ഹിന്ദുവും മുസ്ലിമും സുഹൃത്തുക്കളായാൽ… ‘യോഗിരാജ്യ’ത്തെ അലിയുടെയും അരവിന്ദിൻ്റെയും കഥ
മെഹബൂബ് അലിയും അരവിന്ദ് ശർമയും ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിലെ സിയാനാ തെഹ്സിൽ നിവാസികളും ഉറ്റ ചങ്ങാതിമാരുമാണ്. അരവിന്ദിൻ്റെ പിതാവ് പ്രദേശത്തെ ബ്രാഹ്മൺ സമാജത്തിൻ്റെ നിലവിലെ പ്രസിഡന്റും അലി ഒരു ഒരു ട്രാൻസ്പോർട്ട് സംരംഭത്തിൻ്റെ നടത്തിപ്പുകാരനുമാണ്. ഇരുവരും ഇപ്പോൾ ജയിലറകളിലാണ്. ഗോവധമാണ് പാതകം.