https://maktoobmedia.com/

Kerala

വര്‍ഗീയവിദ്വേഷം: സെന്‍കുമാറിനെതിരെ ജാമ്യമില്ലാവകുപ്പില്‍ കേസ്

സമകാലിക മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മുന്‍ ഡിജിപി മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയത്. അഭിമുഖം പ്രസിദ്ധീകരിച്ചതിന് വാരികയ്ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. സൈബര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്


മയിലമ്മ: കോളഭീമനെ മുട്ടുകുത്തിച്ച സമരനായിക

പാലക്കാട് പെരുമാട്ടി പഞ്ചായത്തിലെ പ്ലാച്ചിമടയിൽ ജല സംരക്ഷണത്തിന് വേണ്ടി കൊക്ക-കോള കമ്പനിക്കെതിരെ സമരം നയിച്ച ആദിവാസി സ്ത്രീയായിരുന്നു മയിലമ്മ. ഔപചാരിക സ്‌കൂൾ വിദ്യാഭ്യാസം ഇല്ലാത്ത മയിലമ്മ കോക്കകോള വിരുദ്ധ സമിതിയുടെ സ്ഥാപകയാണ്.


ഈ അതിജീവനസമരം എന്തുകൊണ്ട് വാർത്തയാവുന്നില്ല. നഴ്‌സുമാർ ചോദിക്കുന്നു

വേതന വര്‍ധന ആവശ്യപ്പെട്ട് നഴ്‌സുമാര്‍ സമരം ശക്തമാക്കി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ സമരം ബാധിച്ചു. സൂചന പണിമുടക്കിന്റെ ഭാഗമായി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ തിരുവനതപുരത്ത് സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ചിൽ പതിനായിരത്തിലധികം നഴ്‌സുകൾ പങ്കെടുത്തു.


അമർനാഥ്‌ ആക്രമണം : സാലിമിന്റെ ഇടപെടൽ രക്ഷിച്ചത് അമ്പത് ജീവനുകൾ

ആക്രമണത്തിനിടെ അക്രമകാരികൾക്കു മുന്നില്‍ നിന്ന് ബസ് മുന്നോട്ടെടുത്ത് തൊട്ടടുത്ത ആശുപത്രിയിലെത്തിക്കാന്‍ സലീം ഗഫൂര്‍ കാട്ടിയ ധൈര്യമാണ് 49 ഓളം തീര്‍ഥാടകരുടെ ജീവന്‍ രക്ഷിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ 20 ഓളം പേരെ ആശുപത്രിയിലെത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.


ഡോ. ഹാദിയക്ക് ഐക്യദാര്‍ഢ്യവുമായി സാംസ്‌കാരിക പ്രവര്‍ത്തകര്‍

ഡോ. ഹാദിയക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡോ. ഹാദിയക്കൊപ്പം, നീതിക്കൊപ്പം എന്ന് രേഖപ്പെടുത്തിയ തപാല്‍ കാര്‍ഡ് ഹാദിയയുടെ വീട്ടുവിലാസത്തിലും ഡോ. ഹാദിയക്ക് നീതി നല്‍കുക, ഡോ. ഹാദിയയെ സ്വതന്ത്രയാക്കുക എന്ന് രേഖപ്പെടുത്തിയ തപാല്‍ കാര്‍ഡ് മുഖ്യമന്ത്രിക്കും അയക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.


നഴ്‌സുമാരുടെ സമരം.നിർണായകചർച്ച ഇന്ന്

അടിസ്ഥാന ശമ്പളം 20,000 രൂപയിലധികമായി ഉയര്‍ത്തണമെന്ന ഉറച്ചനിലപാടിലാണ് നഴ്‌സുമാര്‍. സുപ്രീം കോടതി നിശ്ചയിച്ച പ്രകാരമുള്ള ശമ്പളം നല്‍കണമെന്നാണ് നഴ്‌സുമാരുടെ ആവശ്യം. ഗവണ്‍മെന്റ് നേഴ്‌സുമാര്‍ക്ക് തുല്യമായ ശമ്പളം നല്‍കണമെന്നായിരുന്നു കോടതി നിയോഗിച്ച സമിതി നിര്‍ദ്ദേശിച്ചത്.


ഹമീദ് ചേന്ദമംഗല്ലൂരിന്‌ ആർഎസ്എസും സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്

‘ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കപ്പെടേണ്ട ബുദ്ധിജീവി’ എന്നാണു ആർ എസ് എസ് വാരികയായ കേസരി വർഷങ്ങൾക്കു മുമ്പ് തന്നെ ഹമീദ് ചേന്ദമംഗല്ലൂരിനെ കുറിച്ച് എഴുതിയത്.


സെൻകുമാറിനെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പി ക്കും പരാതി നൽകി എസ്ഐഒ

സമകാലിക മലയാളം മാസികയിലൂടെ മുസ്ലിം സമുദായത്തിനെതിരെ വാസ്തവ വിരുദ്ധവും പ്രകോപനപരവുമായ പരാമർശങ്ങൾ നടത്തിയ മുൻ ഡി.ജി.പി ടി.പി സെൻകുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് എസ്‌.ഐ.ഒ സംസ്ഥാന സെക്രട്ടറി തൗഫീഖ് കെ.പി‌ മുഖ്യ മന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി


സംഘ്കൊലകളെ എതിര്‍ക്കുന്നത് തെറ്റെന്ന് സെന്‍കുമാര്‍

അഭിമുഖത്തിലുടനീളം ഇസ്ലാമികതീവ്രവാദത്തെ കുറിച്ച് സംസാരിച്ച സെന്‍കുമാര്‍ ഹിന്ദുത്വഫാസിസത്തിനെ പരോക്ഷമായി പിന്തുണക്കുന്ന പ്രസ്താവനകളും നടത്തിയത് വ്യാപകമായി വിമര്‍ശിക്കപ്പെടുന്നു.


ട്രാന്‍സ്ജെന്‍ഡറുകള്‍ക്കെതിരെ വ്യാജവാര്‍ത്ത: മാധ്യമത്തിനെതിരെ വിമര്‍ശനം

പോലീസ് മര്‍ദ്ദനമേറ്റ ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റുകളെ പ്രതികളാക്കി വാര്‍ത്ത കൊടുത്ത മാധ്യമം പത്രം തെറ്റുതിരുത്തണമെന്ന് സോഷ്യല്‍മീഡിയയില്‍ ആവശ്യമുയരുകയാണ്