യുള്ള കണക്കുകൾ പ്രകാരം അദ്ദേഹം 371 ചോദ്യങ്ങൾ ഉയർത്തുകയും 221 സംവാദങ്ങളിൽ പങ്കെടുക്കുകയും ചെയ്‌തു. നാഷണൽ കമ്മീഷൻ ഫോർ സ്റ്റുഡൻസ് രൂപീകരിക്കണമെന്നടക്കമുള്ള 5 ബില്ലുകൾ വ്യക്തിഗതമായി അവതരിപ്പിച്ചു. ലോക്‌സഭയിൽ 75 % ആണ് അദ്ദേഹത്തിന്റെ ഹാജർ നില.

Image result for anto antony mp

ആന്റോ ആന്റണി

പത്തനംതിട്ടയിൽ നിന്നും ജനസമ്മതിദായകനായി തെരഞ്ഞെടുക്കപ്പെട്ട ആന്റോ ആന്റണി കോൺഗ്രസ്സ്
പ്രതിനിധിയാണ്. 2019 വിന്റർ സെഷൻ അവസാനിക്കുമ്പോൾ പാർലമെന്റിൽ അദ്ദേഹം 640 ചോദ്യങ്ങൾ ഉയർത്തി. 76 സംവാദങ്ങളിലേ പങ്കെടുത്തിട്ടുള്ളു. 77 %ആണ് അദ്ദേഹത്തിന്റെ ഹാജർ നില. Nursing proffession (Abolition of Sevice Bond and Miscellaneas Provisions) Bill 2014 ആണ് അദ്ദേഹം അവതരിപ്പിച്ച ഏക ബിൽ.

Image result for cn jayadevan mp

സി.എൻ ജയദേവൻ

കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട സിപിഎം പ്രതിനിധിയാണ് സി.എൻ ജയദേവൻ. 391 ചോദ്യങ്ങളും 66 സംവാദങ്ങളിലെ പങ്കാളിത്തവുമാണ് ലോക്‌സഭയിലെ അദ്ദേഹത്തിന്റെ സംഭാവന. ഹാജർ നില 81 %ഉം ആണ്. ഇതുവരെയും അദ്ദേഹം ബില്ലുകളൊന്നും അവതരിപ്പിച്ചിട്ടില്ല.

Image result for et muhammed basheer mp

ഇടി മുഹമ്മദ് ബഷീർ

തീരപ്രദേശമായ പൊന്നാനിയിൽ നിന്നും ലോക്‌സഭയിലേക്കെത്തിയ, കഴിഞ്ഞ ആഴ്ച്ചകളിൽ മുത്തലാഖ് ബില്ലിനെതിരെയും, സാമ്പത്തികസംവരണത്തിനെതിരെയും ലോക്‌സഭയിൽ രൂക്ഷമായ ഭാഷയിൽ എതിർപ്പ് രേഖപ്പെടുത്തിയ മുസ്‌ലിം ലീഗ് പ്രതിനിധിയാണ് ഇടി മുഹമ്മദ് ബഷീർ. 90 സംവാദങ്ങളിൽ ഭാഗഭാക്കായപ്പോൾ ലോക്‌സഭയിൽ അദ്ദേഹം 313 ചോദ്യങ്ങൾ ഉയർത്തി. 81 %ആണ് അദ്ദേഹത്തിന്റെ ഹാജർ നില. അലീഗഢ് മുസ്‌ലിം സർവകലാശാലയുടെ ന്യൂനപക്ഷ പദവി സംരക്ഷിക്കണമെന്നടക്കമുള്ള നാലു ബില്ലുകൾ അവതരിപ്പിച്ചു.

Image result for innocent mp

ഇന്നസെന്റ്

ചാലക്കുടി ലോക്‌സഭ മണ്ഡലത്തിൽ നിന്നും ഇടതുപക്ഷ സ്വതന്ത്രനായി വിജയിച്ച വ്യക്തിയാണ് ചലച്ചിത്രതാരം ഇന്നസെന്റ്. സംസ്ഥാന ശരാശരിയിൽ നിന്നും താഴെയായി 69 %ആണ് അദ്ദേഹത്തിന്റെ ഹാജർനില. 217 ചോദ്യങ്ങൾ ചോദിക്കുകയും, 42 സംവാദങ്ങളിൽ പങ്കെടുക്കുകയും ചെയ്‌തു. ഇതുവരെയും ബില്ലുകളൊന്നും അവതരിപ്പിച്ചിട്ടില്ല.

Image result for joice george mp

ജോയിസ്‌ ജോർജ്

ഇടുക്കി നിയോജകമണ്ഡലത്തിൽ നിന്നും ഇടതുപക്ഷ സ്വതന്ത്രനായി ലോക്‌സഭയിലെത്തിയയാളാണ് ജോയിസ്‌ ജോർജ്. ലോക്‌സഭയിൽ സജീവമായ ഇടപെടലുകൾ നടത്തിയ ഒരു വ്യക്തി കൂടിയാണ് ഇദ്ദേഹം. 281 സംവാദങ്ങളിൽ സാന്നിധ്യം അറിയിക്കുകയും 526 ചോദ്യങ്ങൾ ഉയർത്തുകയും ചെയ്‌തു. സംസ്ഥാന ശരാശരിയായ 77 ശതമാനത്തേക്കാൾ 10 ശതമാനം കൂടുതലാണ് അദ്ദേഹത്തിന്റെ ഹാജർനില. 9 വ്യക്തിഗത ബില്ലുകൾ അവതരിപ്പിച്ചു. ഇതിൽ കർഷകരുടെ ക്ഷേമത്തിനും,ചെറുകിട വ്യവസായികളുടെ സംരക്ഷണത്തിനും പ്രോത്സാഹനത്തിനും വേണ്ടി അവതരിപ്പിച്ച ബില്ലുകളും ഉൾപ്പെടും.

Image result for jose k mani mp

ജോസ്.കെ.മാണി

കോട്ടയത്തുനിന്നും ജയിച്ചുവന്ന ജോസ്.കെ.മാണി കേരള കോൺഗ്രസ് (എം) പ്രതിനിധിയാണ്. 77 ശതമാനമാണ് ഹാജർ നില. 109 സംവാദങ്ങളിലെ പങ്കാളിത്തത്തിലൂടെയും 372 ചോദ്യങ്ങളിലൂടെയും ലോക്‌സഭയിൽ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇതുവരെ ബില്ലുകളൊന്നും അവതരിപ്പിച്ചിട്ടില്ല.

Image result for pk biju mp

പികെ ബിജു

പാലക്കാട് ജില്ലയിലെ ആലത്തൂർ മണ്ഡലത്തിൽ നിന്നും ലോക്‌സഭയിലെത്തിയ സിപിഎം പ്രതിനിധിയാണ് പികെ ബിജു. 88 % ഹാജറുള്ള ബിജു 315 സംവാദങ്ങളിൽ പങ്കെടുത്തും 563 ചോദ്യങ്ങൾ ചോദിച്ചും പാർലമെന്റിൽ സജീവ സാന്നിധ്യമായി, പ്രതിപക്ഷ സ്വരമായി രംഗത്തുണ്ട്. ഇതുവരെയും ബില്ലുകളൊന്നും അവതരിപ്പിച്ചിട്ടില്ല.

Image result for kc venugopal mp

കെസി വേണുഗോപാൽ

ആലപ്പുഴ മണ്ഡലത്തിൽ നിന്നും ലോക്‌സഭയിലെത്തിയ കോൺഗ്രസ്സ് പ്രതിനിധിയാണ് കെസി വേണുഗോപാൽ. 132 സംവാദങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. 346 ചോദ്യങ്ങൾ ലോക്‌സഭയിൽ ഉന്നയിക്കുകയും ചെയ്‌തു. 82% ആണ് അദ്ദേഹത്തിന്റെ ഹാജർ നില. ഇതുവരെയും ബില്ലുകളൊന്നും അവതരിപ്പിച്ചിട്ടില്ല.

Image result for mb rajesh mp

എംബി രാജേഷ്

കേരളത്തിന്റെ നെല്ലറയായ പാലക്കാട് നിന്നും ജനസമ്മതിദായകനായി ലോകസഭയിലെത്തിയ സിപിഎം പ്രതിനിധിയാണ് എംബി രാജേഷ്. 83 %ആണ് അദ്ദേഹത്തിന്റെ ലോക്‌സഭയിലെ ഹാജർ നില. 561 ചോദ്യങ്ങൾ ചോദിക്കുകയും 229 സംവാദങ്ങളിൽ പങ്കെടുക്കുകയും ചെയ്‌തിട്ടുണ്ട്‌. ബില്ലുകൾ ഒന്നും അവതരിപ്പിച്ചിട്ടില്ല.

Related image

മുല്ലപ്പള്ളി രാമചന്ദ്രൻ

വടകര മണ്ഡലത്തെ ലോക്‌സഭയിൽ പ്രതിനിധീകരിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി യുടെ അധ്യക്ഷൻ കൂടിയാണ്. 628 ചോദ്യങ്ങൾ ലോക്‌സഭയിൽ ഉയർത്തിയപ്പോൾ 162 സംവാദങ്ങളിൽ സാന്നിധ്യം അറിയിച്ചു. കേരളാ എംപിമാരിൽ ഉയർന്ന ഹാജരുള്ള ഒരു എംപി കൂടിയാണ് മുല്ലപ്പള്ളി രാമചന്ദ്രൻ (94%). പൈതൃക സംരക്ഷണമടക്കമുള്ള 15 ബില്ലുകൾ അദ്ദേഹം വ്യക്തിഗതമായി അവതരിപ്പിച്ചിട്ടുണ്ട്.

Image result for shashi tharoor

ശശി തരൂർ

തലസ്ഥാനനഗരിയായ തിരുവനന്തപുരത്ത് നിന്നും പാർലമെൻറിൽ എത്തിയ കോൺഗ്രസ്സ് പ്രതിനിധിയാണ് ശശി തരൂർ. 86 %ആണ് ലോകസഭയിൽ ഹാജർ നില. 465 ചോദ്യങ്ങൾ ഉയർത്തുകയും 86 സംവാദങ്ങളിൽ പങ്കെടുക്കുകയും ചെയ്‌തു. കേരളത്തിലെ വെള്ളപ്പൊക്കത്തിന് Disaster Management (amendment )bill 2018 (insertion of new section 46 A )ഉൾപ്പെടെ 164 ബില്ലുകൾ വ്യക്തിഗതമായി അവതരിപ്പിച്ചിട്ടുണ്ട്.

Image result for kodikunnil suresh

സുരേഷ് കൊടിക്കുന്നിൽ

മാവേലിക്കര നിയോജക മണ്ഡലത്തിൽ നിന്നും ലോക്‌സഭയിലേക്കെത്തിയ കോൺഗ്രസ് പ്രതിനിധിയാണ് സുരേഷ് കൊടിക്കുന്നിൽ . 531 ചോദ്യങ്ങൾ ലോക്‌സഭയിൽ ഉയർത്തിയപ്പോൾ 99 സംവാദങ്ങളിൽ പങ്കെടുത്തു. 70% ആണ് അദ്ദേഹത്തിന്റെ ഹാജർനില. എസ്‌സി/ എസ്‌ടി വിദ്യാർത്ഥികൾക്കുള്ള റെസിഡൻഷ്യൽ സ്‌കൂളുകളുടെ വിഷയമടക്കമുള്ള 6 ഓളം ബില്ലുകൾ ഈ വിന്റർസെഷൻ അവസാനിക്കുമ്പോൾ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.

Image result for kv thomas mp
കെവി തോമസ്

എറണാകുളം മണ്ഡലത്തിൽ നിന്നും ലോക്‌സഭയിലെത്തിയ കോൺഗ്രസ്സ് പ്രതിനിധിയാണ് കെവി തോമസ്. 40 സംവാദങ്ങളിൽ പങ്കെടുക്കുകയും 282 ചോദ്യങ്ങൾ ലോകസഭയിൽ ഉയർത്തുകയും ചെയ്‌തു. 74 % ആണ് ഹാജർ നില. ബില്ലുകളൊന്നും അവതരിപ്പിച്ചിട്ടില്ല.

Image result for pk sreemathi mp
പികെ ശ്രീമതി ടീച്ചർ

കണ്ണൂരിൽ നിന്ന് ലോക്‌സഭയിലെത്തിയ സിപിഎം പ്രതിനിധിയാണ് പികെ ശ്രീമതി ടീച്ചർ. സംസ്ഥാന ശരാശരിയായ 77 % ആണ് ലോക്‌സഭയിലെ ഹാജർനില. 495 ചോദ്യങ്ങളും 162 സംവാദങ്ങളുമാണ് ലോക്‌സഭയിലെ ഇടപെടലുകൾ. ഇതുവരെയും ബില്ലുകളൊന്നും അവതരിപ്പിച്ചിട്ടില്ല.

Image result for nk premachandran mp
എൻകെ പ്രേമചന്ദ്രൻ

കൊല്ലം നിയോജകമണ്ഡലത്തിൽ നിന്നും ലോക്‌സഭയിലെത്തിയ ആർഎസ്‌പിയുടെ പ്രതിനിധിയാണ് എൻകെ പ്രേമചന്ദ്രൻ. 87 % ആണ് അദ്ദേഹത്തിന്റെ ലോക്‌സഭ ഹാജർനില. 290 സംവാദങ്ങളിൽ പങ്കെടുത്തപ്പോൾ 290 ചോദ്യങ്ങളും ഉയർത്തി. ആശ വർക്കേഴ്‌സ് ഉൾപ്പടെയുള്ളവരുടെ വിഷയങ്ങൾ പരാമർശിക്കുന്ന 7 വ്യക്തിഗത ബില്ലുകൾ അവതരിപ്പിച്ചിട്ടുണ്ട്.

Image result for mk raghavan mp
എംകെ രാഘവൻ

കോഴിക്കോട് ലോക്‌സഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് കോൺഗ്രസ് പ്രതിനിധിയായ എംകെ രാഘവൻ ആണ്. ജനുവരി 8 വരെയുള്ള കണക്കുകൾ പ്രകാരം 335 ചോദ്യങ്ങൾ അദ്ദേഹം ചോദിക്കുകയും 68 സംവാദങ്ങളിൽ പങ്കെടുക്കുകയും ചെയ്‌തു. 76 %ആണ് ഹാജർനില. വ്യക്തിഗതമായി 15 ബില്ലുകൾ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ 2 ബില്ലുകൾ വ്യോമയാനവുമായ ബന്ധപ്പെട്ടതാണ്.

Image result for p karunakaran mp
പി.കരുണാകരൻ

കാസർഗോഡ് ലോക്‌സഭ മണ്ഡലത്തിൽ നിന്നും ജനസമ്മതിദായകനായി ഡൽഹിയിലെത്തിയ സിപിഎം പ്രതിനിധിയാണ് പി.കരുണാകരൻ. 306 ചോദ്യങ്ങളും, 197 സംവാദങ്ങളിൽ പങ്കാളിത്തവുമാണ് ലോകസഭയിൽ ഇടപെടൽ. ലോക്‌സഭയിലെ ഹാജർനില 79 %. DMRO (operation and മൈന്റെനൻസ്) Amendment bill 2017 ഉൾപ്പെടെ 13 ബില്ലുകൾ അവതരിപ്പിച്ചിട്ടുണ്ട്.

Image result for p k kunhalikutty mp
പികെ കുഞ്ഞാലിക്കുട്ടി

അന്തരിച്ച മുൻ മുസ്‌ലിം ലീഗ് അധ്യക്ഷനും എംപിയുമായ ഇ അഹമ്മദിന്റെ ഒഴിവിൽ മലപ്പുറം ലോകസഭാ മണ്ഡലത്തിൽ നിന്നും പാർലമെന്റിൽ എത്തിയ വ്യക്തിയാണ് പികെ കുഞ്ഞാലിക്കുട്ടി. 47 %ആണ് അദ്ദേഹത്തിന്റെ ഹാജർ നില. ലോക്‌സഭയിൽ അദ്ദേഹം 73 ചോദ്യങ്ങൾ ചോദിക്കുകയും 7 സംവാദങ്ങളിൽ പങ്കെടുക്കുകയും ചെയ്‌തു.

Image result for e ahmed mp
ഇ അഹ്‌മദ്‌

64% ആണ് ഇ അഹമ്മദിന്റെ ഹാജർ നില. 14 സംവാദങ്ങളിൽ പങ്കെടുത്തു. 53 ചോദ്യങ്ങൾ ചോദിച്ചു. ബില്ലുകൾ അവതരിപ്പിച്ചിട്ടില്ല.

Image result for mi shanavas mp
എംഐ ഷാനവാസ്

വയനാട് മണ്ഡലത്തിൽ നിന്നുമുള്ള എംപിയാണ് അന്തരിച്ച കോൺഗ്രസ്സ് നേതാവ് എംഐ ഷാനവാസ്. 68% ആണ് ഹാജർ നില. 231 ചോദ്യങ്ങൾ ഉന്നയിക്കുകയും 46 സംവാദങ്ങളിൽ പങ്കെടുക്കുകയും ചെയ്‌തു. ബില്ലുകളൊന്നും അവതരിപ്പിച്ചിട്ടില്ല.

തയ്യാറാക്കിയത്: മുഹമ്മദ് അമീൻ. ദൽഹി സർവകലാശാലയിൽ ബിരുദ വിദ്യാർത്ഥിയാണ് അമീൻ.

വിവരങ്ങൾക്ക് ലോക്‌സഭാ വെബ്‌സൈറ്റ്, പിആർഎസ് വെബ്സൈറ് എന്നിവയോട് കടപ്പാട്

Be the first to comment on "കേരള എംപിമാർ: ലോക്‌സഭയിലെ ഹാജർനില, ചോദ്യങ്ങൾ, സംവാദങ്ങൾ…"

Leave a comment

Your email address will not be published.


*