രൺവീറിന്റെയും ദീപികയുടെയും ഫോട്ടോ എഡിറ്റ് ചെയ്ത് ബി.ജെ.പിയുടെ വ്യാജപ്രചരണം

ലോക്സഭ തെരഞ്ഞെടുപ്പോടനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ ബി.ജെ.പി കേന്ദ്രങ്ങൾ വ്യാജചിത്രങ്ങളും അസത്യകഥകളും പ്രചരിപ്പിക്കുന്നത് തുടരുന്നു.

ബോളിവുഡ് താരദമ്പതികളായ രൺവീർ സിങ്ങും ദീപിക പദുക്കോണും ‘വോട്ട് ഫോർ ബി.ജെ.പി, വോട്ട് ഫോർ മോദി’ എന്ന് പ്രിന്റ് ചെയ്ത കാവി ഷ്വാൾ ധരിച്ചു നിൽക്കുന്ന ഫോട്ടോയാണ് വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്. ഫേസ്‌ബുക്കിൽ ഈ ചിത്രം പോസ്റ്റ് ചെയ്ത പേജുകളിൽ നിന്നും ഇത് പതിനായിരത്തിൽ കൂടുതൽ തവണ ഷെയർ ചെയ്യപ്പെട്ടിരിക്കുകയാണ്.

എന്നാൽ 2018 നവംബർ 30 ന് മുംബൈയിലെ സിദ്ധിവിനായക് ക്ഷേത്രം സന്ദർശിച്ച വേളയിൽ എടുത്തതാണ് രൺവീറിന്റെയും ദീപികയുടെയും ഈ ചിത്രമെന്നും ഷ്വാളിൽ ‘വോട്ട് ഫോർ ബിജെപി, വോട്ട് ഫോർ മോദി’ എന്നത് ഫോട്ടോഷോപ്പ് വഴി ചേർത്തതാണെന്നും ആൾട്ട് ന്യൂസ് പറയുന്നു. പിടിഐ ഉൾപ്പടെയുള്ള പ്രമുഖ ഏജൻസികൾ ഈ ചിത്രം അന്ന് പുറത്തുവിട്ടിരുന്നു.

Be the first to comment on "രൺവീറിന്റെയും ദീപികയുടെയും ഫോട്ടോ എഡിറ്റ് ചെയ്ത് ബി.ജെ.പിയുടെ വ്യാജപ്രചരണം"

Leave a comment

Your email address will not be published.


*