Literature


സ്വപ്നചിത്ര , ഭിന്നശേഷിയുള്ളവരുടെ ചിത്രപ്രദർശനം കോഴിക്കോട് ആർട് ഗാലറിയിൽ

ഒരു ജീവിതംപോലുമില്ലല്ലോ എന്ന് ലോകം സഹതപിക്കുമ്പോൾ…പൂർണ്ണരായി ആരുമില്ലല്ലോ എന്ന തിരിച്ചറിവുണ്ട്. ഞങ്ങളുടെ സ്വപ്‌നങ്ങൾക്കും അതിജീവനത്തിന്റെ വർണ്ണചിറകുകൾക്കും എന്ന് ഈ ചിത്രപ്രദർശനത്തിലൂടെ നമുക്ക് ലോകത്തോട് ഉറക്കെപറയണം…


പെന്‍ഡുലം ബുക്സ് പുസ്തകമേള ഡിസംബര്‍ പത്ത് മുതല്‍ ഇരുപത് വരെ

പുസ്തകപ്രസാധന രംഗത്തെ നവസംരഭമായ പെന്‍ഡുലം ബുക്സിന്റെ പ്രഥമ പുസ്തക മേള നിലമ്പൂര്‍ മുന്‍സിപ്പല്‍ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് നടക്കുകയാണ്.പ്രസാധന രംഗത്തെ പ്രമുഖരായ ഡി സി ബുക്സ്,ഒലീവ്,അദര്‍ ബുക്സ്,പെന്‍ഡുലം ബുക്സ് ,എെ പി എച്ച് . റെഡ്ചെറി,വിദ്യാര്‍ഥി പബ്ലിക്കേഷന്‍ ,പ്രേഗ്രസീവ്, വചനം ബുക്സ്,വിചാരം ബുക്സ് തുടങ്ങി കേരളത്തിലെ ഇരുപതിലധികം വരുന്നപ്രസാധകരുടെ ,നുറിലധികം വിഭാഗങ്ങളിലായി രണ്ടായിരത്തിലധികം പുസ്തകങ്ങള്‍ മേളയിലുണ്ടാകും.


ചിലപ്പോൾ എന്റെ മുറിയിൽ ഡിപ്രഷൻ പൂക്കുന്നത്‌ ഇങ്ങനെയാണ് 

നീണ്ട കോണ്ടാക്റ്റ്‌ നമ്പറുകളുടെ നിരയിൽ നിന്ന് ഏറ്റവും പ്രിയപ്പെട്ടവരെ
ഓരോരുത്തരെയായി വിളിക്കാൻ ശ്രമിച്ച്‌ പരാജയപ്പെടുമ്പോൾ
ഈ ലോകത്തെല്ലാവരും
നിന്നെ ഉപേക്ഷിച്ചുകഴിഞ്ഞെന്ന്
ഉള്ളിലൊരാൾ പുഛിച്ച്‌ ചിരിക്കുന്നു


ഞാന്‍ ഒരു മരം മാതിരിയാണ്.. നിലമ്പൂര്‍ ആയിഷ പറയുന്നു

മലയാളത്തിന്റെ പ്രിയപ്പെട്ട കലാകാരിയാണ് നിലമ്പൂര്‍ ആയിഷ. നാടക അരങ്ങുകളില്‍ മാത്രമല്ല സാമൂഹ്യസേവനരംഗത്തും പതിറ്റാണ്ടുകളായുള്ള നിറഞ്ഞ സാന്നിധ്യം. തീക്ഷ്ണവും വെല്ലുവിളിച്ചതുമായ തന്റെ ജീവിതാനുഭവങ്ങളെക്കുറിച്ച് നിലമ്പൂര്‍ ആയിഷ സംസാരിക്കുന്നു.
സമകാലിക മലയാളം വാരികയുടെ സാമൂഹ്യ സേവന പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ നടത്തിയ പ്രസംഗത്തില്‍ നിന്നും..


മറ്റേ പുള്ളിയുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗം

സോഷൃല്‍മീഡിയയില്‍ വൈറലാവുന്ന സിഎസ് രാജേഷിന്റെ കവിത. മാസങ്ങള്‍ക്ക് മുമ്പ് താള്‍ മാസികയില്‍ പ്രസിദ്ധീകരിക്കപ്പെട്ടതാണീ കവിത.


വിദ്യകൊണ്ട് സ്വതന്ത്രരാവുക , ഗുരുദേവന്റെ തെരഞ്ഞെടുത്ത മൊഴികള്‍

മനുഷ്യരുടെ മതം ഭാഷ, വേഷം എന്നിവയെല്ലാം എന്തുതന്നെയായാലും അവരുടെ ജാതി ഒന്നായതുകൊണ്ട് , പരസ്പരം വിവാഹം ചെയ്യുന്നത് കൊണ്ടും പന്തിഭോജനം നടത്തുന്നത്കൊണ്ടും യാതൊരു തെറ്റുമില്ല.


മാഗസിനില്‍ പശുവിന്റെ ആളുകളെ പിണക്കരുതെന്ന് കോളേജ്. പറ്റില്ലെന്ന് വിദ്യാര്‍ത്ഥികള്‍

രാഷ്ട്രീയ അതിപ്രസരമെന്ന് പറഞ്ഞ് ഹിന്ദുത്വത്തിനും ഭരണകൂടത്തിനുമെതിരെയുള്ള എഴുത്തുകള്‍ നീക്കാന്‍ ആവശ്യപ്പെടുകയായിരുന്നു കോളേജ് അധികൃതര്‍.


മാവേലി നാട് വാണീടും കാലം, ഓണപ്പാട്ടിന്റെ പൂർണ രൂപം

നാം ഏറെ ചൊല്ലി പഠിച്ച ഓണപ്പാട്ടിന്റെ പൂർണ രൂപമാണിത്. 1934-ലെ തന്റെ പദ്യകൃതികളില്‍ സഹോദരൻ അയ്യപ്പൻ എഴുതിയ കവിതയാണ് ‘ മാവേലി നാട് വാണീടും കാലം ‘ എന്ന് തുടങ്ങുന്ന ഈ വരികൾ . നാം ഇതിൽ നിന്നും പല വരികൾ മനപ്പൂർവ്വം ഒഴിവാക്കിയതാണോ എന്ന സംശയങ്ങൾ സ്വാഭാവികമായും ഇത് വായിക്കുന്നവര്‍ക്കുണ്ടാവും


മരിക്കുന്നവർക്ക്…

കവിത/ ജാലിഷ ഉസ്മാന്‍ ഇരുട്ട് വീണുകഴിഞ്ഞാൽ കവല കഴിഞ്ഞുള്ള ഇടവഴികളിലാണ് മിക്കവയും. അന്നേരത്തു അതു വഴികളിൽ കൈവെട്ടം കരുതുന്നവർ കുറവാണ്. ‘ഇടം’ ‘വലം’ നീളുന്ന ഊടുവഴികളിലും, വഴിയരികിലെ പൊന്തക്കാടുകളിലും ഒളിഞ്ഞിരിക്കുന്ന ലോഹത്തിളക്കം അതുകൊണ്ടുതന്നെയവർ കാണാതെ…