Around You

ബർക്ക ദത്തും കരൺ ഥാപ്പറും അവതാരകർ. കോൺഗ്രസ്സ് ന്യൂസ് ചാനൽ ജനുവരി 26 ന്

ഇന്ത്യൻ ടെലിവിഷൻ മീഡിയ രംഗത്തെ അതികായകരായ കരൺ ഥാപ്പറും ബർക്ക ദത്തും പ്രധാന അവതാരകരാവുന്ന ന്യൂസ് ചാനൽ ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ.


രാഷ്ട്രീയപാർട്ടി സംഭാവന: 93 ശതമാനവും ലഭിച്ചത് ബിജെപിക്ക്

സാമ്പത്തിക വർഷത്തിൽ ദേശീയ പാർട്ടികൾ‌ക്ക് ലഭിച്ച ആകെ സംഭാവനയുടെ 93 ശതമാനവും ലഭിച്ചത് ബിജെപിക്ക്. 20,000 രൂപക്ക് മുകളിലുള്ള സംഭാവനകൾ മാത്രം പരിഗണിച്ചുള്ള കണക്കാണിത്.


ഇനിയൊരു രോഹിത് ഉണ്ടാവാതിരിക്കാനാണ് പോരാട്ടം: രോഹിതിൻ്റെ സഹോദരൻ രാജവെമുല

രോഹിത് എൻ്റെ പ്രചോദനമായിരുന്നു. കുടുംബത്തിൽ ഞങ്ങളുടെ തലമുറയിൽ PhD തലത്തിൽ എത്തിയ ആദ്യത്തെ ആൾ. എന്നാൽ ഇവിടെയുള്ള ജാതിവിവേചനം മൂലം ഞങ്ങൾക്ക് അവനെ നഷ്ടപ്പെട്ടു. ആർഎസ്എസ്, ബിജെപി, എബിവിപി തുടങ്ങി ഇവിടത്തെ കമ്മാ റെഡ്‌ഡി രാഷ്ട്രീയം വരെ അതിനു കാരണക്കാരാണ്.


10YearChallenge: സകരിയയുടെ പത്തുവർഷം മുമ്പും ഇപ്പോഴുള്ളതുമായ ചിത്രങ്ങൾ ഷെയർ ചെയ്യപ്പെടുന്നു

തിരക്കഥാകൃത്തും ചലച്ചിത്രപ്രവർത്തകനുമായ സുഹാസ് ഫേസ്‌ബുക്കിൽ പോസ്റ്റിയ #10YearChellange ഏറെ വ്യത്യസ്‌തമാണ്‌. ബാംഗ്ലൂർ സ്ഫോടനകേസിൽ വ്യാജകേസുകൾ ചുമത്തി പ്രതിചേർത്ത് പത്ത് വർഷമായി വിചാരണ തടവുകരാനായി കഴിയുന്ന സകരിയയുടെ പത്തു വർഷം മുമ്പുള്ള ചിത്രവും ഇപ്പോഴുള്ള ചിത്രവും ഒപ്പം വെച്ചാണ് സുഹാസ് #10YearChellange എന്ന് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്‌തത്‌.


താക്കറെ: ഹിറ്റ്ലർ ആരാധകനായ ഹിന്ദു ഹൃദയ സാമ്രാട്ട്

നൗഫൽ അറളട്ക്ക ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തിൽ ഏറ്റവും കരിഷ്‌മയുള്ള നേതാവായിരുന്നു ബാൽ താക്കറെ. പിൽക്കാലത്തു നരേന്ദ്ര മോദിയടക്കമുള്ള നേതാക്കൾ പബ്ലിക് റിലേഷൻസിന് കോടികൾ ചിലവഴിച്ചു മാർക്കറ്റിങ് ചെയ്‌തത്‌ കൊണ്ടാണ് അവരുടെ വ്യക്തി പ്രഭാവവും ആകർഷണ…


സാമ്പത്തികസംവരണം: ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങളിൽ ആയിരത്തോളം സീറ്റുകൾ വർധിപ്പിക്കും

പുതിയ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു. അടുത്ത അധ്യയന വർഷം മുതൽ കേന്ദ്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ.ഐ.ടി, ഐ.ഐ.ഐ.ടി , എൻ.ഐ.ടി, കേന്ദ്ര സർവ്വകലാശാലകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ പുതിയ സംവരണ നിയമ പ്രകാരമായിരിക്കും പ്രവേശനം നടത്തുക.


പൗരത്വബില്ല്: ‘പാസ്‌പോർട്ടിൻ്റെ നിറത്തിനേക്കാൾ രക്തബന്ധത്തിനു വിലനൽകുന്ന’ പ്രധാനമന്ത്രി

ആസ്സാമിലെ ബംഗാളി ഹിന്ദു ഭൂരിപക്ഷപ്രദേശമായ സിൽച്ചാരിൽ നടന്ന റാലിയിലാണ് പൗരത്വ ബില്ല് വിഭജനത്തിൽ സംഭവിച്ച തെറ്റുകൾക്കുള്ള പ്രായശ്ചിത്തമാണെന്ന് മോദി പറഞ്ഞത്. രക്തബന്ധത്തിനാണ് പാസ്‌പോർട്ടിൻ്റെ നിറത്തേക്കാൾ താൻ പ്രാധാന്യം കല്പിക്കുന്നതെന്നു പറഞ്ഞ പ്രധാനമന്ത്രി, ബില്ല് പാസാവുന്നതിലൂടെ ബംഗാളി ഹിന്ദുക്കൾ ഇന്ത്യയാവുന്ന തങ്ങളുടെ മാതൃരാജ്യത്ത് സ്വീകരിക്കപ്പെടുമെന്നു ഉറപ്പു നൽകുകയും ചെയ്‌തു.


ഉത്തര്‍പ്രദേശില്‍ 80 മണ്ഡലങ്ങളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും യുപിസിസി അധ്യക്ഷന്‍ രാജ് ബബ്ബറും മറ്റു മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് ലക്‌നൗവില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് മുഴുവന്‍ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.


എസ്‌പി-ബിഎസ്‌പി സഖ്യം ഉത്തർപ്രദേശ് ആഗ്രഹിച്ചത്: യുപിയിലെ വിദ്യാർഥികൾ പറയുന്നു

ഉത്തർപ്രദേശ് സ്വദേശികളായ വിദ്യാർത്ഥികളുമായി മക്തൂബ് മീഡിയ പ്രതിനിധികൾ നടത്തിയ സംഭാഷണത്തിൽ നിന്നും:


മുന്നോക്ക സംവരണത്തിനെതിരെ 92 പിന്നാക്ക സംഘടനകളുടെ കൂട്ടായ്മ

നരേന്ദ്ര മോഡി സർക്കാർ പാസ്സാക്കിയ മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നൽകുന്ന ബില്ലിനെതിരെ 92 പിന്നാക്ക സമുദായ സംഘടനകള്‍. വെള്ളിയാഴ്ച ഹൈദരാബാദിൽ വെച്ചാണ് സാമ്പത്തിക സംവരണത്തിനെതിരെ സംഘടനകള്‍ യോഗം ചേര്‍ന്നത്.