Kerala

പ്രണയത്തിനെതിരെ ഇറങ്ങിത്തിരിച്ച ശിവസേനക്കാരൻ പീഡനക്കേസിൽ പ്രതി

ഒരു ക്രിമിനല്‍ തന്നെ സദാചാര ഗുണ്ടായിസത്തിന് മുന്‍കയ്യെടുത്ത് വന്നപ്പോള്‍ അയാള്‍ക്കെതിരായ പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ പോലും സ്‌പെഷല്‍ ബ്രാഞ്ചും കേരള പോലീസും പരാജയപ്പെട്ടെന്നും ഹൈബി ഈഡൻ ആരോപിച്ചു.


പിഡോഫീലിയ ചര്‍ച്ചകള്‍ പേടിപ്പെടുത്തുന്നുവെന്ന് മഞ്ജൂവാരൃര്‍

ഒരു അഞ്ചാംക്ലാസുകാരിയെ മധുരംകൊടുത്ത് മയക്കിയശേഷം മുഖംപൊത്തിപ്പിടിച്ചുകൊണ്ട് നിങ്ങൾ എന്ത് അവകാശത്തെപ്പറ്റിയാണ് സംസാരിക്കുന്നത്? ഒന്നുമറിയാതെ നിങ്ങൾകൊടുത്ത മിഠായിനുണയുമ്പോൾ അവളെപ്പോലുള്ള അനേകായിരം പെൺകുഞ്ഞുങ്ങൾക്ക് നഷ്ടപ്പെടുന്നതെന്താണ്?


മലയാളത്തിന്റെ കവിക്ക് ആദരം. ഒഎൻവിക്ക് മികച്ച ഗാനമെഴുത്തിനു അവാർഡ്

മികച്ച ഗാനരചയിതാവിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം പതിനാലാം തവണയാണ് ഒഎൻവിയെ തേടിയെത്തുന്നത്. 2016 ഫെബ്രുവരി 13നാണു കാവ്യസൂര്യൻ തന്റെ ജീവിതത്തോട് വിടപറഞ്ഞത്.


വൃത്തിയുടെ ജാതി പറഞ്ഞ ചിത്രം. മാന്‍ഹോളും വിധുവിൻസെന്റും അംഗീകാരത്തിന്റെ നെറുകയിൽ

രണ്ടായിരത്തി പതിനാറിലെ ഏറ്റവും മികച്ച ചലചിത്രം മാൻഹോൾ . മികച്ച സംവിധായികയ്ക്കുള്ള അവാർഡ് മാൻഹോളിന്റെ സംവിധായിക വിധു വിൻസെന്റ് നേടി.


കിട്ടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നില്ല . രാജീവ് രവിക്ക് ഹൃദയം നിറഞ്ഞ നന്ദി

ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ കിട്ടുമെന്നും പ്രതീക്ഷ ഉണ്ടായിരുന്നില്ലെന്നും വിനായകൻ മാധ്യമങ്ങളോട് പറഞ്ഞു. കുറെ കാലമായി താൻ സിനിമയിൽ ഉണ്ടെന്നും ആ അനുഭവമാണ് അവാർഡ് നേടാനുള്ള പ്രകടനത്തിന് അർഹമാക്കിയതെന്നും വിനായകൻ പറഞ്ഞു.
സഹോദരിമാരുടെ മരണം. പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് കടുത്ത അനാസ്ഥ

ബന്ധു ഋത്വികയെ പലവട്ടം പീഡിപ്പിച്ചിരുന്നതായി മൊഴി നല്‍കിയിട്ടും ഇയാളെ ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു പോലീസ്


വയനാട്ടിലേത് ആഴ്ചകളോളം നീണ്ടുനിന്ന ക്രൂരതെയെന്നു പികെ ശ്രീമതി എംപി

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയോട് തുറന്നുപറയാനുളള പേടികൊണ്ടാണ് അവര്‍ വിവരങ്ങള്‍ വെളിപ്പെടുത്താതിരുന്നതെന്നും സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമുളള കമ്മിറ്റി ഈ യതീംഖാനയിലടക്കം വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നില്ലെന്നും ശ്രീമതി ടീച്ചർ മാധ്യമങ്ങളോട് പറഞ്ഞു.


വയനാട്ടില്‍ ഏഴു വിദൃാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം

പതിനഞ്ച് വയസ്സിനു താഴെ പ്രായമുള്ള പെണ്‍കുട്ടികളാണ് പീഡനത്തിരയായതെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ പതിനൊന്ന് പ്രതികളുണ്ടെന്നും അയല്‍വാസികളാണ് കുട്ടികളെ പീഡനത്തിരയാക്കിയതെന്നുമാണ് പൊലീസ് ഭാഷൃം.