India

ബിജെപിക്കെതിരെ പൊരുതാന്‍ മായവതിക്ക് എംപി സ്ഥാനം ഓഫര്‍ ചെയ്ത് ലാലു

” മായാവതിയുമായി ഏറെ നേരം സംസാരിച്ചു. ബിജെപിയുടെ അതിക്രമങ്ങള്‍ക്ക് നേരെ പ്രതികരിക്കേണ്ടതുണ്ട്. അവരോട് വീണ്ടും രാജ്യസഭയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ബീഹാറില്‍ നിന്നും രാജ്യസഭാസീറ്റ് വാഗ്ദാനം ചെയ്തു.’ ലാലു പറഞ്ഞു


എന്റെ സമൂഹത്തെ പറ്റി മിണ്ടാനാവാത്ത സഭയില്‍ ഞാനുമില്ല. രാജിഭീഷണി മുഴക്കി മായാവതി

രാജിക്കത്ത് മായാവതി ഉപരാഷ്ട്രപതിക്ക് കൈമാറിയെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സഹാറന്‍പൂരിലെ ദലിത് വേട്ടക്കെതിരെയായിരുന്നു മായാവതിയുടെ സംസാരം. ‘ താന്‍ ഉള്‍ക്കൊള്ളുന്ന സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ കുറിച്ച് സംസാരിക്കാന്‍ അനുവദിക്കുന്നില്ലെങ്കില്‍ ഞാന്‍ ഇവിടെ നിക്കേണ്ടതില്ലല്ലോയെന്ന് മായാവതി ചോദിക്കുകയായിരുന്നു


ആ സഹനസമരത്തിനു പതിമൂന്നാണ്ട്. ഇന്നും നീതി ലഭിക്കാതെ മണിപ്പൂർ

പോരാടുന്ന മണിപ്പൂരിലെ ജനതയ്ക്ക് ഇന്നും നീതി ലഭ്യമായിട്ടില്ല. നാമേറെ മറന്നുപോയെങ്കിലും വ്യത്യസ്തഭാവത്തിലും രൂപത്തിലും അവർ സമരം തുടരുകയാണ്. നാം കെട്ടിപ്പൊക്കിയ ദേശീയബിംബങ്ങൾക്കു നേരെ അവരുടെ ജീവിതസുരക്ഷയ്ക്കും അഭിമാനത്തിനും വേണ്ടി.


ബുർഹാൻ വാനിയുടെ ചിത്രങ്ങൾ പോസ്റ്റുന്ന പ്രൊഫൈലുകൾ ഫേസ്‌ബുക്ക് ബ്ലോക്ക് ചെയ്യുന്നു

”കശ്മീർ, ബുർഹാൻ വാനി കൊല്ലപ്പെട്ടു ഒരു വർഷത്തിന് ശേഷം ” എന്ന കവർ സ്റ്റോറി ചെയ്‌ത്‌ ബുർഹാന്റെ ചിത്രം പുറംചട്ടയിൽ നൽകിയ കശ്മീർ ഇങ്ക് മാഗസിന്റെ ചിത്രവും ഫേസ്‌ബുക്ക് സ്വയം റിമൂവ് ചെയ്തു. കൂടാതെ മാഗസിന്റെ ഒഫീഷ്യൽ പേജ് 24 മണിക്കൂർ നേരത്തേക്ക് ബ്ലോക്ക് ചെയ്തിരുന്നു.


സിനിമാരംഗം കാണിച്ച് ഹിന്ദുവിന്റെ ദുരവസ്ഥ പറഞ്ഞ് ബിജെപി നേതാവ്. കയ്യോടെ പിടിച്ച് സോഷ്യല്‍മീഡിയ

ബി.ജെ.പി ഹരിയാന സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായ വിജേന്ത് മാലിക്ക് ഹിന്ദു സ്ത്രീകളുടെ ദുരവസ്ഥ വ്യക്തമാക്കുന്ന ചിത്രമെന്ന് പറഞ്ഞ് പോസ്റ്റ് ചെയ്തത് ബോജ്പുരി സിനിമയിലെ ഒരു സീന്‍.


‘ ഇതാ എന്നെ തിന്നുകൊള്ളു, നിങ്ങളുടെ ഉള്ള് നിറയട്ടെ’ എസ്ആര്‍എഫ്ടിഐ ഡയറക്ടറോട് കുഞ്ഞിലക്ക് പറയാനുള്ളത്

എസ്.ആര്‍.എഫ്.ടി.ഐയുടെ സ്ത്രീവിരുദ്ധ നിലപാടിനെതിരെ കുഞ്ഞിലയും കൂട്ടുകാരും നടത്തുന്ന അതിജീവന പോരാട്ടങ്ങൾക്ക് ഒരു കൊല്ലത്തോളം പഴക്കമുണ്ട്. നിരന്തരം കാമ്പസിനകത്തും പുറത്തും അവർ അതിനെതിരെ ശബ്ദങ്ങൾ ഉയർത്തുന്നു


ഭീകരരാഷ്ട്രമായ ഇസ്രയേലിനോടുള്ള കൂട്ടുകെട്ട് അപകടമെന്ന് പികെ കുഞ്ഞാലികുട്ടി

ഫലസ്തീനെ മറന്നു കൊണ്ടുള്ള ഏത്‌ സമീപനവും ഇന്ത്യയുടെ പാരമ്പര്യത്തിനും മുന്‍ പ്രധാനമന്ത്രിമാരുടെ നിലപാടിനും എതിരാണ് എന്ന് പറഞ്ഞ കുഞ്ഞാലികുട്ടി ഗാന്ധിയുടെ കാലം മുതലേ ഇന്ത്യ സ്വീകരിച്ച സമീപനം പൊളിച്ചെഴുതുന്നതാണ് പ്രധാനമന്ത്രിയുടെ ഇപ്പോഴത്തെ നിലപാടെന്നും പ്രതികരിച്ചു.


ഇന്ത്യ: ലോകത്ത് ഏറ്റവും കൂടുതല്‍ നികുതിനിരക്കുള്ള രാജ്യം

ജനസംഖ്യയില്‍ ഏറെ ദരിദ്രരുള്ള ഇന്ത്യ വികസിതരാജ്യങ്ങളെ പിന്തുടര്‍ന്ന് ഉയര്‍ന്ന നികുതിനിരക്ക് നടപ്പിലാക്കുന്നത് സാധാരണജനങ്ങളുടെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സാമ്പത്തികവിദഗ്ദര്‍ അഭിപ്രായപ്പെടുന്നു


ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇ്ഗ്നോവില്‍ പൂര്‍ണസൗജന്യം

ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണസൗജന്യത്തില്‍ കോഴ്സുകള്‍ അനുവദിച്ച് ഇന്ദിരാഗാന്ധി നാഷണല്‍ ഓപണ്‍ യൂണിവേഴ്സിറ്റി.


പ്രവാസികളോട് ഇന്ത്യൻ ബീഫ് ബഹിഷ്കരിക്കാൻ ആഹ്വാനം

ഗൾഫ് രാജ്യങ്ങളിൽ ലക്ഷകണക്കിന് മലയാളികളടക്കമുള്ള ഇന്ത്യക്കാരാണ് ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യുന്ന ബീഫ് ഉപയോഗിക്കുന്നത്. ഇവ ബഹിഷ്ക്കരിക്കാനുള്ള ആഹ്വാനം വിജയിച്ചാൽ അത് കമ്പനികൾക്ക് വലിയ തിരിച്ചടിയാവും