Lifestyle

തീക്കളിയാണ് മക്കളേ.. കത്രികക്ക് പകരം തീ ഉപയോഗിക്കുന്ന ബാർബർ

ഡൽഹിയിലെ ഗാന്ധി നഗറിലെ തന്റെ സാഹിബ് ആൻഡ് സാഹിബ സലൂണിലാണ് നസീമിന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം. തുടക്കത്തിൽ തലമുടിയിൽ ഒരു പ്രത്യേക തരം പൗഡറും ലിക്വിഡും പുരട്ടും. തുടർന്നാണ് തന്റെ കയ്യിലെ ലൈറ്റർ വെച്ച് നസീം അലി മുടി മുറിക്കുന്നത്.


ആയിരം പൂച്ചകളും ഒരു സ്ത്രീയും . ലൈനയുടെ അത്ഭുതലോകം കാണാം

” എനിക്കിഷ്ടമാണ് പൂച്ചകളെ . കാരണം അവർ സ്വതന്ത്രരാണ്. സുന്ദരികളും ” ലൈന തന്നെയും തന്റെ പൂച്ചകളെയും കാണാൻ വരുന്ന സന്ദർശകരോട് പറയുന്നു.


നിങ്ങൾക്കു മുമ്പ് വന്ന ആൾ നിങ്ങളുടെ ബിൽ അടക്കുന്ന ഹോട്ടൽ

” നിങ്ങൾക്ക് മുമ്പ് ഭക്ഷണം കഴിച്ചയാൾ നിങ്ങളുടെ ബിൽ അടച്ചുകഴിഞ്ഞു. നിങ്ങൾക്ക് ഇനി ഇവിടെ അടുത്ത വരാൻ പോവുന്നവരുടെ ബിൽ അടക്കാം. അത് എത്ര എന്നൊന്നുമില്ല. എത്ര ചെറുതായാലും വലുതായാലും”


“കാട് കയറാത്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറെ” കുറിച്ച്…

“നമ്മൾ ഒന്നിച്ച് ബന്ദിപ്പൂർ JLRൽ രണ്ടു ദിനങ്ങൾ വന്യ ജീവി ഫോട്ടോഗ്രാഫി ക്കായി തങ്ങിയത് ഓർക്കുന്നുണ്ടോ? അവിടെ വെച്ചാണ് നമുക്ക് കാലത്ത് 7.50 മുതൽ ഏതാണ്ട് 9 മണി വരെ തേക്കിൻ മുകളിൽ ഇരുന്ന് മാനിനെ ഭക്ഷിക്കുന്ന പുളളിപ്പുലിയുടെ ചിത്രങ്ങൾ ലഭിച്ചത്. വീഡിയോയും ഉണ്ടായിരുന്നു. നമ്മൾ സഫാരിജീപ്പിന്റെ മൂന്നാം നിരയിൽ ആയിരുന്നു ഇരുന്നത് . താങ്കൾ ട്രൈപ്പോടൊക്കെ ഫിറ്റ് ചെയ്ത് 400mm 2.8 ലെൻസിൽ ചിത്രങ്ങൾ എടുത്തു , ഞാൻ D90യിലും പക്ഷെ പിന്നീട് ആ ചിത്രങ്ങൾ അറിയപ്പെട്ടത് സഫാരി വണ്ടിയിൽ ഇരുന്ന് എടുത്ത ചിത്രങ്ങളായല്ല അവ ഉപയോഗിച്ച് നിങ്ങൾ പല കഥകൾ എഴുതി…”


ജീവിതത്തിന്റെ പന്ത്!

തെരട്ടമ്മൽ ഗ്രൗണ്ടിൽ സെവൻസ് ഫുട്ബോൾ കാലമായിരുന്നു അത്. ഇറ്റാലിയൻ നിയോൺ ലാംപുകളുടെ മഞ്ഞവെളിച്ചത്തിൽ (സെവൻസ് ഫുട്ബോളിന്റെ ഫർളുകളിലൊന്നാണത്!) കൺമുന്നിലുണ്ടായിരുന്ന ഗാലറി ഒരു ഗോൾ വീണതിനു പിന്നാലെ പൊളിഞ്ഞു വീഴുന്നു. പന്തിന്റെ പാച്ചിൽ അതോടെ നിലച്ചു. എല്ലാവരും ജീവനും വേണ്ടിയുള്ള ഓട്ടത്തിലായി. പിറ്റേന്ന് പത്രത്തിൽ വായിച്ചു– അരീക്കോട്ട് സ്റ്റേഡിയം തകർന്നു വീണു! ആളപായമില്ല എന്ന ഒറ്റവരി അന്നു നൽകിയ ആശ്വാസത്തിനു കണക്കില്ല.


ചെവിതോണ്ടികളുടെ ഇന്ത്യ

ഒരു കാലത്തു മറ്റുള്ളവന്റെ ചെവി തോണ്ടി സ്വന്തം കുടുംബം പോറ്റിയെന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല; ഇന്നിതൊരു കുറച്ചിലാണ്; അവർക്കല്ല , ചുറ്റുമുള്ള ലോകത്തിന്. അത് കൊണ്ട് തന്നെ, മറ്റു തൊഴിലുകൾ അറിയാത്ത ഈ ‘കുടുംബനാഥന്മാർ’ പട്ടിണി കിടന്നും മക്കളെ പഠിപ്പിക്കുന്നു. മറ്റു തൊഴിലുകളിലേക്കു പറഞ്ഞയക്കുന്നു .


ലോകം ചുറ്റാൻ കപ്പലിലേറി കൃഷ്ണപ്രിയ

ജപ്പാൻ ഗവണ്മെന്റ് ഏർപ്പെടുത്തിയ ഷിപ് ഫോർ വേൾഡ് യൂത്ത് പ്രോഗ്രാമിന് നു തിരഞ്ഞെടുക്കപ്പെട്ട സന്തോഷത്തിലാണ് വയനാട്ടിലെ പിണങ്ങോട് നിന്നുമുള്ള കൃഷ്ണപ്രിയ.


അവർ നമ്മെ തേടിയെത്തി . കാടും നഗരവും ഒന്നാവുമ്പോൾ..

പുലി നാട്ടിൽ ഇറങ്ങി എന്ന വാർത്ത തലക്കെട്ടുകൾ ശരിയല്ല , നാം കാട്ടിലോട്ട് ഇറങ്ങി എന്നതാണ് സത്യം എന്ന് നമ്മോട് പറയുകയാണ്‌ ഇവിടെ ഒരു ഫോട്ടോഗ്രാഫർ . ഹോളണ്ട് , ബ്രിട്ടൻ , ഫ്രാൻസ് , ജർമനി എന്നീ രാജ്യങ്ങളിലെ തെരുവുകളിൽ നിന്നും കെസ്ലൊവാസ് കെസ്നാകെവിക്കസ് (Ceslovas Cesnakevicius ) എന്ന പത്ര പ്രവർത്തകൻ പകർത്തിയ ‘ ദി സൂ’ (മൃഗശാല ) എന്ന ഫോട്ടോ ആൽബം സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.