Around You

”വിശക്കുന്നു. എന്തെങ്കിലും കഴിച്ചിട്ട് ദിവസങ്ങളായി”. കുറിപ്പ് എഴുതിവെച്ച് ശ്രുതിമോൾ പോയി

ദിവസങ്ങളായി ആഹാരം കിട്ടാതെ ആദിവാസി പെണ്‍കുട്ടി ജീവനൊടുക്കി. പേരാവൂര്‍ പഞ്ചായത്തിലെ ചെങ്ങോത്ത് പൊരുന്നന്‍ രവിയുടെയും മോളിയുടെയും മകള്‍ ശ്രുതിമോളാ(15)ണ് വിശപ്പ് സഹിക്കാനാകാതെ വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. കേളകം സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാംക്ളാസ് വിദ്യാര്‍ഥിനിയാണ്. ബുധനാഴ്ച വൈകിട്ടാണ് ശ്രുതിമോളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.


ജയ്‌ ശ്രീരാം വിളിക്കാൻ വിസ്സമതിച്ചു.പാസ്റ്ററിന് മർദ്ദനം, ഭാര്യയെ കൊല്ലാൻ ശ്രമം.ബൈബിൾ കത്തിച്ചു.

ചതീസ്ഘഡ് ബസ്താർ പ്രദേശത്ത് ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം. ഒപ്പം ജയ്‌ ശ്രീരാം വിളിക്കാൻ വിസ്സമ്മതിച്ച പാസ്ടറിനെ മർദ്ദിച്ചു. കൂടെയുണ്ടായിരുന്ന ഗര്ഭിണിയായ ഭാര്യയുടെ മേൽ പെട്രോൾ ഒഴിച്ചു അപായപ്പെടുത്താൻ ശ്രമിച്ചു. പോലീസ് എഫ് ഐ ആർ രേഖപ്പെടുത്തിയിട്ടുണ്ട്. ആയുധങ്ങളുമായി ക്രിസ്ത്യൻ ആരാധനാലയത്തിൽ പ്രവേശിച്ച സംഘം ബൈബിൾ കത്തിക്കുകയും ചെയ്തു. ബസ്തറിനടുത്തുള്ള പര്‍പ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന കരഞ്ചി മതഗുഡി എന്ന സ്ഥലത്താണ് സംഭവം.


ദളിത്‌ വിദ്യാർത്ഥിയോട് അപമാനം . ഇഫ്ലു വൈസ് ചാൻസലറിന് സമൻസ്

അംബേദ്‌കർ ജയന്തിയോട് അനുബന്ധിച്ചു നടത്തിയ പരിപാടികളിൽ നിന്ന് ഇഫ്ലു സർവകലാശാല ഗവേഷക വിദ്യാർഥി കൂനൽ ദഗ്ഗലിനെ ഒഴിവാക്കി നിർത്തി ജാതീയമായി അപമാനിച്ചു എന്ന പരാതിയിന്മേൽ സർവകലാശാല വി സി സുനൈന സിങ്ങിനു ദേശീയ എസ് സി എസ് ടി കമ്മീഷന്റെ സമൻസ് നോടീസ്. ഏപ്രിൽ 27 നു സത്യവാങ്ങ്മൂലം നൽകാൻ ഹാജരാവണം എന്നാണു നോടീസ്.


രണ്ടു പതിറ്റാണ്ടിനിടയിൽ ജീവനൊടുക്കിയത് മൂന്നു ലക്ഷത്തിലധികം കർഷകർ. പട്ടിണിയിലാണ് ഇന്ത്യ

ഇന്ത്യയിലെ 600 മില്യനോളം ജനത ഇപ്പോഴും കൃഷിയുമായി ബന്ധപ്പെട്ടു ഉപജീവനം നയിക്കുന്നവരാണ്‌. വരൾച്ച കാരണം തീരാക്കെടുതി അനുഭവിക്കുന്ന കർഷകർക്ക് സർക്കാർ സഹായം എന്നത് ഇപ്പോഴും മരീചിക മാത്രമാണ്. പ്രഖ്യാപിച്ചതിൽ പലതും ഇവരിലേക്ക് എത്താത്ത സാഹചര്യത്തിന് യാതൊരു മാറ്റവുമില്ല. പര്യാപ്തമായ പാക്കേജുകൾ പ്രഖ്യാപിക്കുന്നുമില്ല. മഹാരാഷ്ട്രയിലെ ഗ്രാമങ്ങളിൽ കർഷകർ കടുത്ത ദാരിദ്ര്യത്തിലാണ്


രാജ്യസ്നേഹത്തെ ചോദ്യം ചെയ്തപ്പോൾ കരയാൻ തോന്നിയിട്ടുണ്ട് – ഷാരൂഖ് ഖാൻ

രാജ്യത്തോടുള്ള തന്റെ സ്‌നേഹം ചോദ്യം ചെയ്യപ്പെട്ടപ്പോഴെല്ലാം തനിക്ക് വളരെയധികം ദു:ഖം തോന്നിയതായി ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. പല ഘട്ടങ്ങളിലും തനിക്ക് നിയന്ത്രണം വിട്ട് കരയാന്‍ തോന്നിയിട്ടുണ്ട്. താനും ഈ രാജ്യക്കാരനാണെന്നും മറ്റാരേയും പോലെ താനും രാജ്യത്തെ സ്‌നേഹിക്കുന്നതായും ഷാരൂഖ് വികാരഭരിതമായി പറഞ്ഞു.. ഇന്ത്യ ടി.വിയുടെ ‘ആപ് കി അദാലത്ത്’ എന്ന നടത്തിയ അഭിമുഖത്തിലാണ് ഷാരൂഖ് ഈക്കാര്യം വ്യക്തമാക്കിയത്


നാട് പൊള്ളുമ്പോൾ ഐ പി എല്ലിൽ ആഹ്ലാദം കണ്ടെത്താനാവുന്നില്ല – നാനാ പടേക്കർ

ആരെങ്കിലും നിങ്ങളുടെ കാറിന്റെ വിന്‍ഡോഗ്ലാസ്സില്‍ തട്ടിവിളിച്ചാല്‍ അവരോട് യാചകരോടെന്നപോലെ പെരുമാറാതിരിക്കൂ. കുടിവെള്ളവും ഭക്ഷണവും പോലുമില്ലാതെ പ്രാഥമികസൗകര്യങ്ങള്‍ക്കുപോലും വഴിയില്ലാത്ത കര്‍ഷകരാണവര്‍. നമുക്ക് ഒരാളെയെങ്കിലും സഹായിച്ച് നമ്മുടെ ഉത്തരവാദിത്തം നിറവേറ്റാം. അത്ര പ്രയാസമുള്ള കാര്യമല്ല അത്. ഭരണകൂടം വരള്‍ച്ച മുന്‍കൂട്ടി കണ്ട് അതിനുള്ള തയ്യാറെടുപ്പുകള്‍ നേരത്തേ നടത്തിയിരുന്നെങ്കില്‍ ഇത്രയും ഭീകരമായ അവസ്ഥ ഉണ്ടാകില്ലായിരുന്നു. രാഷ്ട്രീയക്കാര്‍ എന്ന നിലയില്‍ അവരും പൗരന്‍മാര്‍ എന്നനിലയില്‍ നമ്മളും പരാജയപ്പെട്ടിരിക്കുന്നു. വ്യവസ്ഥിതിയെ നമ്മള്‍ ചോദ്യം ചെയ്യാതെ മൗനം പാലിക്കുന്നതാണ് കുറ്റകരം. ആളുകള്‍ മരിക്കുന്നത് കാണാതിരിക്കാന്‍ മാത്രം അന്ധരാണോ നാം.


സ്ഥാനാർഥികളാക്കാൻ സ്ത്രീകളെ വേണ്ടെങ്കിൽ വോട്ടു ചെയ്യാനും ഞങ്ങളില്ല .

കേരള നിയമസഭ തെരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് മതിയായ സ്ഥാനാർഥി പ്രാതിനിധ്യം നൽകാത്ത രാഷ്ട്രീയ പാർടികളുടെ നിലപാടുകൾക്കെതിരെ സോഷ്യൽ മീഡിയ കാമ്പയിനുമായി ഒരു കൂട്ടം സ്ത്രീകൾ രംഗത്തെത്തി. സ്ത്രീകളെ തെരഞ്ഞെടുപ്പ് ഗോദയിൽ ഇറക്കാത്ത മണ്ഡലങ്ങളിൽ നോട്ട വോട്ട രേഖപ്പെടുത്തുക , 50 ശതമാനം പ്രാതിനിധ്യം സ്ത്രീകൾക്ക് എന്നിവയാണ് ഈ സംഘം ആവശ്യപ്പെടുന്നത്.


പൗരന്മാരോട് സൈന്യം യുദ്ധത്തിലാണ്. കാശ്മീരിൽ നിന്നുള്ള ചിത്രങ്ങൾ

കാശ്മീരിൽ കഴിഞ്ഞ ഒരായ്ച്ചയായി സൈന്യം നടത്തുന്ന വെടിവെപ്പിലും മറ്റും കൊല്ലപെട്ടത്‌ അഞ്ചിലധികം ചെറുപ്പക്കാരാണ്. നയീം അഹമ്മദ് ഭട്ട് എന്ന ക്രികറ്റ് താരമടക്കം അഞ്ചു പേര് സൈന്യത്തിന്റെ വെടിവെപ്പിൽ കൊല്ലപെട്ടു. നൂറിലധികം പേർക്ക് പരിക്കേറ്റു. പെണ്കുട്ടിയെ സൈന്യം മാനംഭംഗപ്പെടുത്തി എന്ന വാർത്തയിൽ പ്രതിഷേധിച്ചു പ്രകടനം നടത്തിയ ജനകൂട്ടത്തിനു നേരെ സൈന്യം നിറഴൊയിക്കുകയായിരുന്നു. പ്രദേശത്ത് നിരോധാജ്ഞ ആണ്. ഇന്റർനെറ്റ്‌ സംവിധാനങ്ങൾ ബ്ലോക്ക് ചെയ്തു. നവമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്ന ഫോട്ടോകൾ കാശ്മീരിന്റെ ഇപ്പോഴത്തെ അവസ്ഥയെ തുറന്നുകാട്ടുന്നതാണ്


ഹൈദരാബാദിലെ വിദ്യാർഥികൾ ശബ്ദിക്കുന്നത് മുഴുവൻ മനുഷ്യർക്കും വേണ്ടി – ഗദ്ദർ

ഹൈദരബാദ് സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി പ്രമുഖ കവിയും സാമൂഹ്യ പ്രവർത്തകനുമായ ഗദ്ദർ. ജസ്റ്റിസ് ഫോർ രോഹിത് വെമുല സമരസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അംബേദ്‌കർ ജയന്തി ആഘോഷങ്ങളിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


കാശ്മീരിലെ യുവാക്കളുടെ മരണം. സൈന്യത്തിനെതിരെ ആംനെസ്റ്റി ഇന്ത്യ.

  കാശ്മീരിലെ ഇന്ത്യൻ സൈന്യത്തിന്റെ അമിത സൈനികവൽക്കരണത്തെ എതിർത്തു ആംനെസ്റ്റി ഇന്ത്യ . പെൺകുട്ടിയെ മാനഭംഗം ചെയ്ത സംഭവം ആണു ഇപ്പോഴുള്ള വിഷയത്തിലേക്ക് നയിച്ചത്. അതിനെ കുറിച്ചു സ്വതന്ത്രമായ അന്വേഷണം നടത്തണം എന്ന് ആംനെസ്റ്റി…