അച്ഛൻമാരുടെ ‘അമ്മ’യോട് ചില ചോദ്യങ്ങൾ ബാക്കിയാണ്

ജിപ്‌സ പുതുപ്പണം

ജയിലിലേക്ക് പോയ ചേട്ടൻ തൽക്കാലം അവിടെ വിശ്രമിക്കട്ടെ… മറ്റു കാര്യങ്ങളിലേക്ക് വരാം…

1. സഹപ്രവർത്തക ആക്രമിക്കപ്പെട്ട കാര്യം ചർച്ച ചെയ്യപ്പെടേണ്ട വിഷയമായി പോലും തോന്നാത്ത ഒരു സംഘടനയുടെ ജനാധിപത്യ ബോധം എന്താണ്?

2. ആക്രമിക്കപ്പെട്ടവർക്കൊപ്പം ചേർന്നു നിൽക്കേണ്ടതാണ് നൈതികത എന്നു പോലുമറിയാത്ത ആ സംഘടനയുടെ ഭാരവാഹികളെ പിരിച്ചു വിട്ടു കൂടെ?

3 .സിനിമാ മേഖലയിൽ സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുന്നതായി അറിയാത്ത നടൻ ശ്രീനിവാസന്റെ
പ്രതികരണമെന്താണ്?

4. കടുത്ത ഐക്യദാർഢ്യമൊക്കെ ആദ്യം പ്രഖ്യാപിച്ച പൃഥ്വിരാജ് പിന്നീട് ഉള്ള ഗൂഢാലോചനാ വിവാദം വന്നപ്പോൾ എവിടെയായിരുന്നു?

5. ഉളുപ്പ് എന്നൊരു വികാരത്തെ കുറിച്ച് രണ്ട് മഹാ നടൻമാർക്ക് വല്ല അറിവുമുണ്ടോ?

6. അവനെ ഞങ്ങക്കറിയാം ഐക്യദാർഢ്യ പോസ്റ്റിട്ട ലാൽ ജോസ് അടക്കമുള്ളവർക്ക് എന്തേലും പറയാനുണ്ടോ?

7. പെൺകുട്ടിയുടെ കൂടെ ജോലി ചെയ്യുന്നവരെ പോലും അവൾക്ക് വേണ്ടി സംസാരിക്കാതിരിക്കാൻ ഉള്ള സ്വാധീനം അമ്മയെന്ന സംഘടനയ്ക്കു മേൽ ദിലീപിനുള്ള അപ്രമാദിത്വമല്ലേ…?

8. അവസാനത്തെ ചോദ്യം: മിടുമിടുക്കിയായ ഒരു പെൺ കുട്ടിയിതാ മലയാള സിനിമയിൽ …പോരാളി.. സംഘടനാ ഭാരവാഹിത്വം ഏൽപിക്കാൻ തയ്യാറുണ്ടോ?

Be the first to comment on "അച്ഛൻമാരുടെ ‘അമ്മ’യോട് ചില ചോദ്യങ്ങൾ ബാക്കിയാണ്"

Leave a comment

Your email address will not be published.


*