https://maktoobmedia.com/

India

രാജസ്ഥാനില്‍ മുസ്ലിം യുവാവിനെ ജീവനോടെ ചുട്ടുകൊന്നു. ലവ് ജിഹാദെന്ന വ്യാജപ്രചരണവും

രാജ്യത്തെ നടുക്കി രാജസ്ഥാനില്‍ തീവ്രഹിന്ദുത്വവാദികളുടെ ഭീകരത. ലവ് ജിഹാദ് എന്ന വ്യജപ്രചരണം നടത്തി മുസ്ലിം യുവാവിനെ ജീവനോടെ ചുട്ടുകൊല്ലുകയായിരുന്നു അക്രമികള്‍. തീവെക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു


ഇന്ത്യൻ നിയമപ്രകാരം ഒരു ക്രിമിനലാണ് ഞാൻ , ഒബാമയോട് അക്കൈയുടെ ചോദ്യങ്ങൾ

ഞാൻ ഇന്ത്യയിലെ സെക്ഷൻ 377 പ്രകാരം ഒരു ക്രിമിനലാണ് . കാരണം  ട്രാൻസ്ജെൻഡറോ ഗേയോ ബൈസെക്ഷ്വലോ ആണെന്നതും . ഞാൻ എങ്ങനെയാണ് ഇതിനെതിരെ ശബ്ദം ഉയർത്തേണ്ടത് .


ഓർമയായത് ഹോളിവുഡിലെ ആദ്യ ഇന്ത്യക്കാരന്‍. ശശി കപൂര്‍ അന്തരിച്ചു

ബോളിവുഡ് നടനും നടനും നിര്‍മാതാവുമായ ശശി കപൂര്‍ മുംബൈയില്‍ അന്തരിച്ചു. 79 വയസായിരുന്നു. ഏറെക്കാലമായി വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. 1986ല്‍ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി. ശശി കപൂറിനെ രാജ്യം 2011ല്‍ പത്മഭൂഷനും 2015ല്‍ ദാദാ സാഹബ് ഫാല്‍കെ അവാര്‍ഡ് നല്‍കി ആദരിച്ചു.


ഭോപ്പാൽ ദുരന്തത്തിന് 33 വയസ്സ്. ഇന്നും ശാരീരിക ദൗർബല്യങ്ങൾ ബാധിച്ചു കുട്ടികൾ

നൂറ്റാണ്ടിലെ തന്നെ ഏറ്റവും ഭയാനകമായ വ്യാവസായിക ദുരന്തമാണ് ഭോപ്പാലിലുണ്ടായത്. ആ ദുരന്തത്തിനിരയായ പതിനായിരക്കണക്കിനാളുകള്‍ ശാരീരികമായ അവശതകള്‍ അനുഭവിച്ച് ഇന്നും ജീവിക്കുന്നുവെന്നതാണ് ഗൗരവപരമായ സത്യം. ഇന്നും ദുരന്തബാധകപ്രദേശങ്ങളിലെ കുട്ടികൾക്കും യുവാക്കൾക്കുമടക്കം നിരവധി ശാരീരിക അവശതകളും ദൗർബല്യങ്ങളും ഉണ്ടാവുന്നുവെന്നു ന്യൂസ് 18 റിപ്പോർട് ചെയ്യുന്നു


ബാലറ്റ് പേപറുള്ളിടത്തെല്ലാം ബിജെപി പൊട്ടുന്നു. ഇനിയും ഇവിഎമ്മിനെ വിശ്വസിക്കണോ?

യുപിയിലെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളെ വിലയിരുത്തി , വോട്ടിങ്ങ് മെഷീനുളളിടത്ത് തൂത്തുവാരുന്ന ബി.ജെ.പി
ബാലറ്റ് പേപ്പറുകള്‍ ഉള്ളിടത്തെല്ലാം തോല്‍ക്കുന്നുവെന്ന മാധ്യമ പ്രവര്‍ത്തകന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ് ഇപ്പോള്‍


ഐഐടി കാൺപൂർ: നാലുവർഷത്തിനിടെ സസ്‌പെന്റ് ചെയ്യപ്പെട്ടവരെല്ലാം സംവരണവിഭാഗത്തിലുള്ളവർ

ഐഐടികളിലെ ജാതിവിവേചനവും ബ്രാഹ്മണിക്കൽ നയങ്ങളും മുമ്പും ഏറെ ചർച്ചയിട്ടുണ്ട്. കഴിഞ്ഞ ദിവസം യൂത് കി ആവാസ് നൽകിയ വിവരാവകാശത്തിനു മേൽ ലഭിച്ച ഒരു മറുപടി ഇന്ത്യയിലെ ഐഐടികളിലെ ജാതിവിവേചനം എത്രത്തോളം ഭീകരമാണെന്നു വ്യക്തമാക്കുന്നു. ഐഐടി കാൺപൂരിൽ കഴിഞ്ഞ നാലുവർഷത്തിനിടെ സസ്‌പെന്റ് ചെയ്യപ്പെട്ട വിദ്യാർത്ഥികളിൽ ജനറൽ വിഭാഗത്തിൽ നിന്നും ഒരു വിദ്യാർഥിപോലുമില്ലെന്ന മറുപടിയാണ് വിവരാവകാശത്തതിന് മേൽ ലഭിച്ച മറുപടി.


ദലിതുകളും ന്യൂനപക്ഷവും ആക്രമിക്കപ്പെടുന്നു. ഗുജറാത്ത് മറുപടി നൽകണം , ആഹ്വാനവുമായി ആർച്ച്ബിഷപ്പ്

ന്യൂനപക്ഷങ്ങളും ദളിതുകളും ആക്രമിക്കപ്പെടുന്ന അവസ്ഥയാണ്‌ ഗുജറാത്തിൽ നിലവിലുള്ളതെന്നും ആസന്നമായ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലൂടെ അതിനു മറുപടി നൽകണമെന്നും ആഹ്വാനവുമായി ഗാന്ധിനഗർ ആർച്ച്ബിഷപ്പ്. രാജ്യം മൊത്തം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണിതെന്നും നാൾക്കുനാൾ ന്യൂനപക്ഷങ്ങൾക്കിടയിലും ദലിതുകൾക്കിടയിലും വർധിക്കുന്ന അരക്ഷിതാവസ്ഥക്ക് തെരഞ്ഞെടുപ്പിലൂടെ വ്യത്യാസം ഉണ്ടാവണെമന്നും ആർച്ച്ബിഷപ്പ് പറയുന്നു. രാജ്യം നശിപ്പിക്കാനുള്ള ത്വരയുമായി മുന്നേറുന്ന ‘ ദേശീയവാദികൾക്ക്’ മറുപടിയായി തെരഞ്ഞെടുപ്പ് മാറണമെന്നും ബിജെപിയെ ഉന്നം വെച്ച് ആർച്ച്ബിഷപ്പ് പറഞ്ഞു.


വിജയിക്കും, സഭയിൽ ബഹുജനത്തിന്റെ ശബ്‌ദമാവും, ബിജെപി പരാജയപ്പെടും : ജിഗ്നേഷ് മേവാനി

വാദ്ഗാം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതെന്ന് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ട മേവാനി ബിജെപിയുമായി നേരിട്ടുള്ള പോരാട്ടത്തിന് കളമൊരുക്കുകയായിരുന്നു. മേവാനിയുടെ അഭ്യര്‍ത്ഥന മാനിച്ച് വാദ്ഗാമില്‍ നിന്ന് സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചതായി കോണ്‍ഗ്രസും വ്യക്തമാക്കി.


ഹാദിയ സ്വതന്ത്ര. സന്തോഷമുണ്ടെന്ന് ഷെഫിന്‍ ജഹാന്‍

ഹാദിയ സ്വാതന്ത്രയായിരിക്കുന്നു. വിവാഹത്തെയും ഭര്‍ത്താവിനേയും സംബന്ധിച്ച കൃത്യമായ മറുപടി ഹാദിയ വ്യക്തമാക്കി കഴിഞ്ഞു. ഹാദിയയെ കാണാന്‍ വിലക്കില്ലെന്നാണ് കരുതുന്നത്. എന്നാല്‍ സേലത്തെ ഹോസ്റ്റലില്‍ കാണുന്നതിനെ കുറിച്ച് നിയമോപദേശം തേടും. പോയി കാണണമെന്നാണ് ആഗ്രഹം’. മാധ്യമപ്രവര്‍ത്തകരോട് ഷെഫിന്‍ ജഹാന്‍ പറഞ്ഞു


ഹാദിയ കോളേജിലേക്ക്. അച്ഛനെ ലോക്കൽ ഗാർഡിയൻ പദവിയിൽ നിന്നും നീക്കി

ഹാദിയക്ക് തന്റെ പഠനം തുടരാൻ സേലം BHMS മെഡിക്കൽ മെഡിക്കൽ കോളേജിലേക്ക് പോവാൻ സുപ്രീംകോടതി അനുമതി. ഒപ്പം അച്ഛൻ അശോകനെ ഹാദിയയുടെ രക്ഷാധികാരി എന്നതിൽ നിന്നും ഒഴിവാക്കി. കോളേജ് ഡീൻ ആയിരിക്കും ഹാദിയയുടെ പുതിയ രക്ഷാധികാരി.