India

സാമ്പത്തിക സംവരണ ബില്ലിനെതിരെ സുപ്രീം കോടതിയിൽ ഹർജി

കഴിഞ്ഞ ദിവസം നരേന്ദ്ര മോഡി സർക്കാർ പാസ്സാക്കിയ മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നൽകുന്ന ബില്ലിൻ്റെ സാധുതയെ ചോദ്യം ചെയ്‌തു സുപ്രീം കോടതിയിൽ പൊതു താൽപ്പര്യ ഹർജി.


പൗരത്വ നിയമഭേദഗതി ബിൽ: 10 ലക്ഷം മുസ്‌ലിംകളുടെ ഭാവി അനിശ്ചിതത്വത്തിൽ

ആസ്സാം പൗരത്വ രെജിസ്റ്ററിൽ നിന്ന് 10 ലക്ഷം മുസ്ലീങ്ങൾ പുറത്തായ സാഹചര്യത്തിലാണ് ഇത്. ആസ്സാം പൗരത്വ രെജിസ്റ്ററിൽ നിന്ന് പുറത്തായത് 40 .7 ലക്ഷം പേരാണ്. ഇതിൽ 28 ലക്ഷം പേര്‍ ഹിന്ദുക്കളും 10 ലക്ഷം മുസ്ലിങ്ങളും ബാക്കി മറ്റു വിഭാഗക്കാരുമാണ്‌. ലോകസഭാ പാസ്സാക്കിയ പുതിയ നിയമ ഭേദഗതി അനുസരിച്ചു അയൽരാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരായ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ക്രിസ്ത്യൻ മത വിഭാഗങ്ങൾക്ക് പൗരത്വം ലഭിക്കും. മുസ്‌ലിംകളെ പുതിയ നിയമനുസരിച്ച അനധികൃത കുടിയേറ്റക്കാരായി കണക്കാക്കും.


‘ഞാൻ എന്തുകൊണ്ട് ഐ.എ.എസ് പദവി രാജിവെക്കുന്നു?’ സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് ഷാ ഫൈസല്‍ രാഷ്ട്രീയത്തിലേക്ക്

കാശ്‌മീരികളെ നിരന്തരം കൊന്നൊടുക്കുന്നതിനെതിരെയും കേന്ദ്ര ഗവണ്മെന്റിന്റെ അതിനോടുള്ള നിലപാടുകൾക്കെതിരെയും പ്രതിഷേധിച്ചു കാശ്‌മീരില്‍ നിന്നുള്ള ഐ.എ.എസ് ഓഫീസര്‍ ഷാ ഫൈസല്‍ ഐ.എ.എസ് പദവിയിൽ നിന്നും രാജിവെച്ചു.


ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അപ്‌സര റെഡ്‌ഡി കോൺഗ്രസ് ദേശീയ ഭാരവാഹി

കോൺഗ്രസ് പാർട്ടിയുടെ ദേശീയ ഭാരവാഹിത്വത്തിൽ ആദ്യമായി ഒരു ട്രാൻസ്‌ജെൻഡർ നേതാവ്. മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ആയാണ് മാധ്യമ പ്രവർത്തക കൂടിയായ അപ്‌സര റെഡ്‌ഡിയെ രാഹുൽ ഗാന്ധി നിയമിച്ചത്.


സാമ്പത്തികസംവരണം: ലോക്സഭയില്‍ 323 അനുകൂലവോട്ടുകള്‍. എതിര്‍വോട്ടുകള്‍, 3 എംപിമാര്‍

മുസ്ലിം ലീഗിന്റെ പികെ കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറും എം.ഐ.എം അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയുമാണ് ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്തത്.


സാമ്പത്തികസംവരണം: മോദിക്കെതിരെ ആഞ്ഞടിച്ച് തേജസ്വി യാദവ്

മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ആർ.ജെ.ഡി നേതാവും ബീഹാർ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്.


മുന്നോക്ക ജാതികളിലെ പിന്നാക്കക്കാര്‍ക്ക് സംവരണവുമായി കേന്ദ്രസർക്കാർ. പിന്തുണച്ച് കേരളസർക്കാരും

മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേർത്ത അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരാനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നത്. എട്ട് ലക്ഷത്തിൽ താഴെ വാർഷിക വരുമാനം ഉള്ളവർക്കായിരിക്കും സംവരണം ലഭിക്കുക.


‘ഞങ്ങളുടെ ചാനൽ ബഹിഷ്‌കരിക്കുന്നത് നിർത്തണം’. രാഹുൽ ഗാന്ധിക്ക് കത്തെഴുതി സീ ന്യൂസ്

ദേശീയ തലത്തിൽ കോൺഗ്രസ് സഖ്യം കൂടുതൽ ശക്തമായി വരുന്ന സാഹചര്യത്തിൽ തങ്ങളുടെ ചാനലിന് മേൽ കോൺഗ്രസ്സ് തുടരുന്ന ചാനൽ ബഹിഷ്ക്കരണം അവസാനിപ്പിക്കണം എന്ന് രാഹുൽ ഗാന്ധിക്ക് കത്തെഴുതി ചാനൽ മാനേജ്‌മന്റ്.


വാട്സാപ്പിൽ എങ്ങനെ സ്റ്റിക്കർ അയക്കാം? എന്താണ് സെക്ഷൻ 377? ആരാണ് പ്രിയ വാര്യർ? ഫിഫ ലോകകപ്പ്. 2018 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഗൂഗിളിനോട് ചോദിച്ചത്

2018 ൽ ഇന്ത്യക്കാർ ഗൂഗിളിനോട് ചോദിച്ച കാര്യങ്ങൾ എന്തെല്ലാം? ഗൂഗിൾ ‘year in search’ റിപ്പോർട്ടിൽ നിന്നും:


‘എന്തുകൊണ്ട് സിപിഎം പിബിയിൽ ദലിത്, ആദിവാസി നേതാക്കൾ ഇല്ല?’ കാഞ്ച ഐലയ്യ മണിക് സർക്കാരിനോട് ചോദിച്ചപ്പോൾ

ജാതിയെ അംഗീകരിക്കാതെ വര്‍ഗത്തെ കേന്ദ്ര വിശകലന ഉപാധിയാക്കുന്നു എന്ന് അവകാശപ്പെടുന്ന സിപിഎം ഉൾപ്പടെയുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഇനിയെങ്കിലും തിരിച്ചറിവുകളോടെ പ്രവർത്തിക്കണമെന്ന് രാഷ്ട്രീയ തന്ത്രജ്ഞനും എഴുത്തുകാരനുമായ കാഞ്ച ഐലയ്യ