Around You

വോട്ട് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് പോസ്റർ ഒട്ടിച്ചു.മൂന്നുപേർക്കെതിരെ യുഎപിഎ.

കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തതിനു സാമൂഹ്യപ്രവർത്തകർക്കെതിരെ ഭീകരവിരുദ്ധ നിയമം ചുമത്തി കേരളപോലീസ്. മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പോരാട്ടം പ്രവർത്തകനായ സിഎ അജിതന്‍, സാബു, പാഠാന്തരം വിദ്യാർത്ഥി മാസിക പ്രവർത്തകൻ ദിലീപ് എന്നിവരെയാണ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്.


വീണ്ടും !!. തലസ്ഥാനത്ത് കൂട്ട ബലാൽസംഗത്തിന് ഇരയായി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി

ക്രൂരമായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥി ജിഷയുടെ നീതിക്കായി സംസ്ഥാനമാകെ പ്രതിഷേധങ്ങൾ അലയടിക്കുമ്പോൾ തലസ്ഥാനനഗരിയിൽ മറ്റൊരു പെൺകുട്ടി കൂടി ബലാൽസംഗത്തിന് ഇരയായി .തിരുവനന്തപുരം ജില്ലയിൽ വര്‍ക്കലയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി.


ജിഷ. ആറു ദിവസം ഉറങ്ങിയ ഒരു രാഷ്ട്രീയ സമൂഹത്തിലൂടെ കേരളം വളരുകയാണ്

ഒടുവിൽ ഒരു ദളിത്‌ പെണ്കുട്ടി ഇന്നുവരെ കാണാത്ത വിധത്തിൽ ക്രൂരമായി കൊല ചെയ്തിട്ടും ആറു ദിവസം ഉറങ്ങിയ ഒരു രാഷ്ട്രീയ സമൂഹത്തിലൂടെ വളർന്നു.

കേരളം വളരുകയാണ് ഒരു പടവലം പോലെ….


ഇനിയൊരു ജിഷയുണ്ടാവരുത്. മലയാളസിനിമ ലോകം ഒന്നിച്ചു പറയുന്നു.

ജിഷയുടെ അനുഭവത്തിനു മുന്നിൽ എല്ലാ അഹങ്കാരങ്ങളും അഭിമാനങ്ങളും ഇല്ലാതാവുന്നു എന്ന് താരങ്ങൾ പ്രതികരിച്ചു. വീടിനുള്ളിൽ വരെ സ്ത്രീ സുരക്ഷിതയല്ല എന്നത് വല്ലാതെ പേടിപ്പിക്കുന്നു എന്ന് ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ താരങ്ങൾ പറഞ്ഞു. മമ്മൂട്ടി , മോഹൻലാൽ , മഞ്ജു വാര്യർ , നിവിൻ പോളി , ദുൽഖർ സൽമാൻ , ലിജോ ജോസ് , ആഷിഖ് അബു , ശ്രിന്ദ അർഹാൻ , ഭാമ , ഷാൻ റഹ്മാൻ , ജോയ് മാത്യു എന്നിങ്ങനെ വിവിധ സിനിമാ പ്രവർത്തകർ പ്രതികരണങ്ങൾ രേഖപ്പെടുത്തിയവരിൽ പെടുന്നു.


ജിഷ .നീതി ഉറപ്പാക്കണമെന്ന് ദേശീയ നേതാക്കൾ .ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ചീഫ് സെക്രട്ടറി, ഡിജിപി, ആലുവ റൂറല്‍ എസ്പി എന്നിവര്‍ക്ക് നോട്ടീസയച്ച കമ്മീഷന്‍ സംസ്ഥാന വനിത കമ്മീഷനോട് റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്. കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കണം എന്ന ആവശ്യംദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മുന്നോട്ട് വച്ചിട്ടുണ്ട്.


ടിക്കറ്റിനായുള്ള പിന്നാമ്പുറ സഞ്ചാരങ്ങൾ – ഇന്ത്യൻ അത് ലറ്റിക് അസോസിയേഷനെ വിമർശിച്ച് കമാൽ വരദൂർ

ഒളിംപിക്സ് യോഗ്യതാ മത്സരങ്ങളിലെ നടത്തിപ്പിലെയും താരങ്ങളെ തെരഞ്ഞെടുക്കുന്നതിലെയും അപാകതകളെ വിമർശിച്ച് പ്രശസ്ത കളിയെഴുത്തുകാരൻ കമാൽ വരദൂർ. വിദേശയാത്ര സംഘടിപ്പിക്കാനും സ്വന്തക്കാരെ ലിസ്റ്റിൽ തിരുകിക്കയറ്റാനും ഇന്ത്യന്‍ അത്‌ലറ്റിക് അസോസിയേഷന്‍ നടത്തുന്ന പിന്നാമ്പുറ നാടകങ്ങളെയാണ് കമാൽ വരദൂർ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ വിമർശിക്കുന്നത്.


ജസ്റ്റിസ് ഫോർ ജിഷ. മെയ് 3നു സംസ്ഥാനത്ത് വ്യാപക പ്രതിഷേധ പരിപാടികൾ.

അതിക്രൂരമായി കൊല്ലപ്പെട്ട പെരുമ്പാവൂർ സ്വദേശി ജിഷയുടെ കൊലപാതകത്തിന്റെ പ്രതികളെ കണ്ടെത്തുക , ജിഷയ്ക്ക് നീതി ലഭ്യമാക്കുക എന്നാവശ്യപ്പെട്ടു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി നാളെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.


മുപ്പതോളം മുറിവുകൾ.സമൂഹമനസാക്ഷിയെ ഞെട്ടിച്ചു ജിഷയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി ജിഷ വീടിനുള്ളില്‍ കൊല്ലപ്പെട്ടത് ക്രൂരമായ ലൈംഗിക പീഡന ശ്രമത്തിനിടെയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. . മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചതിനാല്‍ കുടല്‍ മാല മുറിഞ്ഞ് കുടല്‍ പുറത്ത് വന്ന നിലയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മുപ്പതോളം മുറിവുകളാണ് ജിഷയുടെ ശരീരത്തിലുണ്ടായിരുന്നത്. നെഞ്ചത്ത് രണ്ട് ഭാഗത്ത് കത്തി ആഴത്തില്‍ കുത്തിയിറക്കിയിട്ടുണ്ട്.


ജാഗ്രതൈ.ആയുർവേദമല്ലാത്ത മരുന്ന് നൽകുന്ന ഡോക്ടർമാർ ദേശദ്രോഹികളെന്നു കേന്ദ്രമന്ത്രി

ആയുർവേദ മരുന്നുകൾ അല്ലാത്തത് കുറിച്ചുനല്‍കുന്ന ഡോക്ടർമാർ ദേശദ്രോഹികളാണെന്ന് കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് യെസോ നായിക്. ‘ ആയുർവേദത്തെ ആശ്രയിക്കരുതെന്ന് അലോപ്പതി മരുന്ന് കുറിച്ചുനല്‍കുന്ന ഡോക്ടർമാർ രോഗികൾക്കു നിർദേശം നല്‍കുന്നതായി ചില ആയുർവേദ ഡോക്ടർമാർവഴി ഞാൻ അറിഞ്ഞിട്ടുണ്ട് .ഇങ്ങനെയുള്ള ഡോക്ടർമാർ ദേശദ്രോഹികളാണ്.’ മന്ത്രി പറഞ്ഞു.


സ്വയം ശമ്പളം നിശ്ചയിക്കുന്നത് ശരിയല്ല.എംപി മാരുടെ ശമ്പള വർധനയയെ എതിർക്കുമെന്ന് യെച്ചൂരി

സ്വയം ശമ്പളം നിശ്ചയിക്കുന്ന പ്രവണത ഒരു തരത്തിലും അംഗീകരിക്കാനാവാത്തതാണെന്ന് സീതാറം യെച്ചൂരി പറഞ്ഞു.. വിദേശരാജ്യങ്ങളിലെ മാതൃകയില്‍ ശമ്പളം നിശ്ചയിക്കുന്നതിന് പ്രത്യേക സംവിധാനം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.