കാസര്‍ഗോഡ് 2 യൂത്ത്‌ കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റു മരിച്ചു

കാസര്‍ഗോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തി. പെരിയ കല്ലിയോട് സ്വദേശി കൃപേഷ് (19 ), ശരത് ലാല്‍ (25 ) എന്നിവരാണ് വെട്ടേറ്റ് മരിച്ചത്. കാറില്‍ എത്തിയ സംഘം തടഞ്ഞ് നിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

കൃപേഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ശരത് ലാലിനെ മംഗലാപുരം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഞായറാഴ്ച രാത്രി 8.30 ഓടെ കല്ല്യോട്ടിനടുത്ത് തന്നിത്തോട്-കൂരാങ്കര റോഡിലാണ് സംഭവം. ശരത്തും കൃപേഷും ബൈക്കില്‍ കൂരാങ്കരയിലെ ശരത്തിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. റോഡില്‍ നിലയുറപ്പിച്ച സംഘം ബൈക്ക് തടഞ്ഞു നിര്‍ത്തി ഇരുവരേയും വെട്ടുകയായിരുന്നു.

രാഷ്ട്രീയ കൊലപാതകമാണെന്നും പിന്നില്‍ സി.പി.എം ആണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

തിങ്കളാഴ്ച കാസര്‍കോട് ജില്ലയില്‍ യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സംസ്ഥാന വ്യാപകമായി വിദ്യഭ്യാസ ബന്ദിന് കെ.എസ്.യു  ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. 
പെരിയയിൽ സിപിഎം–കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം നിലനിന്നിരുന്നു. ആക്രമണത്തിനു പിന്നിൽ സിപിഎമ്മാണെന്നു കോൺഗ്രസ് ആരോപിച്ചു. കൊലപാതകം ആസൂത്രിതമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഭരണത്തിന്റെ തണലിൽ കോൺഗ്രസിനെ ഇല്ലാതാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
 

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവം അപലപനീയവും സാംസ്‌കാരിക കേരളത്തിന് അപമാനവുമാണ്.കൊലപാതക രാഷ്ട്രീയത്തില്‍ നിന്ന് സി.പി.എം പിന്തിരിയുന്നില്ല എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ സംഭവം. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണം  കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി പ്രതികരിച്ചു.

Be the first to comment on "കാസര്‍ഗോഡ് 2 യൂത്ത്‌ കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റു മരിച്ചു"

Leave a comment

Your email address will not be published.


*