ഫാത്തിമ നഫീസും രാധിക വെമുലയും വോട്ടർമാരോട്

രാജ്യത്തെ വിദ്യാർത്ഥികളുടെ ഭാവിയെ മുൻനിർത്തി വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് ഹൈദരാബാദ് സര്‍വകലാശാലയില്‍ അധികൃതരുടെ ജാതീയ അതിക്രമങ്ങൾ കാരണം ജീവനൊടുക്കിയ രോഹിത് വെമുലയുടെ മാതാവ് രാധിക വെമുലയും ജെ.എൻ.യുവിൽ നിന്ന് എബിവിപി പ്രവർത്തകരുടെ അക്രമണശേഷം കാണാതാകപ്പെട്ട നജീബ് അഹ്മദിന്റെ മാതാവ് ഫാത്തിമ നഫീസും.

നിങ്ങൾ വോട്ട് ചെയ്യുമ്പോൾ രോഹിത് വെമുലയെ ഓർമ്മിക്കുന്നുണ്ടോ ഇല്ലയോ എന്നത് വിഷയമല്ല. യഥാർത്ഥത്തിലുള്ള വിഷയം എല്ലാ കുട്ടികളുടെയും ഭാവിയെ കുറിച്ച് ചിന്തിക്കുക എന്നാണ്. രോഹിത് വെമുലയ്ക്ക് നീതി ലഭിക്കാനുള്ള എന്റെ പോരാട്ടം കേവലം എന്റെ കുടുംബത്തിന് മാത്രമായുള്ള പോരാട്ടമല്ല. രാജ്യത്തെ മുഴുവൻ മക്കളുടെയും അവകാശങ്ങൾ നേടിയെടുക്കാനും നല്ലൊരു ഭാവി ജീവിതത്തിനും വേണ്ടിയാണ്.

രാധിക വെമുല പറഞ്ഞു.

എന്റെ മകൻ നജീബ് അഹ്‌മദിനെ ജെ.എൻ.യുവിൽ നിന്ന് കാണാതായിട്ട് ഇപ്പോൾ നാലുവർഷത്തോളമായി. എന്നാൽ കുറ്റക്കാരായ എ.ബി.വി.പിയുടെ ഗുണ്ടകൾ ഇപ്പോഴും ഒന്നും പേടിക്കാതെ പുറത്തിറങ്ങി നടക്കുന്നു. ഇവിടെ ദലിതരും മുസ്ലിങ്ങളും കർഷകരും കഷ്ടപ്പെടുകയാണ്. അവരുടെ കുട്ടികളെ പഠിക്കാൻ സമ്മതിക്കുന്നില്ല. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ഏജൻസികളാണുള്ളത്. ഡൽഹി പോലീസും ഡൽഹി ക്രൈം ബ്രാഞ്ചും സി.ബി.ഐയും . എന്നാൽ ഈ മൂന്ന് ഏജൻസികൾക്കും നജീബിനെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മാധ്യമങ്ങൾ സത്യം പറയാൻ മടികാണിക്കുന്നു. എന്നാൽ മോദിയുടെ കഥ എല്ലാവർക്കും പറഞ്ഞുകൊടുക്കുന്നു. മോദി മാധ്യമങ്ങളെ എല്ലാം വിലക്കെടുത്തിരിക്കുകയാണ്.

നിങ്ങൾ രാജ്യത്തെ കുറിച്ചും വിദ്യാഭ്യാസത്തെ കുറിച്ചും ഇവിടത്തെ വിദ്യാർത്ഥികളെ കുറിച്ചും നന്നായി ചിന്തിച്ചു വോട്ടുചെയ്യുക. കാരണം നമുക്ക് തുടരെ തുടരെ അവസരം ലഭിക്കില്ല. ഒരു പ്രാവശ്യം വോട്ടു ചെയ്താൽ അഞ്ചു വർഷം കാത്തിരിക്കണം. ഏതു പാർട്ടിക്കാണെങ്കിലും ചിന്തിച്ചും ആലോചിച്ചും മാത്രം വോട്ടു ചെയ്യുക.

നജീബിന്റെ മാതാവ് ഫാത്തിമ നഫീസ് പറഞ്ഞു

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വതന്ത്ര സംഘടനായ ഇന്ത്യ 47 നുമായി സംസാരിക്കുകയായിരുന്നു ഇരുവരും.

Be the first to comment on "ഫാത്തിമ നഫീസും രാധിക വെമുലയും വോട്ടർമാരോട്"

Leave a comment

Your email address will not be published.


*