‘ഇസ്‌ലാമിനോടുള്ള ശത്രുതയാണ്’: ന്യൂസിലാന്റിലെ ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് ലോകനേതാക്കൾ

‘ഇസ്‌ലാമിനോടുള്ള ശത്രുതയാണ്’: ന്യൂസിലാന്റിലെ ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് ലോകനേതാക്കൾ

ന്യൂസിലാന്റിലെ രണ്ട് മുസ്‌ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ചു ലോകനേതാക്കൾ. 49 പേരാണ് ഭീകരവാദികളുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാല് പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി.

ന്യൂസിലാന്‍ഡിന്റെ ചരിത്രത്തിലെ കറുത്ത ദിനമാണെന്നും ഒരു സ്ത്രീയും ആസ്ത്രേലിയന്‍ പൌരനും ഉള്‍പ്പടെ നാല് പേര്‍ പിടിയിലായെന്നും പ്രധാനമന്ത്രി ജസിന്‍ഡ ആന്‍റേണ്‍‌ പറഞ്ഞു. പള്ളികളിലുണ്ടായിരുന്നവർക്ക് നേരെ നടന്നത് ഭീകരാക്രമണം ആണെന്ന് പറഞ്ഞ ജസിന്‍ഡ കൊലയാളികൾക്ക് യാതൊരു ഇടവും ന്യൂസിലാന്റിൽ ഇല്ലെന്നും രൂക്ഷമായ ഭാഷയിൽ വ്യക്തമാക്കി.

വലത് പക്ഷ ഭീകരനാണ് ആക്രമണം നടത്തിയതെന്ന് പറയുന്ന ആസ്ട്രലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസോൺ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി.

ഇസ്‌ലാമിനോടുള്ള ശത്രുതയാണ് ആക്രമണത്തിന് പിന്നിലെന്നും ഇതിനുള്ള പ്രോൽസാഹനങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വർധിക്കുകയാണെന്നും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ പറഞ്ഞു.

Image result for new zealand attack

ഇസ്ലാമോഫോബിയക്കും മുസ്‌ലിംകൾക്ക് നേരെയുള്ള ആക്രമണത്തെയും രൂക്ഷമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിമർശിച്ചു.

മുഖ്യ പ്രതിയായ ബ്രന്‍ഡന്‍ ടറാന്റ് ആക്രമണം ആസൂത്രണം ചെയ്തത് രണ്ട് വര്‍ഷത്തെ കൃത്യമായ കാത്തിരിപ്പിനൊടുവിലാണെന്ന് ലോകമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ആസ്ട്രേലിയന്‍ വംശജനായ പ്രതി ആക്രമണം നടത്താന്‍ വേണ്ടി മാത്രം പദ്ധതിയുണ്ടാക്കി ന്യൂസിലാന്റിലെത്തുകയായിരുന്നുവെന്ന് ന്യൂസിലാന്റ് പൊലീസ് പറയുന്നു.നാല്‍പതിന് മുകളില്‍ റൗണ്ട് വെടികളാണ് ഭീകരര്‍ പള്ളിക്കകത്ത് വെച്ചതെന്ന് പൊലീസ് പറയുന്നു.

ഇസ്‌ലാമിക രാജ്യങ്ങളില്‍ നിന്നും രാജ്യത്തെത്തിയ കുടിയേറ്റക്കാരെ ഒഴിവാക്കുന്നതിനുള്ള ആക്രമണ’മാണ് താന്‍ നടത്തിയതെന്നാണ് ഭീകരന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത മാനിഫെസ്റ്റോയില്‍ പറയുന്നത്. 73 പേജുള്ള മാനിഫെസ്റ്റോയില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിനെ പ്രശംസിക്കുകയും വെളുത്ത വംശജരുടെ മാറിയ മുഖമാണ് അദ്ദേഹമെന്നും പറയുന്നുണ്ട്.

ന്യൂസിലാന്റിന്റെ കിഴക്കന്‍ തീരനഗരമായ ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് പള്ളികളിലാണ് ഭീകരാക്രമണം നടന്നത്. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനെത്തിയ വിശ്വാസികള്‍ക്ക് നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണ സമയത്ത് നൂറിലധികം പേര്‍ പള്ളിയിലുണ്ടായിരുന്നു.

ന്യൂസിലാന്‍ഡിന്റെ ചരിത്രത്തിലെ കറുത്ത ദിനമാണെന്നും ഒരു സ്ത്രീയും ആസ്ത്രേലിയന്‍ പൌരനും ഉള്‍പ്പടെ നാല് പേര്‍ പിടിയിലായെന്നും പ്രധാനമന്ത്രി ജസിന്‍ഡ ആന്‍റേണ്‍‌ പറഞ്ഞു. ന്യൂസിലാന്റ് പര്യടനത്തിനെത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങളും ആക്രമണ സമയത്ത് സമീപത്തുണ്ടായിരുന്നു. എന്നാല്‍ ആര്‍ക്കും അപകടം പറ്റിയിട്ടില്ലെന്ന് ടീം അധികൃതര്‍ വ്യക്തമാക്കി.

ആക്രമണ സമയത്ത് ബംഗ്ലാദേശ് ക്രിക്കറ്റ് കളിക്കാര്‍ സമീപത്തുണ്ടായിരുന്നെങ്കിലും ആര്‍ക്കും അപകടം പറ്റിയില്ല.

Be the first to comment on "‘ഇസ്‌ലാമിനോടുള്ള ശത്രുതയാണ്’: ന്യൂസിലാന്റിലെ ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് ലോകനേതാക്കൾ"

Leave a comment

Your email address will not be published.


*