https://maktoobmedia.com/

Around You

ജസ്റ്റിസ് ഫോർ ജിഷ. മെയ് 3നു സംസ്ഥാനത്ത് വ്യാപക പ്രതിഷേധ പരിപാടികൾ.

അതിക്രൂരമായി കൊല്ലപ്പെട്ട പെരുമ്പാവൂർ സ്വദേശി ജിഷയുടെ കൊലപാതകത്തിന്റെ പ്രതികളെ കണ്ടെത്തുക , ജിഷയ്ക്ക് നീതി ലഭ്യമാക്കുക എന്നാവശ്യപ്പെട്ടു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി നാളെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.


മുപ്പതോളം മുറിവുകൾ.സമൂഹമനസാക്ഷിയെ ഞെട്ടിച്ചു ജിഷയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി ജിഷ വീടിനുള്ളില്‍ കൊല്ലപ്പെട്ടത് ക്രൂരമായ ലൈംഗിക പീഡന ശ്രമത്തിനിടെയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. . മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചതിനാല്‍ കുടല്‍ മാല മുറിഞ്ഞ് കുടല്‍ പുറത്ത് വന്ന നിലയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മുപ്പതോളം മുറിവുകളാണ് ജിഷയുടെ ശരീരത്തിലുണ്ടായിരുന്നത്. നെഞ്ചത്ത് രണ്ട് ഭാഗത്ത് കത്തി ആഴത്തില്‍ കുത്തിയിറക്കിയിട്ടുണ്ട്.


ജാഗ്രതൈ.ആയുർവേദമല്ലാത്ത മരുന്ന് നൽകുന്ന ഡോക്ടർമാർ ദേശദ്രോഹികളെന്നു കേന്ദ്രമന്ത്രി

ആയുർവേദ മരുന്നുകൾ അല്ലാത്തത് കുറിച്ചുനല്‍കുന്ന ഡോക്ടർമാർ ദേശദ്രോഹികളാണെന്ന് കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് യെസോ നായിക്. ‘ ആയുർവേദത്തെ ആശ്രയിക്കരുതെന്ന് അലോപ്പതി മരുന്ന് കുറിച്ചുനല്‍കുന്ന ഡോക്ടർമാർ രോഗികൾക്കു നിർദേശം നല്‍കുന്നതായി ചില ആയുർവേദ ഡോക്ടർമാർവഴി ഞാൻ അറിഞ്ഞിട്ടുണ്ട് .ഇങ്ങനെയുള്ള ഡോക്ടർമാർ ദേശദ്രോഹികളാണ്.’ മന്ത്രി പറഞ്ഞു.


സ്വയം ശമ്പളം നിശ്ചയിക്കുന്നത് ശരിയല്ല.എംപി മാരുടെ ശമ്പള വർധനയയെ എതിർക്കുമെന്ന് യെച്ചൂരി

സ്വയം ശമ്പളം നിശ്ചയിക്കുന്ന പ്രവണത ഒരു തരത്തിലും അംഗീകരിക്കാനാവാത്തതാണെന്ന് സീതാറം യെച്ചൂരി പറഞ്ഞു.. വിദേശരാജ്യങ്ങളിലെ മാതൃകയില്‍ ശമ്പളം നിശ്ചയിക്കുന്നതിന് പ്രത്യേക സംവിധാനം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ബോബനും മോളിയുടെ കർത്താവ് കാർട്ടൂണിസ്റ്റ് ടോംസ് യാത്രയായി

പ്രശസ്ത കാർട്ടൂണിസ്റ്റ് ടോംസ് അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. അത്തിക്കളം വാടയ്ക്കൽ തോപ്പിൽ തോമസ് എന്ന വി.റ്റി.തോമസ് ടോംസ് എന്ന പേരിലാണ് അറിയപ്പെടുന്നത്. മലയാളികളെ കുടുകുടെ ചിരിപ്പിക്കുകയും ചിന്തിക്കുകയും ചെയ്ത ബോബനും മോളിയും എന്ന കാർടൂൺ പരമ്പരയുടെ കർത്താവാണ്. 80 വയസ്സായിരുന്നു.


ആർഎസ്എസ് ബന്ധം:ജെ എൻ യു അധികാരികൾ അപ്പറാവുവിന്റെ സുഹ്രത്തുക്കൾ – ഉമർ ഖാലിദ്

ജെ എൻ യു സർവകലാശാല വിദ്യാർത്ഥികൾക്ക് നേരെ അച്ചടക്കനടപടിയെന്ന പേരില് അടിച്ചമർത്തൽ തന്ത്രങ്ങളുമായി മുന്നോട്ടു പോവുക വഴി ആർ എസ് എസ് വിധേയത്വം വീണ്ടും തെളിയിച്ചിരിക്കുകയാണെന്ന് ഉമർ ഖാലിദ് . രോഹിത് വെമുലയോട് അപ്പറാവുവും കൂട്ടരും ചെയ്തത് തെന്നെയാണ് തങ്ങളോടും ജെ എൻ യു അധിക്രതർ ചെയ്യുന്നതെന്നും ഉമർ ഖാലിദ് പറഞ്ഞു. ഫേസ്ബുക്ക് പോസ്ടുകളിലൂടെയാണ് ഉമർ ഇവ പറഞ്ഞത്.


മെഡിക്കൽ എൻട്രൻസ്‌: ഹിജാബും ഫുൾസ്ലീവും ധരിക്കാൻ ഹൈക്കോടതി അനുമതി.

ഓൾ ഇന്ത്യാ മെഡിക്കൽ പ്രവേശനപരീക്ഷക്ക്‌ ശിരോവസ്ത്രവും ഫുൾ സ്ലീവും ധരിക്കാൻ കേരള ഹൈക്കോടതി അനുമതി. വിദ്യാർഥി സംഘടനകളായ എസ്‌ ഐ ഒ യും ജി ഐ ഒ യും പരീക്ഷയെഴുതുന്ന ഏതാനും വിദ്യാർത്ഥികളും സമർപ്പിച്ച ഹരജിയിന്മേലാണു ഹൈകോടതി വിധി.

ഹിജാബ് നിയന്ത്രിക്കാനുള്ള സി ബി എസ് ഇ തീരുമാനത്തിനെതിരെ കേരളത്തിലെ വിവിധ മുസ്ലിം വിദ്യാർഥി സംഘടനകൾ ചേർന്ന് ജോയിന്റ് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു വ്യത്യസ്ത സമര പരിപാടികൾ സംഘടിപ്പിച്ചിരുന്നു


ജെ എൻ യു ; ഉമർ ഖാലിദിനെയും മുജീബ് ഗാട്ടുവിനെയും പുറത്താക്കി. മറ്റുള്ളവർക്ക് പിഴ.

അനുസ്മരണ പരിപാടി സംഘടിപ്പിച്ച ഉമര്‍ ഖാലിദിനെ ഒരു സെമസ്റ്ററിലും കാശ്മീർ സ്വദേശിയായ മുജീബ് ഗാട്ടുവിനെ രണ്ട് സെമസ്റ്ററിലും ക്യാംപസില്‍നിന്നു പുറത്താക്കി. ഉമര്‍ ഖാലിദിന് 20,000രൂപ പിഴയും ചുമത്തി

അച്ചടക്കലംഘനം നടത്തിയതിന് കനയ്യയും സൗരഭ് ശര്‍മ്മയും 10,000 രൂപ പിഴ അടയ്ക്കണം എന്നും സമിതി പറഞ്ഞു. അശുതോഷിന് ജെ.എന്‍.യു. ഹോസ്റ്റലില്‍ ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി.


അവർ നിരപരാധികളാണ്.5 വർഷത്തെ തടവിനു ശേഷം മലേഗാവ് സ്ഫോടനം.പ്രതികളെ കുറ്റവിമുക്തരാക്കി.

2011ൽ ജാമ്യം ലഭിച്ചെങ്കിലും ഇന്നാണു മുംബൈ പ്രത്യേക കോടതി അവരെ കുറ്റക്കാരല്ലെന്ന് കണ്ട്‌ വെറുതെ വിടുന്നത്‌. 5 വർഷം ജയിലിൽ കടുത്ത പീഡനങ്ങൾ അവർ ഈ ചെറുപ്പക്കാർ നേരിട്ടു. 80 ദിവസം തുടർച്ചയായി മൂന്നാം മുറ പ്രയോഗിച്ചാണു തന്നെ കുറ്റം സമ്മതിപ്പിച്ചത്‌ എന്ന മോചിതരിൽ പെട്ട 34കാരൻ നൂറുൽ ഹുദ പറഞ്ഞിരുന്നു.


അലിഗഡ് വിദ്യാർഥികൾ തമ്മിൽ സംഘർഷം. പോലീസ് വെടിവെപ്പ്  വിദ്യാർഥി കൊല്ലപ്പെട്ടു

അലിഗഡ് മുസ്‌ലീം സര്‍വകലാശാലയില്‍ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ കാമ്പസിൽ പോലീസ് വെടിവെപ്പ് . മെഹ്താബ് എന്ന വിദ്യാർത്ഥിയാണ് വെടിയേറ്റു മരിച്ചത്. പോലീസ് വെടിവെപ്പിനിടെയാണ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടത്. മൂന്നു വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. പോലീസ് വെടിവെപ്പിനെ തുടർന്ന് പ്രോക്ടറുടെ ഓഫീസ് വിദ്യാര്‍ത്ഥികള്‍ തീയിടുകയും നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു.