Movies

96 നൊസ്റ്റാൾജിയ

ഒരു നൊമ്പരം ബാക്കിയാക്കി കഥ അവസാനിപ്പിക്കുമ്പോൾ അത്രമേൽ സ്‌നേഹിക്കുന്ന അവർ തമ്മില്‍ കണ്ടുമുട്ടേണ്ടായിരുന്നെന്ന് ഒരിക്കലെങ്കിലും പ്രേക്ഷകന്റെയുള്ളിൽ തോന്നലുണ്ടാക്കുന്ന മനോഹരമായൊരു സിനിമയാണ് 96.


“ബഷാറുകളുടെ” ഇടയില്‍ അതിജീവനത്തിനായി പൊരുതുന്ന “ഇൻസാൻ” അഥവാ വരത്തൻ

കുള്ളന്റെ ഭാര്യ മുതലിങ്ങോട്ട് വരത്തന്‍ വരെയുള്ള അമലിന്റെ സിനിമകള്‍ ആവര്‍ത്തിക്കുന്നത് കുടിയേറ്റവും അഭയാര്‍ത്ഥിത്വവും സൃഷ്ടിക്കുന്ന നിസ്സഹായതകളും അതിനോടുള്ള മനുഷ്യന്റെ ചെറുത്തുനില്‍പ്പുകളുമാണെന്നത് കൗതുകകരമാണ്


‘സ്വന്തം ഭാഷയിൽ തിരിച്ചുപറയാൻ തുടങ്ങുന്ന സിനിമയാണ് എന്റേത്’: കരിന്തണ്ടൻ സംവിധായിക ലീല സന്തോഷ്

എഴുതപ്പെടാത്ത ചരിത്രത്തിലെ വയനാടൻ നായകൻ കരിന്തണ്ടന്റെ ജീവിതം പറയാനാണ് തന്റെ ശ്രമമെന്ന് ചലച്ചിത്ര സംവിധായിക ലീല സന്തോഷ് പറഞ്ഞു. ഫാറൂഖ് കോളേജ് സോഷ്യോളജി അസോസിയേഷൻ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായെത്തിയതായിരുന്നു അവർ.


ഖാലിദ് റഹ്‌മാൻ ചിത്രം ‘ഉണ്ട’യിൽ മമ്മൂട്ടി നായകൻ

അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ചിത്രം ‘ഉണ്ട’യിൽ മമ്മൂട്ടി നായകനാകും. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നടന്‍ നിവിന്‍ പോളിയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.


തീവണ്ടി: സന്ദേശത്തിൽ നിന്ന് ഒട്ടും പുരോഗമിച്ചിട്ടില്ലാത്ത രാഷ്‌ട്രീയം

ജംഷിദ് മുഹമ്മദ് സിനിമയെ വെറുമൊരു വിനോദാപാധിയായി കാണാൻ പൊതുവെ മലയാളികൾ കൂട്ടാക്കാറില്ല. ചിലർക്ക് അത് മഹത്തായ കലാസൃഷ്ടിയാണെങ്കിൽ, ചിലർക്ക് ചരിത്രം പഠിക്കാനുള്ള, സ്‌കൂളിൽ പ്രദർശിപ്പിക്കാനുള്ള ഡോകുമെന്ററിയാണ്. മറ്റു ചില മഹാപാപികൾ സിനിമയെ ഒരു മോട്ടിവേഷൻ…


‘കരളിന്റെ വാതില്‍ ഒന്നു തുറക്കെടോ’ പരീക്ഷണപാട്ടുമായി സണ്ണി വെയ്‌നും ആര്യ സലീമും

മലയാള സിനിമയിലെ ആദ്യത്തെ സംസാര ഗാനം എന്ന പ്രത്യേകതയുമായാണ്​​ ഫ്രഞ്ച്​ വിപ്ലവത്തിലൂടെ മുള്ള്​ മുള്ള്​ മുള്ള്​ എന്ന ഗാനം പുറത്തുവന്നിരിക്കുന്നത്​. ബി.കെ ഹരിനാരായണ​ന്റെ വരികൾക്ക്​ സംഗീതം നൽകിയിരിക്കുന്നത്​ പ്രശാന്ത്​ പിള്ളയാണ്​.


ദുല്‍ഖറും ഇര്‍ഫാന്‍ ഖാനുമൊന്നിക്കുന്ന ‘കര്‍വാന്‍’. ട്രെയിലര്‍ പുറത്തിറങ്ങി

അവിനാഷ് എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്നത്. ഷൗക്കത്ത് എന്ന സുഹൃത്തായി ഇര്‍ഫാന്‍ ഖാനും തന്യയെന്ന കൂട്ടുകാരിയായി മിഥില പല്‍ക്കറുമെത്തുന്നു. ദുല്‍ഖര്‍ സല്‍മാന്റെ സ്ക്രീന്‍ പ്രസന്‍സും ഇര്‍ഫാന്‍ ഖാന്റെ മികച്ച ഡയലോഗുകളുമാണ് ട്രെയിലറിലെ ആകര്‍ഷണം.


കണ്ടില്ലെങ്കില്‍ നഷ്ടം നിങ്ങളുടെത് മാത്രമാവുന്ന സിനിമ. ഈ മ യൗവിനെക്കുറിച്ച്…

ജീവിതസാഹചര്യവും, ജീവിതത്തിലെ സ്വപ്നങ്ങളും തമ്മില്‍ ഒരു കടല്‍ ദൂരമുണ്ടാവുന്ന മനുഷ്യരാണ് ഈ മ യൗ നിറയെ. പാതിരിയാവേണ്ട മനുഷ്യനേയല്ല വെള്ളതുണിയിട്ട് അച്ഛനായിരിക്കുന്നത്. കാക്കിയിടെണ്ട മനുഷ്യനേയല്ല പോലീസായിരിക്കുന്നത്.


അങ്കിൾ – അനുജത്തിയോ മകളോ ഒക്കെയുള്ളവർ കടന്നു പോകുന്ന വഴികളാണ് ഈ സിനിമ

മെസ്സേജ് അല്ല കഥയുടെ കാതൽ. മറിച്ചു മേൽപ്പറഞ്ഞ ആശങ്കയാണ്. അച്ഛന്റെ പ്രായമുള്ള ഒരാളെക്കുറിച്ചുപോലും എന്തുകൊണ്ട് നമ്മൾ ആദ്യമേ തന്നെ സംശയത്തോടെ ചിന്തിക്കുന്നു എന്ന ചോദ്യത്തിനുത്തരം നമ്മുടെ സമൂഹത്തിൽ തന്നെയുണ്ട്. അതിലേക്കാണ് സത്യം പറഞ്ഞാൽ ഈ സിനിമ പ്രേക്ഷകനെ കൊണ്ടുപോകുന്നത്. സദാചാരത്തിന്റെ കാര്യത്തിൽ പുരോഗമനവാദികളായ മലയാളിസമൂഹത്തിന്റെ നിലപാടെന്താണെന്നു നിസാരമായ ഒന്ന് രണ്ടു വാചകങ്ങളിലൂടെ സിനിമ കാട്ടിത്തരുന്നുണ്ട്. അനുജത്തിയോ മകളോ ഒക്കെയുള്ളവരിൽ പലർക്കും അവരുടെ ജീവിതത്തിൽ ഇങ്ങനെയുള്ള സന്ദർഭങ്ങൾ ചിലപ്പോൾ ഉണ്ടായിട്ടുണ്ടാവും. പ്രത്യേകിച്ച് ഇപ്പോഴത്തെ കാലത്ത്.


ഗപ്പിക്ക് ശേഷം അമ്പിളി. സൗബിന്‍ നായകനായി ജോണ്‍പോള്‍ പടം വരുന്നു

വെറുപ്പിന്റെ രാഷ്ട്രീയം പരക്കുന്ന കാലത്ത് കരുതലും സ്നേഹവും തെളിച്ചവുമേകുന്ന മനുഷ്യരെക്കുറിച്ചാണ് അമ്പിളി സംസാരിക്കുകയെന്നും ജോണ്‍പോള്‍ പറയുന്നു.