‘ഞാന്‍ ദിലീപിനൊപ്പമില്ല , എതിരെയും .’

എംകെ ബാലമോഹന്‍

ഞാന്‍ ഒരു കാലത്ത് ദിലീപ് സിനിമകളെ വെറുത്ത ആളാണ്‌. ഇപ്പോഴും പുത്തന്‍ ഒന്നും കാണാറില്ല . കാരണം പണ്ട് ഈ സിനിമയില്‍ ഒക്കെ കാണുന്ന കാര്യങ്ങള്‍ വെച്ചിട്ട് കുറച്ച് അധികം ആളുകള്‍ വെച്ച് പുലര്‍ത്തിയ ചില വയലന്‍സായിരുന്നു , കോളേജില്‍ വെച്ച് പോലും കണ്ണാടി ഉള്ള ആളുകളെ , സംസാര പ്രശ്നങ്ങള്‍ ഉള്ള ആളുകളെ പച്ച കുതിരയെന്നും മറ്റും വിളിച്ചു കളിയാക്കിയിരുന്നു. ഓടിസം ബാധിച്ച ഒരു കുട്ടിയെ ഒരിക്കല്‍ ഇങ്ങനെ കളിയാക്കി. അടി കൊടുത്തു. “ബാഗ് ബാഗ് ..ഫുധ് ഫുധ് എന്നൊക്കെ പറഞ്ഞു ഉപദ്രവിച്ചത് കണ്ടിട്ടുണ്ട്.

ചാന്തുപൊട്ട് എന്ന് പറഞ്ഞു ജെന്റര്‍ നോണ്‍ കന്ഫോര്‍മിംഗ് ആയ കുട്ടികളെ ഒക്കെ ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ട് . പിന്നെ കുറെകാലം കഴിഞ്ഞു മനസിലായി , ഇത് ദിലീപോ അയാളുടെ സിനിമാക്കാരോ മാത്രം ചെയുന്നതല്ല. ഇതൊക്കെ വളരെ അധികം സോകോള്‍ഡ് ജനം തന്നെ ചെയുന്നെ ഉള്ളൂ. അവര്‍ക്ക് ആരോപിക്കാന്‍ ഒരു ദിലീപ് ഉണ്ടെന്നെ ഉള്ളു , ഈ കയടി ഒക്കെ കിട്ടുന്നത് തന്നെ തെളിവ് .

കുടുംബമഹിമയിലാണ് ഇപ്പോഴത്തെ ആക്രോശവും. കുടുംബം ഉള്ളപ്പോള്‍ അവിഹിതം പോയവന്‍ , കുടുംബമായി കഴിയാന്‍ പോകുന്ന ”ചീത്ത”പേര് കേള്‍പ്പികാത്ത നടിയെ ഇല്ലാതാക്കാന്‍ നോക്കി , കുടുംബമായി ജീവിച്ച കാവ്യയുടെ കുടുംബം കലക്കി വെളിയില്‍ചാടിച്ചു .

കുടുംബത്തില്‍ പിറന്ന മലയാളികള്‍ പൊറുക്കുമോ ?

ഞാന്‍ ദിലീപിന് എതിരെ ഉയരുന്ന പല ആരോപണങ്ങളും നേരിട്ട് അറിയാവുന്ന കുറച്ച് കാര്യങ്ങള്‍ വഴി ശെരിയാണ് എന്നറിയാവുന്ന ആളാണ് . പക്ഷെ ഇതിലും വല്യ കാര്യങ്ങള്‍ നമ്മുടെ ഒക്കെ വീട്ടിലിരുന്നും ദേ പുട്ടിന്‍റെ മുന്നില്‍ കൂകിയും എല്ലാരും ചെയ്യുന്ന പരിപാടികളാണ് .

ഈ കുടുംബമഹിമയില്‍ എന്തേലും സംശയം ഉണ്ടെകില്‍ സുരഭിയുടെ ഫേസ്ബുക്ക് വാളിലോ കനിയുടെ പുതിയ പരസ്യത്തിന്റെ അടിയിലോ പോയി നോക്കിയാല്‍ മതി.

ട്രാന്‍സ്ജെണ്ടെര്‍ ആളുകളെ ക്രൂശിക്കുന്ന പടം അഭിനയിച്ച ആളിനെ അകത്തു ഇട്ടപ്പോള്‍ പോലീസിനു കൈ അടിച്ച ആളുകള്‍ അറിഞ്ഞോ പോലിസ് അണ്ണന്‍മാരുടെ ആക്ഷന്‍ ഹീറോയിസം ?
അവരെ അടിക്കുകയും കൊല്ലുകയും ചെയ്ത കുടുംബങ്ങളെ നിറയ്ക്കാന്‍ എത്ര ജയില്‍ വേണം ?

കുടുംബം കുടുമ്പേന ശാന്തി കൃഷ്ണ എന്നാണല്ലോ ..

ഞാന്‍ ദിലീപിനൊപ്പമില്ല, എതിരെയും . നിങ്ങളെ പോലെ ബൈനറിയില്‍ കിടക്കുന്ന ആളല്ല ഞാന്‍ ഞാന്‍ ഇപ്പോള്‍ പഞ്ചാബി ഹൌസ് കണ്ട്
“വാര്‍ ആന്‍ഡ്‌ ലവ് ” കണ്ട് .. വാര്‍ ആന്‍ഡ്‌ ലവ് എന്ത് രസമുള്ള പടമാണ് കീര്‍ത്തിചക്ര ഒക്കെ കണ്ടു സലൂട്ട് അടിക്കുന്ന റിയാലിറ്റി പോര്‍ന്‍കാരേ ഈ ചിത്രം കാണ് .. ഇന്ത്യന്‍ ആര്‍മിയൊക്കെ എന്തോരം രസമാണ് അതില്‍ ..

ഇനി സോനാരെ പാട്ടും പാടി ചോര്‍ ഉണ്ണാന്‍ പോയാല്‍ ഫെമിനിസ്റ്റ് കേരളം എന്നോട് ക്ഷെമിക്കുമോ ? മോ ?

Be the first to comment on "‘ഞാന്‍ ദിലീപിനൊപ്പമില്ല , എതിരെയും .’"

Leave a comment

Your email address will not be published.


*