Movies

” എത്രയും പ്രിയപ്പെട്ട എന്റെ പ്രിയ ഭർത്താവ്” കലാഭവൻ മണി കത്തുപാട്ട് പാടുമ്പോൾ…

” എത്രയും പ്രിയപ്പെട്ട എന്റെ പ്രിയ ഭർത്താവ്” എന്ന് തുടങ്ങുന്ന സൂപ്പർ ഹിറ്റ്‌ ഗാനവും കലാഭവൻ മണിയുടെ ജീവിതവും തമ്മിൽ ഒരു ബന്ധമുണ്ട്. ” ചെറുപ്പത്തിൽ എനിക്ക് ഒരുപാട് ഇഷ്ടമുള്ള ടീച്ചർ ഉണ്ടായിരുന്നു. ദേവകി ടീച്ചർ . ടീച്ചറിന് ഈ കത്തുപാട്ട് ഭയങ്കര ഇഷ്ടമായിരുന്നു. ഞാൻ ടീച്ചർക്ക് ഈ പാട്ട് പാടികൊടുത്താൽ എനിക്ക് ആ ദിവസം ഉച്ചഭക്ഷണം വാങ്ങിത്തരും ടീച്ചർ. അങ്ങനെ ഒരുപാട് വട്ടം ഈ പാട്ട് പാടിയിട്ടുണ്ട് ഞാൻ ”
കലാഭവൻ മണി പറയുന്നു


‘നീയെന്നെ ഓവർ ടേക്ക് ചെയ്തു കളഞ്ഞു ‘ ഹൃദയസ്പർശിയായി സലിം കുമാറിന്റെ കുറിപ്പ്

നീയിപ്പോഴും ഉറങ്ങുകയാണ്‌ മണി…ഇവിടെ പറവൂരിൽ ബീഡിയും വലിച്ചു ഞാൻ ഇരിക്കുകയാണ്..പക്ഷെ കലാഭവനിൽ ചെന്ന് പരാതി പറയാൻ ഇന്ന് നീയില്ല…പരിപാടിക്ക് കിട്ടുന്ന കാശിൽ നിന്ന് പിഴ ഈടാക്കാൻ ആബേലച്ചനും ഇല്ല…ഞാൻ സ്വസ്ഥമായി ഇരുന്ന് വലിക്കുകയാണ്‌…


അവാർഡ് വിവാദം : മണി ബോധം കെട്ടെന്ന വാർത്ത കെട്ടുകഥ ഇനിയും പ്രചരിപ്പിക്കരുത്

സോഷ്യൽ മീഡിയയിലും മറ്റും പ്രചരിക്കുന്ന അനുസ്മരണങ്ങളിൽ ” അവാർഡ് വാർത്തയറിഞ്ഞ് , തനിക്ക് കിട്ടാതായപ്പോൾ കലാഭവൻ മണി ബോധം കെട്ടു വീണു ” എന്ന കാര്യം വല്ലാതെ ഉപയോഗിക്കപ്പെടുന്നുണ്ട് . കേരളത്തിലെ പത്രമാധ്യമങ്ങൾ ആഘോഷിച്ച ആ കാര്യത്തെ കുറിച്ച് കൈരളി ചാനലിൽ ജോൺ ബ്രിട്ടാസ് നടത്തിയ അഭിമുഖത്തിൽ മണി ഈ സംഭവത്തിന്റെ സത്യാവസ്ഥ വിശദീകരിക്കുന്നുണ്ട് . ആ ‘ബോധം കെടൽ വാർത്ത’ കെട്ടുകഥയായിരുന്നു എന്ന് കലാഭവൻ മണി പറഞ്ഞു.


‘മരണം കൊണ്ടുപോയത് അരികിൽനിന്ന് ഒരാളെയാണ് ‘ മണിയെ അനുസ്മരിച്ചു മമ്മൂട്ടി

ഇത്തവണ മരണം കൊണ്ടുപോയത് എന്റെ അരികിൽനിന്ന് ഒരാളെയാണ്. എന്തിനും കയ്യെത്തും ദൂരത്തുണ്ടായിരുന്നൊരു സഹോദരനെ. എന്തു പറഞ്ഞാണു ഞാൻ എന്നെത്തന്നെ സമാധാനിപ്പിക്കുക! തെറ്റു ചെയ്താൽ അരികിൽവന്നു തലകുനിച്ചു കണ്ണു തുടയ്ക്കുന്നൊരു അനുജനായിരുന്നു മണി. എന്റെ വീട് അവന്റെ കൂടെ വീടാണെന്നു കരുതിയിരുന്ന ഒരാൾ


റിലീസിന് മുമ്പ് മൂന്നു അവാർഡുകൾ ‘ എവർ ആഫ്റ്റർ ‘ ഷോട്ട് ഫിലിം നാളെ പ്രേക്ഷകരിലേക്ക് .

സിനിമയുടെ ഉള്ളടക്കം എന്നതിനപ്പുറം ഇതിന്റെ ചിത്രീകരണത്തിനു ഉപയോഗിച്ച ഉയർന്ന സാങ്കേതികവിദ്യയാണ് ഈ സിനിമയെ വ്യതിരിക്തമാക്കുന്നത്. മലയാളത്തിലെ ഷോട്ട് ഫിലിമുകളിൽ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത ഉയർന്ന നിലവാരമുള്ള ടെക്നോളജിയാണ് എവർ ആഫ്റ്റർ സിനിമയുടേതെന്നു ഡോകുമെന്ററി സംവിധായകനും ഈ ചിത്രത്തിൻറെ അസോസിയേറ്റ് കാമറമാനുമായ ഇജാസ് മുഹമ്മദ്‌ മക്തൂബ് മീഡിയയോടു പറഞ്ഞു.


എബ്രിഡ് ഷൈൻ , ആരെയൊക്കെയാണ് നിങ്ങൾക്ക് ‘അയിത്തം’ ?

വല്ല പെണ്ണും മനുഷ്യാവകാശമെന്നും മാങ്ങാതൊലിയെന്നും പറഞ്ഞ്‌ വന്നാൽ അവളോട്‌ ചന്തിക്ക്‌ കേറി പിടിച്ചാൽ എന്താ ചെയ്യേണ്ടതെന്ന് ചോദിച്ചു വായയടപ്പിക്കുന്നത്‌ ഉഷാറായി. നീ വെറും പെണ്ണാണെന്നൊക്കെ പറഞ്ഞ്‌ നാവു കൊണ്ട്‌ റേപ്പ്‌ ചെയ്യുന്ന ജോസെഫ്‌ അലക്സുമാരാണ് നമ്മുടെ കാക്കി ഏമാന്മാരെന്ന് താങ്കൾ തെളിയിച്ചു.


മലയാള സിനിമ രണ്ടായിരത്തി പതിനഞ്ചിൽ ബാക്കിവെച്ചത്

ഒപ്പീനിയൻ – ജിപ്സ വടകര പ്രതീക്ഷയെന്നത് തീർച്ചയായും പ്രതീക്ഷയുണർത്തുന്ന പദമാണ് . പരീക്ഷണങ്ങളുടെ വിശുദ്ധ വാഗ്ദാനങ്ങൾ തരുന്ന പ്രതീക്ഷകളാണ് 2015 ലെ മലയാള സിനിമയുടെ ഒസ്സ്യത്ത്. പുതിയ പ്രമേയങ്ങളും പുതിയ ട്രീറ്റ്മെന്റുകളും പ്രത്യക്ഷമായിരുന്നു. ചിറകൊടിഞ്ഞ…


ചാർളിയൊരു ലഹരിനാമമല്ല

മൂവി റിവ്യൂ – ബാസിൽ അമാൻ കൊച്ചീം കണ്ണമാലീം വരകളും വർണ്ണങ്ങളും തൂവിനിൽക്കുന്ന മിസ്റ്റിക് മണ്ണടരുകളാകുന്നുണ്ട് ചാർളിയിൽ. കണ്ടുപഴകിയ സിനിമകാഴ്ച്ചകളിൽ ആവർത്തിച്ച് ആവർത്തിച്ചു പറഞ്ഞ്, അപനിർമിച്ച് അരുക്കാക്കിയ കൊട്ടേഷൻറ്റെയും അധോലോകത്തിൻറ്റെയും ബാധയിൽ നിന്ന് കൊച്ചിക്ക്…


ചാർളി ; പാർവതിയെ നായികയാക്കി സിനിമ ചെയ്യാൻ ആഗ്രഹം – ലീന മണിമേഖലൈ

കേരളത്തിലെ തിയേറ്ററുകളിൽ മെഗാഹിറ്റായി മാറിക്കൊണ്ടിരിക്കുന്ന ചാർളിയെയും നായിക പാർവതിയെയും ഏറെ പുകഴ്ത്തി കവിയിത്രിയും ചലച്ചിത്ര പ്രവർത്തകയുമായ ലീന മണിമേഖലൈ . ‘ പാർവതിയെ സ്ക്രീനിൽ മാത്രമേ കണ്ടിട്ടുള്ളൂ , എന്നാൽ എല്ലയ്പ്പോയും എന്നിൽ ഞാൻ…


ഈ കണ്ണുകള്‍ അത്ര നിഷ്കളങ്കമാണോ?

സിദ്ധാര്‍ഥ്‌ ശിവ കാണിയ്ക്കാന്‍ മറന്ന ചിലതുണ്ട് – അവടെ കൂടിയ കുടുംബക്കാര്‍ക്കും, അപ്പുറത്തെയും ഇപ്പുറത്തെയും വീട്ടുക്കാര്‍ക്കും ഒരു നേരത്തെ ഭക്ഷണം കൊടുക്കാന്‍ ഇവര് മറക്കാറില്ല എന്ന്. ചോറും കറിയും അവടെയൊക്കെ ബാക്കി ഉണ്ടെങ്കില്‍ അന്നത്തെ ദിവസം ഞങ്ങള്‍ടെ വീട്ടിലൊക്കെ കുശാലാവാറുണ്ട് എന്ന്.
ആ പോത്തിനെ വിശക്കുന്നവര്‍ക്ക് കറി വച്ച് കൊടുക്കാറുണ്ട് എന്ന് സാരം .