World

ഹാപ്പി ബർത്ത് ഡേ ലിയോ

കാൽപന്തുകളിയുടെ ചരിത്രം ഇന്നോളം കണ്ടതിൽ വെച്ചേറ്റവും പ്രതിഭാധനനായ താരം ലിയോണൽ മെസ്സിയുടെ മുപ്പത്തൊന്നാം ജന്മദിനമാവാർഷികമാണിന്ന്. തന്റെ ഫുട്‍ബോൾ കരിയറിലെ  തന്നെ ഏറ്റവും നിർണായകമായ സമയത്താണു  മെസ്സിയുടെ 31ആം ജന്മദിനം കടന്ന് വരുന്നത്‌.


ലോകകപ്പ്: വ്യാപകമായി ഹോമോഫോബിയ. എൺപതോളം അക്രമങ്ങൾ ഉണ്ടായെന്ന് റിപ്പോർട്

ലോകകപ്പ് വേളയിൽ സ്റേഡിയങ്ങളിൽ നിന്നും തെരുവുകളിൽ നിന്നുമായി എൽ ജി ബി ടിക്കാർക്ക് നേരെ ഇതിനകം പന്ത്രണ്ടോളം അക്രമങ്ങൾ റിപ്പോർട് ചെയ്‌തെന്ന് മോസ്‌കോ ആസ്ഥാനമായ സോവ സെന്റർ പറയുന്നു. നാഷണലിസം , റേസിസം , ഹോമോഫോബിയ തുടങ്ങിയവയാലുണ്ടായ അക്രമങ്ങളെയും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.


സുവർണ്ണ തലമുറയുമായി ചുവന്ന ചെകുത്താന്മാർ ഇന്നിറങ്ങുന്നു

യോഗ്യതാ റൗണ്ടിലും ഇപ്പോൾ കഴിഞ്ഞ സൗഹൃദ മത്സരങ്ങളിലെല്ലാം കളിച്ചത് പരിശോധിക്കുമ്പോൾ ടീം ഏത് വമ്പനെയും നേരിടാൻ തയ്യാറാണെന്ന് നമുക്ക് മനസ്സിലാവും. ലുകാകുവും, ഡി ബ്രൂയ്‌നെയും, ഹസാർഡും, മെർട്ടൻസുമെല്ലാം കത്തുന്ന ഫോമിൽ തന്നെയാണ് എന്നുള്ളതും ബെൽജിയത്തിന്റെ സാദ്ധ്യതകൾ വർധിപ്പിക്കുന്നു.


പ്രതീക്ഷകളുമായി പൗളോ ഗുറേറോ. 36 വര്‍ഷങ്ങള്‍ക്ക് ശേഷം പെറു ലോകകപ്പിലെത്തുമ്പോള്‍

ഫ്രാൻസും ഡെന്മാർക്കും ഓസ്‌ട്രേലിയയുമടങ്ങിയ ശക്തമായ സി ഗ്രൂപ്പിലാണ് പെറു മത്സരത്തിനിറങ്ങുന്നത്. പ്രത്യക്ഷത്തിൽ ഒരു സാധാരണ ഗ്രൂപ്പായി തോന്നുമെങ്കിലും ഈ ടീമുകളുടെ സമീപകാല കളിമികവ് പരിശോധിച്ചാൽ ഇതൊരു മരണഗ്രൂപ് തന്നെയാണ്.


പത്തൊമ്പതുകാരന്‍ മുതല്‍ നാല്‍പ്പത്തഞ്ചുകാരന്‍ വരെ. റഷ്യയില്‍ ബൂട്ടു കെട്ടുന്നത് 736 പേര്‍

റഷ്യയിൽ ഇത്തവണ കാൽപന്തുകളിയുടെ മഹാ മാമാങ്കത്തിനെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് ഡാനിയൽ അർസാനി. പ്രായം 19 വർഷവും അ‍ഞ്ചുമാസവും.


ലോകകപ്പിന് മുമ്പേ സലാഹിനെ സ്വന്തമാക്കാൻ വമ്പൻ ക്ലബ്ബുകൾ

ലിവർപൂൾ സലാഹിനെ വിൽക്കും എന്ന് തന്നെയാണ് നിലവിലെ സാഹചര്യങ്ങൾ പറയുന്നത്. ക്ളോപ്പിന്റെ ഭാവി പ്ലാനുകളിൽ സലാഹില്ലാത്ത ഒരു ഫോർമേഷനാണ് പുതിയ ട്രാൻസ്ഫറുകൾ തെളിയിക്കുന്നത്.


സൗഹൃദമില്ല. ഇസ്രയേലുമായി ഫ്രണ്ട്‌ലി ഫുട്‍ബോൾ മത്സരം കാൻസൽ ചെയ്‌ത്‌ അർജന്റീന

ഇസ്രയേലുമായുള്ള സൗഹൃദ ഫുട്‍ബോൾ മത്സരം കാൻസൽ ചെയ്‌തതായി അർജന്റീന ദേശീയ ഫുട്‍ബോൾ ടീം അറിയിച്ചു. ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ഇസ്രായേലിനെതിരെ ലയണല്‍ മെസ്സിയും താരങ്ങളും കളിക്കുന്നതിൽ വ്യാപകമായ പ്രതിഷേധം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുയർന്നിരുന്നു.


60 ശതമാനം പെൺകുട്ടികൾക്കും ക്ലാസ് റൂമുകൾ സ്വപ്‌നങ്ങൾ മാത്രമാണ്. അഫ്‌ഗാനിൽ നിന്നും:

അഫ്‌ഗാനിസ്ഥാനിൽ അറുപത് ശതമാനം പെൺകുട്ടികൾക്ക് സ്‌കൂൾ വിദ്യാഭ്യാസം ഇപ്പോഴും അന്യമാണെന്നു റിപ്പോർട്ടുകൾ. യൂണിസെഫ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് അഫ്‌ഗാനിസ്ഥാനിൽ ഏഴിനും പതിനേഴു വയസ്സിനും ഇടയിൽ പ്രായമുള്ള ആകെ 37 ലക്ഷം കുട്ടികൾ സ്‌കൂളുകളിൽ പോവാത്തവരാണെന്നു കണക്കുകളുള്ളത്


ഫലസ്‌തീൻ നഴ്‌സിനെ വെടിവെച്ചുകൊന്ന് ഇസ്രായേൽ. വെടിയേറ്റത് സമരക്കാരുടെ മുറിവുണക്കുന്നതിനിടെ

സമരക്കാരായ ഫലസ്‌തീനികളുടെ മുറിവ് ശുശ്രൂഷിക്കാനായി ഓടുകയായിരുന്നു റസാൻ അൽ നജ്ജാർ. ഗാസയിലെ ഖാൻ യൂനുസ് തെരുവിൽ വെള്ളിയാഴ്ച്ച സമരക്കാർക്കുള്ള മരുന്നുകളുമായി ഓടവെയാണ് ഇസ്രായേൽ സൈന്യം റസാൻ അൽ നജ്ജാറിനെ വെടിവെച്ചു കൊലപ്പെടുത്തുന്നത്.


സൗത്ത് ഏഷ്യ: മൂന്നിലൊന്ന് വിദ്യാർഥിനികൾക്ക് ആർത്തവകാലത്ത് ക്ലാസുകൾ നഷ്‌ടമാവുന്നു

സൗത്ത് ഏഷ്യയിലെ മൂന്നിലൊന്ന് വിദ്യാർഥിനികൾക്ക് ആർത്തവകാലത്ത് സ്‌കൂൾ ക്ലാസുകൾ നഷ്‌ടമാവുന്നെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ച്ച യൂണിസെഫും വാട്ടർ എയ്‌ഡും സംയുക്തമായി പുറത്തിറക്കിയ റിപ്പോർട്ടിലാണ് ശൗചാലയങ്ങളുടെയോ പാഡുകളുടെയോ അഭാവം കാരണം വിദ്യാർത്ഥിനികൾ നേരിടുന്ന പ്രയാസങ്ങളെ കുറിച്ചുള്ള പൂർണമായ പഠനമുള്ളത്.