https://maktoobmedia.com/

സവർണജാതി: കനയ്യ കുമാറിന് സീറ്റ് നൽകാൻ വിസ്സമ്മതിച്ച് ലാലുപ്രസാദ് യാദവ്

സിപിഐ തങ്ങളുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടപ്പോള്‍ പട്ടികയിലിടം നേടാനാവാതെ ജെഎൻയു വിദ്യാര്‍ത്ഥി നേതാവ് കനയ്യകുമാര്‍. സിപിഐയുമായുള്ള സീറ്റ് ചർച്ചയിൽ ആർജെഡി അധ്യക്ഷൻ ലാലുപ്രസാദ് യാദവ് കനയ്യ കുമാറിന്‌ സീറ്റ് നൽകുന്നതിൽ വിയോജിപ്പ് പ്രകടിപ്പിച്ചെന്നാണ് വാർത്തകൾ.കനയ്യകുമാറിന് വേണ്ടി ബെഗുസറായി സീറ്റാണ് സിപിഐ ആര്‍ജെഡിയോട് ആവശ്യപ്പെടുന്നത്.

ദലിത് ബഹുജൻ രാഷ്ട്രീയത്തിന് അതൃപ്‌തി

ഉയര്‍ന്ന ജാതിയായ ഭൂമിഹാര്‍ വിഭാഗക്കാരനായ കനയ്യകുമാറിന് ദലിത് ബഹുജൻ വിഭാഗങ്ങളിലുള്ള തങ്ങളുടെ പ്രവര്‍ത്തകര്‍ വോട്ട് ചെയ്യാന്‍ സാധ്യതയില്ലെന്നാണ് ലാലു പ്രസാദ് യാദവിന്റെ വിലയിരുത്തൽ. ഭൂമിഹാര്‍ സമുദായാംഗങ്ങൾ ബീഹാറിലെ ദലിതർക്ക് നേരെ നടത്തിയ ക്രൂരതകളുടെ ഓർമകളും ആർജെഡിക്ക് കനയ്യക്ക് സീറ്റ് നൽകുന്നതിൽ തടസ്സമാണ്. ഭൂമിഹാര്‍ വിഭാഗക്കാരനായ കനയ്യകുമാറിന് സീറ്റ് നൽകുന്നതിൽ ബെഗുസറായിയിലെ ആർജെഡി പ്രവർത്തകർ എതിർപ്പ് പ്രകടിപ്പിച്ചെന്നും വാർത്തകളുണ്ട്.

സിപിഐയുടെ സ്വാധീനശക്തി

സിപിഐക്ക് പരമ്പരാഗതമായി സ്വാധീനമുള്ള മണ്ഡലമാണ് ബഗുസറായി എന്നത് അനുകൂലഘടകമാണെങ്കിലും സിപിഐഎംഎല്‍ മാത്രമാണ് ബീഹാറില്‍ എന്തെങ്കിലും തരത്തില്‍ സ്വാധീനമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന ആര്‍ജെഡിയുടെ ധാരണയും കനയ്യയുടെ സീറ്റിന് വിഘാതമായി നില്‍ക്കുന്നുണ്ട്. 2014 തെരഞ്ഞെടുപ്പിൽ ബിജെപിക്കും ആര്ജെഡിക്കും എതിരെ മൂന്നാം സ്ഥാനത്തെത്തിയത് സിപിഐ ആണ്‌. 1967 ൽ മാത്രമാണ് സിപിഐ ബഗുസറായി മണ്ഡലത്തിൽ നിന്നും വിജയിച്ചത്.

ആര്‍ജെഡിയുമായുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. ഇക്കാര്യത്തില്‍ അവസാന തീരുമാനമായാല്‍ കനയ്യകുമാറിന്റെ പേര് പ്രഖ്യാപിക്കും. സംസ്ഥാന, പ്രാദേശിക നേതൃത്വങ്ങള്‍ അദ്ദേഹത്തിനുള്ള സീറ്റ് നോക്കും. ആര്‍ജെഡിയുമായുള്ള ചര്‍ച്ചകള്‍ എങ്ങനെ പോവും എന്നാണ് ഞങ്ങള്‍ നോക്കുന്നത്.


സിപിഐ സെക്രട്ടറി ഡി രാജ

Be the first to comment on "സവർണജാതി: കനയ്യ കുമാറിന് സീറ്റ് നൽകാൻ വിസ്സമ്മതിച്ച് ലാലുപ്രസാദ് യാദവ്"

Leave a comment

Your email address will not be published.


*