ഡോ: ഡി. ബാബുപോളിന് വിട

ഭരണകർത്താവായും എഴുത്തുകാരനായും പ്രഭാഷകനുമായും മലയാളികളുടെ പ്രിയങ്കരനായിമാറിയ ഡോ. ഡി.ബാബു പോൾ (78) അന്തരിച്ചു.

ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.

ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ (I.H.E.P.) പ്രോജക്റ്റ് കോ ഓർഡിനേറ്ററും, സ്പെഷ്യൽ കലക്റ്ററുമായി 08-09-1971 മുതൽ പ്രവർത്തിച്ചു. ഇടുക്കി ജില്ല നിലവിൽ വന്ന 26-01-1972 മുതൽ 19-08-1975 വരെ ഇടുക്കി ജില്ലാ കലക്റ്ററായിരുന്നു.

1941-ൽ എറണാകുളം ജില്ലയിലെ കുറുപ്പംപടിയിൽ ജനനം.

കേരളത്തിന്റെ മുൻ അഡ്ഡീഷണൽ ചീഫ് സെക്രട്ടറി (ചീഫ് സെക്രട്ടറി റാങ്കിൽ) ആയിരുന്ന ബാബുപോൾ എഴുത്തുകാരൻ എന്ന നിലയിലും പ്രശസ്തനാണ്‌. ഇദ്ദേഹം തയ്യാറാക്കിയ വേദശബ്ദരത്നാകരം എന്ന ബൈബിൾ വിജ്ഞാനകോശം 2000-ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടുകയുണ്ടായി.

മാധ്യമം പത്രത്തിൽ ‘മധ്യരേഖ’ എന്ന പേരിൽ ഒരു പംക്തി ഏറെനാൾ ബാബുപോൾ കൈകാര്യം ചെയ്തിരുന്നു.

ഉത്തരസ്യാം ദിശി, കഥ ഇതുവരെ, വേദശബ്ദരത്നാകരം രേഖായനം, നിയമസഭാഫലിതങ്ങൾ,സംഭവാമി യുഗേ യുഗേ, ഓർമ്മകൾക്ക് ശീർഷകമില്ല, പട്ടം മുതൽ ഉമ്മൻചാണ്ടി വരെ, നിലാവിൽ വിരിഞ്ഞ കാപ്പിപ്പൂക്കൾ എന്നിവ ഗ്രന്ഥങ്ങളാണ്.

Be the first to comment on "ഡോ: ഡി. ബാബുപോളിന് വിട"

Leave a comment

Your email address will not be published.


*