Lifestyle

ആര്‍ത്തവ പ്രശ്നങ്ങള്‍ തൊട്ടു വന്ധ്യത വരെ- അറിയണം PCOS നെക്കുറിച്ച്…

നമ്മുടെ നാട്ടില്‍ പ്രത്യേകിച്ചും വളരെസാധാരണമായി കണ്ടുവരുന്ന ഒരു അവസ്ഥയാണ്‌ PCOD. ജനിതകമായ സവിശേഷതകളും, ശാരീരിക ഘടകങ്ങളും ചേര്‍ന്നുള്ള പ്രവര്‍ത്തനം വഴി ഉണ്ടാകുന്ന ഹോര്‍മോണുകളുടെ വ്യതിയാനമാണ് രോഗകാരണം. ആര്‍ത്തവ പ്രശ്നങ്ങള്‍ തൊട്ടു അങ്ങോട്ട്‌ വന്ധ്യതവരെ നീളുന്ന, പ്രമേഹം, മറ്റു ജീവിതചര്യ രോഗങ്ങള്‍ എന്നിവയ്ക്ക് സാധ്യതകൂട്ടുന്ന ഇത്തരം അവസ്ഥകള്‍ തിരിച്ചറിയാതെ പോവരുത്.


നക്ഷത്രപഥങ്ങളില്‍ നിന്ന് തീഹാര്‍ ജയിലിലേക്ക് – ‘ബിസ്ക്കറ്റ് രാജാവ്’ രാജൻ പിള്ളയുടെ കഥ

അടുത്ത പതിറ്റാണ്ട് അദ്ദേഹമറിയപ്പെട്ടത് ഈ പേരിലാണ് ‘ബിസ്ക്കറ്റ് രാജാവ് രാജൻ പിള്ള !’ ഏഷ്യൻ മേഖലയുടെ തലവനായ രാജൻ പിള്ളയുടെ കീഴിൽ ബ്രിട്ടാനിയ ഉൽപ്പന്നങ്ങൾ വൻ പ്രചാരം നേടി. 5000 ലക്ഷം അമേരിക്കൻ ഡോളറിന്റെ വിറ്റുവരുവുള്ള ബ്രിട്ടാനിയ കമ്പനിയുടെ ചെയർമാനായി രാജൻ പിള്ള അവരോധിക്കപ്പട്ടു. പക്ഷേ, ബ്രിട്ടാനിയയിൽ നിന്ന് നിഷ്കാസിതനാകുന്നതിന് മുൻപ് പുറത്തിറക്കിയ തനിക്ക് പ്രിയപ്പെട്ട ‘ ലിറ്റിൽ ഹാർട്സ്’ ബിസ്ക്കറ്റ് പാക്കറ്റിനോളം പോലും ഭാഗ്യം അവസാനകാലത്ത് ആ മനുഷ്യനുണ്ടായിരുന്നില്ല! പൊള്ളുന്ന ചൂടിൽ കരൾരോഗം മൂർഛിച്ച് രോഗിയായ അദ്ദേഹം തിഹാറിലെ സെല്ലിലെ തിണ്ണയിൽ അവശനായി കിടന്നു, ഒരു തടവുകാരന് കിട്ടേണ്ട മിനിമം വൈദ്യസഹായം പോലും ലഭിക്കാതെ…


‘സഞ്ജു’ – സിനിമയും സിനിമക്കു പിന്നിലെ കഥയും

ട്യൂമർ ബാധിച്ചു മരണമടഞ്ഞ ആദ്യഭാര്യയായ റിച്ച ശർമയെപ്പറ്റിയും അതിൽ ജനിച്ച , ഇപ്പോൾ അമേരിക്കയിൽ റിച്ചയുടെ ബന്ധുക്കൾക്കൊപ്പമുള്ള മകളെപ്പറ്റിയും ചിത്രം മൗനം പാലിക്കുന്നു. പത്തു വർഷത്തോളമുണ്ടായിരുന്ന അവരുടെ ബന്ധത്തെപ്പറ്റി ഒരു വരി പോലും ചിത്രത്തിലില്ല. അതുപോലെ തന്നെ പകുതി മലയാളിയായ റിയാ പിള്ളയുമായി ഉണ്ടായിരുന്നഏഴു വർഷം നീണ്ട പ്രണയത്തെക്കുറിച്ചും സഞ്ജുവിൽ പരാമർശമില്ല. ജയിലിൽ കഴിയുമ്പോൾ അദ്ദേഹത്തെ കാണാൻ അവിടെ സ്ഥിരമായി പോകുമായിരുന്ന റിയയെ ഉപേക്ഷിച്ചതിന് പിന്നിൽ


സംഗീതമേ ആനന്ദം. ഇന്ന് ലോക സംഗീത ദിനം

സംഗീതത്തിന്റെ പൊരുളിനെ അർത്ഥവത്താക്കാനായി ലോകത്തെ സംഗീതപ്രേമികൾ എല്ലാ വർഷവും ജൂൺ 21 ന് വർഷങ്ങളായി ലോക സംഗീത ദിനമായി ആഘോഷിക്കുന്നു.


ചുംബനങ്ങളൊക്കെ മാഞ്ഞുപോയല്ലോ…മുറിപ്പാടുകളെല്ലാം ബാക്കിയുണ്ട്‌.

അനിയത്തി എനിക്ക്‌ ജീവനായിരുന്നു. അവളുടെ അന്നത്തെ പ്രായത്തിലുള്ള കുഞ്ഞുങ്ങളെക്കണ്ടാൽ ഇപ്പോളുമെനിക്ക്‌ എന്തെന്നില്ലാത്ത സങ്കടം വരും. എന്റെ ഓരോ പ്രിയപ്പെട്ടവരുടേയും മുഖങ്ങൾ മനസ്സിൽ നിറയുമ്പോൾ വല്ലാതെ കരഞ്ഞുപോകും. വണ്ടി റോഡരികിൽ നിർത്തിയിട്ട്‌ കുറേ കരയും. പിന്നെ കണ്ണീരു തുടയ്‌ക്കും, യാത്ര തുടരും


സഹതാപമല്ല, വേണ്ടത് പരിഗണനയാണ്. ചേര്‍ത്തു പിടിച്ചു സ്നേഹിക്കാം- ഇന്ന് ലോക ഓട്ടിസം അവബോധ ദിനം

ഇനിയൊരച്ഛനെ പരിചയപ്പെടാം. എല്ലാ രാത്രികളിലും ഉറങ്ങിക്കിടക്കുന്ന മകളെ കെട്ടിപ്പിടിച്ച് തേങ്ങിക്കരയുന്ന ഒരച്ഛൻ. ഡ്രൈവറായ അയാളുടെ മുന്നിലൂടെ നിത്യവും ഭാര്യ ഈ മകളെയും കൊണ്ട് സ്‌പെഷ്യൽ സ്‌കൂളിലേക്ക് പോകുമ്പോൾ അയാൾ അവരുടെ കണ്ണിൽ പെടാതെ മറിനിൽക്കും. തന്റെ മകളാണ് അതെന്നറിഞ്ഞാൽ കൂട്ടുകാർ കളിയാക്കുമോ എന്ന പേടിയാണ് ആ പാവത്തിന്. രാത്രിയിൽ നിഷ്കളങ്കമായി ഉറങ്ങുന്ന മോളേ കാണുമ്പോൾ കുറ്റബോധം താങ്ങാനാവാതെ സ്വയം ശപിച്ചു കൊണ്ട് അയാളവളെ കെട്ടിപ്പിടിച്ചു തേങ്ങിക്കരയുന്നത് കണ്ട് മരവിച്ചു പോയ ഒരമ്മയും.


പനിനീര്‍ ഗന്ധമുള്ള ഗലികളിലൂടെ അജ്മീറിലേക്ക്

അജ്മീര്‍; മതങ്ങളുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്തുള്ള വിശ്വാസമാണ്. പല നിറവും മണവുമുള്ള മനുഷ്യര്‍, വീതി കുറഞ്ഞ ഗലികളിലൂടെ, നിറഭേദമില്ലാതെ ഇടകലര്‍ന്ന് മുഹ്യുനുദ്ദീന്‍ ചിഷ്ടിയുടെ ദര്‍ഗ്ഗയിലേക്ക് പനിനീര്‍ പൂക്കളും നേര്‍ച്ച വസ്തുക്കളുമായി ഒഴുകുന്നു. നേര്‍ച്ചക്കിണര്‍ ആയിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ടുകളാലും വില കൂടിയ പട്ടുവസ്ത്രങ്ങളാലും അങ്ങനെ പല നേര്‍ച്ച വസ്തുക്കളാലും നിറയുന്നു.


രസാണ് അതിർത്തികളിലെ ജീവിതം. സത്യത്തിൽ അവിടെ അതിർത്തികളേയില്ല

മാധ്യമപ്രവർത്തകയും സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യവുമായ  നദി മയ്യഴിക്കാരി ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ് . കേന്ദ്രഭരണ പ്രദേശമായ മാഹിയുടെയും കേരളത്തിന്റെയും അതിർത്തികളിലെ ജീവിതങ്ങളെ കുറിച്ചുള്ള മനോഹരമായ കുറിപ്പ് പുനഃപ്രസിദ്ധീകരിക്കുന്നു. 


ആഗ്നേയ ’18. വൈവിധ്യമാർന്ന പരിപാടികളുമായി സോഷ്യൽ മീഡിയയിലെ സ്‌ത്രീകൂട്ടായ്‌മ

സോഷ്യൽ മീഡിയയിലെ പെൺകൂട്ടായ്മയായ From the Granite Top’ (FTGT) സംഘടിപ്പിക്കുന്ന മെഗാ ഇവന്റ് ‘ ആഗ്നേയ 2018’ ഏപ്രിൽ ഒമ്പതിന് കൊച്ചിയിൽ വെച്ചുനടക്കും.


ഇറാൻ, ജോർജിയ, ആർമേനിയ വഴി റഷ്യയിലെ മോസ്‌കോ വരെ – സൈക്കിളിലാണ് ഈ മലയാളിയുടെ യാത്ര

വലിയ കച്ചവടക്കാരനോ കോര്‍പ്പറേറ്റ് ജോലിക്കാരനോ ഒന്നുമല്ല, ഒരു സാധാരണ കണക്കു വാധ്യാരാണ്. അദ്ദേഹം ഒരു യാത്ര പോവുകയാണ്. ദുബായ്, ഇറാന്‍, ജോര്‍ജിയ, അര്‍മേനിയ വഴി റഷ്യയിലെ മോസ്കോ വരെ. വിമാനത്തിലോ കപ്പലിലോ അല്ല. പലരും പോയ പോലെ കാറിലോ ബുള്ളറ്റിലോ അല്ല, സൈക്കിളില്‍. അതെ സൈക്കിളില്‍ ലോകം ചുറ്റാനിറങ്ങുകയാണ് ഈ അധ്യാപകന്‍.