Around You

ദളിത്‌ ബഹുജൻ ഐക്യം ആഹ്വാനം ചെയ്ത് ബ്രാഹ്മണിസത്തിനെതിരെ സാഹോദര്യ സമ്മേളനം.

ബ്രാഹ്മണിസത്തിന്റെ മുഴുവൻ രൂപങ്ങളെയും , ജാതി നിർമൂലനം പ്രധാന അജണ്ടയാക്കിയവരെ രാഷ്ട്രീയമായി ഐക്യപ്പെടുത്തുന്ന , ബ്രാഹ്മണിസത്തിനെതിരെ കീഴാളരുടെ മത/ ജാതി അനുഭവത്തെ പ്രധാനമായി കാണുന്ന , രാഷ്ട്രീയ നേത്രത്വം കീഴാളർക്ക് ലഭ്യമാകണമെന്നു കരുതുന്ന ഒരു കൂട്ടായ്മ രൂപപ്പെടേണ്ടതുണ്ട് എന്ന് എറണാകുളം എടവനക്കാടിൽ സംഘടിപ്പിച്ച ” ബ്രാഹ്മണിസമാണ് ഇന്ത്യന് ഫാസിസം, അംബേദ്കറിസം ജനാധിപത്യവും ” സാഹോദര്യ സമ്മേളനം ആവശ്യപ്പെട്ടു.


പുനത്തിൽ കുഞ്ഞബ്ദുള്ള വീട്ടുതടങ്കലിൽ അല്ല

പുനത്തിൽ കുഞ്ഞബ്ദുള്ള വീട്ടുതടങ്കലിൽ എന്ന മാധ്യമങ്ങളിലെ വാർത്ത തെറ്റാണെന്നും താൻ അദ്ദേഹത്തെ സന്ദർശിച്ചതാണെന്നും സുഹ്രത്തും എഴുത്തുകാരനുമായ ഇ എം ഹാഷിം. പുനത്തിൽ സ്വയം ഏകാന്ത ജീവിതം നയിക്കുകയാണെന്നു ഹാഷിം ഫേസ്ബുക്കിൽ എഴുതി


പരിഹസിച്ചെന്നു ആരോപണം .വെബ്പോർടലിനെതിരെ ഡിങ്കോയിസ്റ്റുകളുടെ തെറിയഭിഷേകം

” ടെലിഫോൺ വഴിയും സമൂഹ മാധ്യമങ്ങളിലൂടെയുമൊക്കെ അഴിമുഖം പ്രവർത്തകരെ അസഭ്യം പറഞ്ഞും പുലഭ്യം വിളിച്ചുമുള്ള പ്രതികരണങ്ങൾ ഇപ്പോഴും തുടരുകയാണ്. നിയമ നടപടി സ്വീകരിക്കുമെന്ന ഭീഷണിയുമുണ്ടായി. ഇത് തീർത്തും അപലപനീയമാണ് എന്ന കാര്യം വ്യക്തമാക്കിക്കൊള്ളുന്നു. ” അഴിമുഖം എഡിറ്റോറിയലിൽ എഴുതി.


സ്വവർഗ പ്രണയികളേ ഇതിലേ ഇതിലേ.. ഇന്ത്യയിൽ ആദ്യമായി മാരേജ് ബ്യൂറോ

ഇന്ത്യയിലെ ആദ്യത്തെ ഗേ ആൻഡ് ലെസ്ബിയൻസ് മാരേജ് ബ്യൂറോ എന്ന സംരംഭവുമായി ഒരു പ്രവാസി രംഗത്ത്. സ്വവർഗാനുരാഗികളുടെ ഇണകളെ തേടിയുള്ള അപേക്ഷകൾ നിരവധി വരുന്നതിൽ ഏറെ സന്തോഷവാനായിരിക്കുകയാണു ബ്യൂറോവിന്റെ സ്ഥാപകൻ ബെന്‍ഹർ സാംസൺ എന്ന പ്രവാസി. രാജ്യത്തിനകത്തും പുറത്തും സ്വവര്‍ഗാനുരാഗികള്‍ക്ക് ചേരുന്ന ഇണകളെ കണ്ടെത്താന്‍ സഹായമൊരുക്കുകയാണ് ബ്യൂറോയുടെ ലക്ഷ്യം.


‘ ജാതീയത ” പറയുന്ന ഒ. രാജഗോപാൽ . വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു.

ബ്രാഹ്മണവിഭാഗത്തിൽ പെട്ട ഒരാളുടെ സഹോദരിയെ വിവാഹം കഴിച്ച ആൾ പിന്നാക്ക വിഭാഗത്തിൽ പെട്ടതുകൊണ്ട് കുടുംബം എന്ന് പറയാനാവില്ല എന്ന് കൃത്യമായി ജാതീയത പറഞ്ഞ ഒ രാജഗോപാലിനെതിരെ അന്നും വിമർശനങ്ങൾ ഉണ്ടായിരുന്നുഈ ഒരു സ്ലാബിനടിയിൽ 5 ശരീരങ്ങളെ അടക്കിയിട്ടുണ്ട്. ആദിവാസിയുടെ ഭൂമി തിരിച്ചുനൽകാത്തതെന്ത്

ഈ ഒരു സ്ലാബിനടിയിൽ 5 ശവങ്ങൾ അടക്കിയിടുണ്ട് .പാലക്കാട്‌ മംഗലം ഡാം കടപ്പാറയിലെ ആദിവാസി കുടുംബങ്ങളുടെ ദുരിതമാണിത് . അതെ സമയം കോട്ടയത്ത്‌ നിന്നുള്ളവർ ഈ വനഭൂമിയിൽ 500 ഏക്കർ കൈയ്യേറി കൃഷി ചെയ്യുന്നു . അവര്ക്കെതിരെ ആരും നടപടി എടുക്കുന്നില്ല . അവരെ രാത്രി ഉറങ്ങിക്കിടക്കുമ്പോൾ വലിച്ചിഴച്ചു ജയിലിൽ കൊണ്ട് പോകുന്നില്ല , കേസ് രജിസ്റ്റർ ചെയ്തു മരിക്കുവോളം കോടതിയിൽ കയറി ഇറങ്ങുന്നില്ല . ഒരു തിരഞ്ഞെടുപ്പിലും ഇത്തരം വിഷയങ്ങൾ ചർച്ചയിലോ പരാമർഷനങ്ങളിലോ വരാറില്ല .ഇനിയൊരു ഭൂപരിഷ്ക്കരണം വരുമോ ?


എസ് എ ആർ ഗീലാനിക്ക് ജാമ്യം

  അഫ്സൽ ഗുരു അനുസമരണ പരിപാടി നടത്തിയതിൽ രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട ദൽഹി സർവകലാശാല മുൻ അധ്യാപകനും ആക്റ്റിവിസ്റ്റും ആയ എസ് എ ആർ ഗീലാനിക്ക് ജാമ്യം. ജാമ്യത്തുകയായി അമ്പതിനായിരം രൂപ കെട്ടിവെക്കാൻ ഉത്തരവ് 


‘സ്വയം നിർണയാവകാശത്തിനു’ ഇങ്കിലാബ് വിളിച്ചു അനിർബൻ ജെ എൻ യുവിൽ . ഇത് വിദ്യാർഥിവസന്തം.

മീഡിയ ഞങ്ങളുടെ കാര്യത്തിൽ പൂർണമായും കള്ളകഥകൾ ഉണ്ടാക്കി പ്രചരിപ്പിച്ചു.മഹിഷാസുരനെ ആരാധിക്കുന്നത് മുതൽ ഒക്കുപ്പൈ യു ജി സി സമരം വരെ ഭരണകൂടത്തെ ചൊടിപ്പിച്ചിട്ടുണ്ട് . അതിന്റെ അനന്തരഫലങ്ങളാണു ഈ ദേശദ്രോഹ പട്ടം. ജെ എൻ യു വിഷയത്തിലൂടെ രോഹിത് വെമുലയുടെ നീതി എന്നത് ചർച്ചയിൽ നിന്ന് ഒഴിവാക്കാം എന്നാണു സംഘ് പരിവാറും കേന്ദ്ര ഗവണ്മെന്റും ഉദ്ദേശിച്ചത്. എന്നാൽ ഇവ രണ്ടും ഒരുമിക്കുകയായിരുന്നു എന്നതാണ് യാഥാർത്ഥ്യം. ഇതൊരു വിദ്യാർഥിവസന്തമാണ് . ഇത് അങ്ങനെ പെട്ടെന്ന് അവസാനിക്കില്ല. അനിർബൻ കൂട്ടിച്ചേർത്തു.


മദ്രസയിൽ പഠിച്ച അഅസംഗഡിൽ നിന്ന് വന്ന മുസ്ലിമായിരുന്നു ഞാനെങ്കിലോ ? ഉമർ ഖാലിദ്‌ ചോദിക്കുന്നു.

” വിചാരണക്കൂട്ടിൽ ഒരു വ്യക്തി മാത്രമായിരുന്നില്ല ഞാൻ , മുസ്ലിം സമുദായത്തെയാകമാനം പ്രതിക്കൂട്ടിൽ നിർത്തുകയായിരുന്നു എന്ന് എനിക്ക് തോന്നി. ഒരു പ്രാക്ടീസിംഗ് മുസ്ലിം അല്ലാതിരുന്നിട്ടു കൂടി ഞാൻ അനുഭവിച്ചു. ഞാൻ മദ്രസയിൽ പഠിച്ച , താടിവെച്ച , അഅസംഗഡുകാരനായ മുസ്ലിം മതവിശ്വാസി ആയിരുന്നെങ്കിൽ ഇതിനൊക്കെ ന്യായീകരണമാവുമായിരുന്നോ” ഉമർ പറഞ്ഞു.