https://maktoobmedia.com/

India

കാനറ: കാവിപുതക്കുന്ന തീരദേശങ്ങൾ

ദക്ഷിണേന്ത്യയിൽ ഹിന്ദുത്വ സംഘടനകൾക്ക് ഏറ്റവും കൂടുതൽ വേരോട്ടമുള്ള പ്രദേശങ്ങളാണ് ഉഡുപ്പി, ഉത്തര കർണാടക, ദക്ഷിണ കർണാടക എന്നീ മൂന്നു തീരദേശ ജില്ലകൾ. കർണാടകയുടെ വാണിജ്യ തലസ്ഥാനവും തുറമുഖ നഗരവുമായ മംഗലാപുരം, ഹിന്ദു ആരാധനാലയങ്ങൾക്ക് പേരുകേട്ട ഉഡുപ്പി, മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ഭട്ക്കൽ തുടങ്ങിയവയൊക്കെ കാനറ എന്നറിയപ്പെടുന്ന കർണാടകയുടെ തീരദേശ മേഖലയുടെ ഭാഗമാണ്.


ഗുജറാത്ത് മുസ്‌ലിം വംശഹത്യ; നാൾവഴികൾ

രാജ്യത്തെ പിടിച്ചുലച്ച ഗുജറാത്ത് വംശഹത്യക്ക് ഇന്നേക്ക് 17 വര്‍ഷം. നരഹത്യ ആസൂത്രണം ചെയ്തെന്ന് ആരോപിക്കപ്പെട്ട പ്രമുഖരെല്ലാം ഇന്ന് രാജ്യത്തിൻ്റെ ഭരണകർത്താക്കളാണ്.


ഇന്ത്യൻ ആക്രമണം: കൊല്ലപ്പെട്ടവരെത്ര? ഇന്ത്യൻ മാധ്യമങ്ങളിലെ കണക്കുകളിലെ വസ്‌തുതയെന്ത്?

കൊല്ലപ്പെട്ടവരുടെ എണ്ണം കൃത്യമായും രണ്ടു രാജ്യങ്ങളുടെ അധികൃതരും പുറത്തുപറഞ്ഞിട്ടില്ലെന്നിരിക്കെ ദേശീയ മാധ്യമങ്ങളും മലയാള മാധ്യമങ്ങളും കൊല്ലപ്പെട്ടവരുടെ കാര്യത്തിൽ എണ്ണം ഉറപ്പിച്ചു പറയുകയാണ്.


3 സംസ്ഥാനങ്ങളിൽ മാത്രം ബി.ജെ.പി ഭരണത്തിൽ എൺപതിനായിരം വർഗീയ കലാപങ്ങൾ

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വർഗീയ കലാപങ്ങളും മുസ്ലിം വിരുദ്ധ ആക്രമണങ്ങളും തുടർകഥയായിരുന്നു. ഗുജറാത്ത്, മധ്യപ്രദേശ്. ഛത്തിസ് ഗഢ് തുടങ്ങിയ ബി.ജെ.പി ഭരിച്ച മൂന്നു സംസ്ഥാങ്ങളിൽ മാത്രം അവർ ഭരണത്തിലേറിയത് മുതൽ 2016 വരെ 79883 വർഗീയ കലാപങ്ങളാണ് നടന്നതെന്ന് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ കണക്കുകൾ പറയുന്നു.


എന്തുകൊണ്ട് മുസ്ലിങ്ങൾക്ക് സംവരണം ആവശ്യമാണ്?

ഇന്ത്യയിലെ ഏറ്റവും വലിയ വെല്‍ഫെയര്‍/അധികാരപങ്കാളിത്ത പദ്ധതിയായ സംവരണത്തില്‍ നിന്ന് അതിനേറ്റവും അര്‍ഹരായ മുസ്ലിംകള്‍ പിന്തള്ളപ്പെട്ടതങ്ങനെയാണ്. ഹിന്ദു വിഭാഗം 74 ശതമാനവും, ക്രിസ്ത്യാനികള്‍ 66.3 ശതമാനവും സംവരണത്താല്‍ സംരക്ഷിക്കപ്പെട്ടപ്പോള്‍ മുസ്ലിംകള്‍ കേവലം 41.5 ശതമാനം മാത്രമാണ് സംവരണത്തിൻ്റെ പരിധിക്കുള്ളിലുള്ളത്. ഒരു മതവിഭാഗമെന്ന നിലയില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്നവരാണ് ഏറ്റവുമധികം സംവരണത്തിന് പുറത്തു നില്‍ക്കുന്നത് എന്ന വിരോധാഭാസമാണ് ഇന്ത്യയില്‍ നിലവിലുള്ളത്.


മീരാൻ ഹൈദർ/ അഭിമുഖം: കെജ്‌രിവാളിൽ നിന്നും ലാലുവിലേക്കുള്ള ദൂരം

ആർജെഡിയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും, ദൽഹിയിലെ മുസ്‌ലിം ജീവിതം, ജാമിഅ മില്ലിയ ഇസ്‌ലാമിയയുൾപ്പടെയുള്ള ന്യൂനപക്ഷസ്ഥാപനങ്ങളും കേന്ദ്ര ഭരണകൂടവും തുടങ്ങിയ വിഷയങ്ങളിൽ മീരാൻ ഹൈദർ മക്തൂബ് മീഡിയ പൊളിറ്റിക്കൽ എഡിറ്റർ നൗഫൽ അറളട്ക്കയുമായി സംസാരിക്കുന്നു.


പുൽവാമ: കാശ്‌മീരികൾക്ക് നേരെ ആക്രമങ്ങൾ. സംശയങ്ങളുയർത്തിയ ദിവ്യ സ്‌പന്ദനക്കും പ്രശാന്ത് ഭൂഷണും ഭീഷണി

കാശ്‌മീരിലെ പുല്‍വാമയിലെ ഇന്ത്യൻ സൈനികർക്ക് നേരായ ആക്രമണത്തെ തുടർന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാശ്‌മീരികൾക്ക് നേരെ വ്യാപക ആക്രമം. ആക്രമത്തിന് പിന്നിൽ കാശ്‌മീരികളാണെന്നും കാശ്‌മീരികൾ രാജ്യദ്രോഹികളാണെന്നുമുള്ള ആക്രോശങ്ങളോട് കൂടിയാണ് വ്യത്യസ്‌ത സ്ഥലങ്ങളിൽ അക്രമങ്ങൾ നടക്കുന്നത്.


‘ഞങ്ങൾ ബിജെപിക്കെതിരെയാവുന്നതിനെ പോലീസും ഭയക്കുകയാണ്.’ അലീഗഢ് വിദ്യാർത്ഥി നേതാക്കൾ

അലീഗഢ് സർവകലാശാലയിലെ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് അടക്കം 14 വിദ്യാർത്ഥികൾക്കെതിരെ രാജ്യദ്രോഹക്കേസ് ചുമത്തിയ അലീഗഢ് പോലീസിനെതിരെ പ്രതിഷേധം വ്യാപകമാവുന്നു.


ഇനിയും പ്രസിദ്ധീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ബിജെപി സര്‍ക്കാര്‍ ഭയപ്പെടുന്നതെന്ത്?

കേന്ദ്രസർക്കാർ മേൽനോട്ടത്തിൽ തുടർച്ചയായ വിശകലനവും തിരുത്തലുകളും നടത്തി വരുന്ന കുറ്റകൃത്യം, തൊഴിൽ, ജാതി, കർഷക ആത്മഹത്യ, കർഷക തൊഴിലാളി വേതനം തുടങ്ങിയ വിഷയങ്ങളുടെ വിശദാംശങ്ങൾ കഴിഞ്ഞ വർഷങ്ങളിലായി പൊതുസമൂഹത്തിന് ഇതുവരെയും ലഭ്യമായിട്ടില്ല.


ഹൈദരാബാദ്: ചാർമിനാറിൽ ഉയരുന്ന മുസ്‌ലിം രാഷ്ട്രീയത്തിൻ്റെ ‘പട്ട’ങ്ങൾ

“ഉൾക്കൊള്ളലിൻ്റെ രാഷ്ട്രീയമാണ് മജ്‌ലിസിന്റേത്. ന്യൂനപക്ഷ വിഭാഗങ്ങങ്ങൾ അവരുടെ വിശ്വാസത്തിൻ്റെ പേരിലും അവർ ധരിക്കുന്ന വസ്ത്രത്തിൻ്റെ പേരിലും കഴിക്കുന്ന ഭക്ഷണത്തിന്റെ പേരിലും വലതുപക്ഷ സംഘടനകളാൽ ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഈ കാലത്തു ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീനും അതിൻ്റെ നേതാക്കളും കാലഘട്ടത്തിൻ്റെ ആവശ്യമാണ്.”