Opini Diary

അജിത്ത് ഡോവൽ: ഹിന്ദു ദേശീയതയുടെ ജെയിംസ് ബോണ്ട്

നിലവിൽ ഇന്ത്യയിലെ ഏറ്റവും അധികാരമുള്ള ഉദ്യോഗസ്ഥനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഏറ്റവും അടുപ്പക്കാരനുമായ അജിത്ത് ഡോവലിൻ്റെ ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രാധാന്യത്തെ വിലയിരുത്തുകയാണ് ഇവിടെ


വനിതകൾക്കായുള്ള മതപഠനക്ലാസുകൾ പഠിപ്പിക്കുന്നത്….

നിങ്ങൾക്ക് തന്ന ചിന്താശേഷി ഉപയോഗിച്ച് നിങ്ങൾ ചിന്തിച്ചു മനസ്സിലാക്കുവീൻ എന്ന് ഇടക്കിടക്ക് ഓർമിപ്പിച്ച ഒരു മത സംഹിതയെ എത്ര വിദഗ്ദമായാണ് exlusively സ്ത്രീകൾക്ക് വേണ്ടിയുള്ള പെരുമാറ്റ ചട്ടങ്ങളുടെ അദ്ധ്യാപന പദ്ധതിയായി, സ്ത്രീകൾക്ക് നേരെയുണ്ടാവാവുന്ന ശിക്ഷാരീതികളുടെ സംഹിതയായി പല മതപഠന ക്ലാസുകളും മാറ്റിയെടുന്നത്?


പ്രളയാനന്തര കേരളം; അതിജീവനത്തിൻ്റെ ഭാവിയും വർത്തമാനവും

നാം ചിത്രം വരക്കുന്ന കാൻവാസ് നമ്മുടെ മണ്ണിലാണ്. ഒരു മഹാദുരന്തത്തെ നേരിട്ട നമ്മുടെ മണ്ണിൽ ചവിട്ടി നിന്ന് വീണ്ടും നാം തുടരുന്നത് എല്ലാം കെട്ടിപ്പിടിക്കാനുള്ള തന്ത്രമാണെങ്കിൽ ദുരന്തങ്ങളിൽ നിന്നും പാഠമുൾക്കൊള്ളാത്ത സമൂഹമായിത്തീരും നാം.


എന്തുകൊണ്ട് ഞാൻ കിത്താബിനൊപ്പമല്ല

വാങ്ക് ‘ ഉണ്ണി.ആര്‍ എഴുതി സമകാലിക മലയാളം വാരികയിൽ 2018 ഫെബ്രുവരി ലക്കത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട കഥയാണ്. ഈ കഥയുടെ സ്വതന്ത്ര നാടക ആവിഷ്കാരമെന്ന ആമുഖ വാചകത്തോടെയാണ് കിത്താബ് എന്ന നാടകം ആരംഭിക്കുന്നത്. വാങ്ക് എന്ന ചെറുകഥയുടെ വികലവും മതസ്പർദ്ധ കുത്തിച്ചെലുത്തിയതുമായ വികലാനുവർത്തനം മാത്രമാണ് കിത്താബ് എന്ന നാടകം എന്ന് വാങ്കും കിത്താബും ചേർത്തു വായിക്കുന്നവർക്ക് പകൽ പോലെ വ്യക്തമാവും.


കോൺഗ്രസ്സിൻ്റെ മത്സരാത്മക ഹിന്ദുത്വവും മുസ്‌ലിംകളുടെ രാഷ്ട്രീയ ഭാവിയും

ഇന്ത്യയിൽ വികസന പ്രശ്‌നങ്ങൾ നിങ്ങൾക്ക് ഉയർത്തികൊണ്ടുവരാം, അഴിമതിയെക്കുറിച്ചു പറയാം, പരമാവധി പോയാൽ ദലിത് വിഷയങ്ങൾ വരെ ചർച്ച ചെയ്യാം. എന്നാൽ മുസ്‌ലിം വിഷയങ്ങളോ അവർക്കെതിരായ അക്രമങ്ങളെക്കുറിച്ചോ മിണ്ടരുത്. ചുരുക്കത്തിൽ, ഇന്ത്യയിൽ മുസ്‌ലിമിനെ കൊല്ലുന്നത് അഴിമതിയെക്കാളും വലിയ പ്രശ്‌നമൊന്നുമല്ല എന്ന് വ്യഗ്യം


തെലങ്കാന: ദളിത് മുന്നേറ്റത്തെ തള്ളിക്കളയുന്ന ‘മുസ്ലിം പാർട്ടികളുടെ’ ഇരട്ടത്താപ്പ് 

94 സീറ്റിൽ മത്സരിക്കുന്ന കോൺഗ്രസ് ഏഴു മുസ്ലിം സ്ഥാനാർത്ഥികളെ മാത്രമേ നിർത്തിയുള്ളൂ എന്നതാണ് തെലങ്കാനയിൽ കോൺഗ്രസിന്റെ ‘ന്യൂനപക്ഷ വിരുദ്ധതക്ക്’ ഉദാഹരണമായി ജമാഅത്തെ ഇസ്ലാമിയടക്കമുള്ളവർ പറയുന്നത്. പിന്നോക്ക വിഭാഗത്തിന് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നും വിമർശനമുയർന്നു. എന്നാൽ ജമാഅത്തെ ഇസ്ലാമിയും മജ്ലിസ് പാർട്ടിയും  പിന്തുണക്കുന്ന ടിആർഎസിന്റെ പട്ടികയിൽ വെറും മൂന്നു മുസ്ലിം പേരാണുള്ളത്


എൻ്റെ അംബേദ്ക്കറുടെ പുസ്‌തകം ‘ജാതി നിർമ്മൂലന’മാണ്. ‘ഇന്ത്യൻ ഭരണഘടന’യല്ല

ഭരണഘടനയോടും ജനാധിപത്യത്തോടുമൊക്കെ പരസ്യമായി തന്നെ അംബേദ്‌കർ യുദ്ധം നടത്തിയിരുന്നു എന്നിരിക്കെ ഇപ്പോൾ നടക്കുന്ന ഭരണഘടന ആഘോഷങ്ങൾ സവർണ്ണ താത്പര്യങ്ങളെ പരിപോഷിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്


2014 ലെ പൂജ്യം സീറ്റിൽ നിന്ന് 2019 ൽ പ്രധാനമന്ത്രിപദത്തിലേക്ക്

2014  ലെ പൂജ്യം സീറ്റിൽ നിന്ന് 2019 ൽ പ്രധാനമന്ത്രിയാകാൻ പോകുന്ന ദളിത് വനിത എന്ന രീതിയിൽ മായാവതിക്ക് ഇന്ത്യൻ രാഷ്ട്രീയത്തെ അത്ഭുതപെടുത്താൻ സാധിക്കുമോ?.

മായാവതിയുടെ പ്രധാനമന്ത്രി പദത്തിലേക്കുളള സാധ്യതകളെ വിലയിരുത്തുന്നു


കേരളമോഡൽ ഉന്നതവിദ്യാഭ്യാസം വിചാരണ ചെയ്യപ്പെടുന്നു

ഭരണകൂട അനാസ്ഥയുടെ ഇരകളാണ് കേരളത്തിലെ പ്രൈവറ്റ് / വിദൂര വിദ്യാർത്ഥികൾ. ഭരണകൂടം തന്നെ ആ മുറിവ് ഉണക്കണം. മുഴുവൻ വിദ്യാർത്ഥികൾക്കും നീതി ലഭിക്കണം. അത് പരിഹരിക്കുന്ന രാഷ്ട്രീയ പരിഹാരങ്ങൾ നടപ്പിലാകുന്നത് വരെ റെഗുലർ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന മുഴുവൻ അക്കാദമിക പരിഗണനകളും വിദൂര വിദ്യാർത്ഥികൾക്ക് ഉറപ്പ് വരുത്താനുള്ള ബാധ്യത സർക്കാറിനുണ്ട്.


രാജസ്ഥാൻ തിരഞ്ഞെടുപ്പും വി.എച്ച്.പിയുടെ മുസ്‌ലിം വിരുദ്ധ ആക്രമണങ്ങളും

ഗോസംരക്ഷണത്തിൻ്റെ പേരിൽ ഹിന്ദുത്വ ഭീകരർ നടത്തുന്ന ആൾക്കൂട്ട കൊലപാതകങ്ങൾ മുസ്ലിം സമുദായത്തിൻ്റെ ഇടയിൽ വലിയ അരക്ഷിത ബോധമാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ ഹിന്ദു വികാരങ്ങൾക്ക് എതിരാണെന്ന പഴി കേൾക്കാതിരിക്കാൻ താല്പര്യമില്ലാത്തതിനാൽ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ഇത് തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യാനുള്ള താല്പര്യം കാണിക്കുന്നില്ല.