Around You

കരീം മുസ്‌ലിയാർക്കെതിരെ ആർഎസ്എസ് അക്രമം: പ്രധാനപ്രതികളെ പിടികൂടാതെ പോലീസ്

ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ ജനുവരി മൂന്നിന് ബി.ജെ.പിയും, സംഘപരിവാർ സംഘടനകളും നടത്തിയ ഹര്‍ത്താലിനിടെ കാസർഗോഡ് ബായാര്‍ പള്ളിയിലെ ഇമാമായ കരീം മുസ്‌ല്യാരെ അക്രമിച്ചതിൽ പ്രധിഷേധം കനക്കുന്നു.


ബി.എസ്.പി-എസ്.പി സഖ്യം: ട്വിറ്ററിൽ ട്രെൻഡിങ്ങായി മായാവതി

2019 ലോകസഭാ തിരഞ്ഞെടുപ്പിൽ ഒന്നിച്ചു മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു ബി.എസ്.പി നേതാവ് മായാവതിയും എസ്.പി നേതാവ് അഖിലേഷ് യാദവും പത്ര സമ്മേളനം നടത്തിയതിനു പിന്നാലെ ട്വിറ്ററിൽ ട്രെൻഡിങ് ആയിരിക്കുകയാണ് ബിഎസ്‌പി അധ്യക്ഷ മായാവതി.


ബിഎസ്പി-എസ്പി സഖ്യം പിറന്നു. മോദിക്ക് ഇനി ഉറക്കമില്ലെന്ന് മായാവതി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എസ്പിയും ബിഎസ്പിയും ഒരുമിച്ച് മല്‍സരിക്കും. അഖിലേഷ് യാദവിന്റെയും മായാവതിയുടെയും സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് സഖ്യത്തിന്റെ പ്രഖ്യാപനമുണ്ടായത്


‘ചോരക്ക് പകരം ചോര’. സിഖ് വംശഹത്യക്ക് ഊര്‍ജം പകര്‍ന്ന ബോളിവുഡ് ഇതിഹാസം

സിഖ് വംശഹത്യാ കാലത്ത് ഡൽഹിയിൽ കലാപകാരികളെ അഭിസംബോധന ചെയ്തു “ചോരക്കു ചോരയാണ് പരിഹാരം (കൂൻ കാ ബദ്‌ലാ കൂൻ) എന്ന് അമിതാഭ് ബച്ചൻ ആഹ്വാനം ചെയ്യുന്നത് അന്ന് ദൂരദര്‍ശനും, ഓൾ ഇന്ത്യ റേഡിയോയും സംപ്രേഷണം ചെയ്തിരുന്നു.


ട്രക്ക് ഇടിച്ചു കൊല്ലാൻ ശ്രമം. രക്ഷപെട്ടത് നേരിഴക്കെന്ന് സഞ്ജീവ് ഭട്ടിൻ്റെ ഭാര്യയും മകനും

ആർ.എസ്.എസിൻ്റെ കണ്ണിലെ കരടായ ഗുജറാത്ത് മുൻ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിൻ്റെ ഭാര്യ ശ്വേതാ ഭട്ടും മകനും സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്ക് ഇടിച്ച് അപകടം. തങ്ങള്‍ക്കെതിരെ നടന്നത് വധശ്രമമാണെന്ന് സഞ്ജീവ് ഭട്ടിൻ്റെ ഭാര്യ ശ്വേത ഭട്ട് ആരോപിക്കുന്നു


ബിജെപിയെ നേരിടാന്‍ ബിഎസ്പി-എസ്പി സഖ്യം. നാളെ മായാവതിയും അഖിലേഷും സംയുക്ത പത്രസമ്മേളനം

സഖ്യ പ്രഖ്യാപനം നടത്തും എന്ന പ്രതീക്ഷയോടെ എല്ലാ നിരീക്ഷകരും ശ്രദ്ധിക്കുന്നത് നാളെ നടക്കുന്ന സംയുക്ത പത്ര സമ്മേളനത്തെയാണ്.


ലാലു പ്രസാദ് യാദവ്: ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ പേടിസ്വപ്‌നം

മുഖ്യധാരാ മാധ്യമങ്ങളും, സവർണ്ണ പ്രസിദ്ധീകരണങ്ങളും ‘കാട്ടുഭരണം നടത്തുന്ന ഭരണാധികാരി’ എന്ന രീതിയിൽ അവതരിപ്പിച്ചിരുന്ന ലാലു പ്രസാദ് യാദവ് എങ്ങനെയാണു
ബീഹാറിലെ അധസ്ഥിത വിഭാഗത്തിൻ്റെയും, പിന്നാക്ക വിഭാഗങ്ങളുടെയും, മുസ്ലിം ന്യൂനപക്ഷത്തിൻ്റെയും പകരക്കാരനില്ലാത്ത നേതാവായി മാറിയത്?, ലാലു പ്രസാദിൻ്റെ അസാന്നിധ്യം മതേതര രാഷ്ട്രീയത്തിൽ ഉണ്ടാക്കുന്ന ശൂന്യത എത്രത്തോളമാണ്?


സാമ്പത്തിക സംവരണ ബില്ലിനെതിരെ സുപ്രീം കോടതിയിൽ ഹർജി

കഴിഞ്ഞ ദിവസം നരേന്ദ്ര മോഡി സർക്കാർ പാസ്സാക്കിയ മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നൽകുന്ന ബില്ലിൻ്റെ സാധുതയെ ചോദ്യം ചെയ്‌തു സുപ്രീം കോടതിയിൽ പൊതു താൽപ്പര്യ ഹർജി.


പൗരത്വ നിയമഭേദഗതി ബിൽ: 10 ലക്ഷം മുസ്‌ലിംകളുടെ ഭാവി അനിശ്ചിതത്വത്തിൽ

ആസ്സാം പൗരത്വ രെജിസ്റ്ററിൽ നിന്ന് 10 ലക്ഷം മുസ്ലീങ്ങൾ പുറത്തായ സാഹചര്യത്തിലാണ് ഇത്. ആസ്സാം പൗരത്വ രെജിസ്റ്ററിൽ നിന്ന് പുറത്തായത് 40 .7 ലക്ഷം പേരാണ്. ഇതിൽ 28 ലക്ഷം പേര്‍ ഹിന്ദുക്കളും 10 ലക്ഷം മുസ്ലിങ്ങളും ബാക്കി മറ്റു വിഭാഗക്കാരുമാണ്‌. ലോകസഭാ പാസ്സാക്കിയ പുതിയ നിയമ ഭേദഗതി അനുസരിച്ചു അയൽരാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരായ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ക്രിസ്ത്യൻ മത വിഭാഗങ്ങൾക്ക് പൗരത്വം ലഭിക്കും. മുസ്‌ലിംകളെ പുതിയ നിയമനുസരിച്ച അനധികൃത കുടിയേറ്റക്കാരായി കണക്കാക്കും.


സാമ്പത്തിക സംവരണ ബില്ലിനെതിരെ സുന്നി സംഘടനകളുടെ ദേശീയ കൂട്ടായ്‌മ

പുതിയ ബില്ലിനെ നിയമപരമായി നേരിടാനുള്ള നീക്കങ്ങള്‍ക്കു സുന്നി സംഘടനകളുടെ ദേശീയ തലത്തിലുള്ള കൂട്ടായ്മ പിന്തുണ നല്‍കുമെന്നും കാന്തപുരം പറഞ്ഞു.