India

‘മാവോയിസ്റ്റ് ബന്ധം’ ജിഎന്‍ സായിബാബക്കെതിരെ യുഎപിഎ

സിപിഐ മാവോയിസ്റ്റിന്റെ പോഷകസംഘടനയായ റെവലൃൂഷണറി ഡെമോക്രാറ്റിക്ക് ഫ്രണ്ടിനു വേണ്ടി പ്രവര്‍ത്തിച്ചു എന്നാണ് സായിബാബക്കെതിരെയുള്ള കുറ്റപത്രം.


മോഡിക്കെങ്ങനെ ആദ്യം പാസ്‌പോർട്ട് കിട്ടി? മറുപടി ഇല്ലെന്നു ആർടിഐ

മോദിക്ക് ആദ്യമായി പാസ്‌പോർട്ട് ലഭിച്ചതെങ്ങനെയെന്നും അതിന്റെ അപേക്ഷാവിവരങ്ങളെ കുറിച്ചുമുള്ള വിവരാവാകാശ പ്രകാരമുള്ള ചോദ്യത്തിനാണ് മറുപടി നിഷേധിച്ചത്. ഗുജറാത്തിലെ ആർടിഐ ആക്ടിവിസ്റ് ജിഎം ചൗഹാനാണ് അപേക്ഷ നൽകിയത്.


ഗുര്‍മേഹറിന് ‘ദുഷ്മന്‍ ദേശില്‍’ നിന്നൊരു സഹോദരന്‍

”പരസ്പരം മനസ്സിലാക്കലുകളിലൂടെ നമുക്ക് ഒന്നാവാന്‍ ശ്രമിക്കാം. അതിര്‍ത്തികളിലായി ഉറ്റവരുടെ ജീവന്‍ നഷ്ടപ്പെടുന്ന ഗുര്‍മേഹര്‍മാര്‍ ഇനി ഉണ്ടാവാതിരിക്കാന്‍ നമുക്കൊന്നിച്ച് പോരാടാം. എനിക്ക് നിന്റെ നഷ്ടപ്പെട്ട പിതാവിനെ തിരിച്ചുതരാനാവില്ല. പകരം ഒരു സഹോദരന്റെ സ്നേഹം നല്‍കാം. ‘ദുഷ്മന്‍ ദേശി’ല്‍ നിന്നും ഒരു സഹോദരന്‍ . സിക്ക് മതവിശ്വാസിയായ പെണ്‍കുട്ടിക്ക് ഇസ്ലാം മതവിശ്വാസിയായ സഹോദരന്‍ . ഇത് ലോകത്തിന് മാതൃകയാവട്ടെ”


‘ തീവ്രവാദിയല്ലെന്നു തെളിയിക്കാൻ ഇരുപത്തിമൂന്നുകൊല്ലം തടവറയിലിട്ടു അവരെന്നെ’

” ഇരുപത്തിമൂന്നു വർഷക്കാലം എന്റെ നിരപരാധിത്വം തെളിയിക്കാൻ വേണ്ടി നഷ്ടപ്പെട്ടു.എല്ലാവരും ജീവിതത്തിൽ മുന്നോട്ട് പോയി, സുഹൃത്തുക്കളിൽ മിക്കവാറും പേർ വിദേശത്താണ്, നാട്ടിലുള്ളവർ ബന്ധം മറക്കുകയും ചെയ്തു. എന്നെ തിരിച്ചറിയുന്നത് കൂടിയില്ല ”. അവരാരും. അവരന്ന് കണ്ട 19 വയസ്സുള്ള നിസാറുദ്ധീനും, ഇന്നത്തെ നാൽപ്പത്തിരണ്ടുകാരനും ഏറെ വ്യത്യാസമുണ്ട്; ഒരു തലമുറ കടന്നുപോയി. ഈ അനീതിക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നോ എന്ന ലേഖകന്റെ ചോദ്യത്തിന് ദേഷ്യത്തോടെ അദ്ദേഹം മറുപടി പറഞ്ഞു; “നഷ്ടപെട്ട വർഷങ്ങൾക്കു പകരമെന്ത് പ്രതിഫലമാണ് കിട്ടുക? എന്തെങ്കിലും തരത്തിൽ എനിക്ക് പ്രതിവിധി കിട്ടുമോ?”


കൊല്ലാനറിയുന്നവരാണ് ഞങ്ങള്‍. പിണറായിയെ വെറുതെ വിടില്ലെന്ന് സുരേന്ദ്രന്‍

കൊലയ്ക്ക് കൊലയും അടിയ്ക്ക് പകരം അടിയും നല്‍കിയ ചരിത്രം തങ്ങള്‍ക്കുണ്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. മംഗലാപുരത്ത് ബി.ജെ.പി നടത്തിയ പരിപാടിയിലാണ് വിഷം ചീറ്റുന്ന പരാമര്‍ശങ്ങളുമായി സുരേന്ദ്രന്‍ രംഗത്തെത്തിയത്.ഡൽഹി യൂണിവേഴ്‌സിറ്റിയില്‍ സംഭവിക്കുന്നതെന്ത് ?

രണ്ട് ദിവസമായി വല്ലാത്തൊരു ഭീകരാന്തരീക്ഷത്തിലാണ് യൂണിവേഴ്സിറ്റിയും പരിസരങ്ങളും. സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ ഫോട്ടോകളും വീഡിയോകളും പകർത്തിയ എബിവിപി പ്രവർത്തകർ ഓരോരുത്തരെ ആയി ആക്രമിക്കും എന്ന തരത്തിലുള്ള സന്ദേശങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്


മുസ്ലിമായതിനാൽ എന്റെ ശബ്ദം ഗവണ്മെന്റ് കേൾക്കാതിരിക്കുന്നുവെന്നു ഫാത്തിമ നഫീസ്

മുസ്ലിമും ദാരിദ്ര്യമനുഭവിക്കുന്ന കുടുംബത്തിലെ അംഗവും ആയതുകൊണ്ടാണ് കേന്ദ്ര ഗവണ്മെന്റ് എന്റെ മകന്റെ നീതിക്കായുള്ള എന്റെ ശബ്ദത്തെ അവഗണിക്കുന്നതെന്നു നജീബ് അഹമ്മദിന്റെ മാതാവ് ഫാത്തിമ നഫീസ് .


യുപി ഇലക്ഷൻ ; മുസഫർനഗറിലെ സ്ത്രീകളുടെ നീതി ചർച്ചചെയ്യപ്പെടുമോ?

പരാതിയുമായി മുന്നോട്ട് പോയാൽ വെടിവെച്ചുകൊല്ലും എന്നടക്കമുള്ള ഭീഷണികൾ കുറ്റാരോപിതർ പൊതുജനമധ്യേ നടത്തിയെന്ന് സ്ത്രീകൾ പറയുന്നു. പോലീസ് സ്റ്റേഷനിൽ നിന്നും നിരന്തരം ഭീഷണികളും അപമാനവുമാണ് നേരിടുന്നത്.


ബിഎസ്‌പിക്കു വോട്ടു ചെയ്യാൻ ആഹ്വാനം ചെയ്‌തു അലീഗഢ് വിദ്യാർത്ഥിയൂണിയൻ

”രോഹിത് വെമുലയും നജീബുമൊക്കെ ചർച്ച ചെയ്യുന്ന ഈ സമയത്ത് ബഹുജൻ സമാജ്‌വാദി പാർട്ടിയുടെ വിജയമാണ് നാം ആഗ്രഹിക്കുന്നത്. സമാജ്‌വാദി പാർട്ടി പലപ്പോഴും ആർ എസ് എസിന്റെ ആശയങ്ങളോട് പൊരുത്തപ്പെടാറുണ്ട് ” നബീൽ ഉസ്‌മാൻ കൂട്ടിച്ചേർത്തു.അതേ സമയം, വിദ്യാർത്ഥിയൂണിയൻ പരസ്യമായി ഒരു രാഷ്ട്രീയകക്ഷിക്ക് പിന്തുണ പ്രഖ്യാപിച്ചതിൽ യൂണിയനിലെ ചില ഭാരവാഹികൾ അതൃപ്തി പ്രകടിപ്പിച്ചു.