“ഈവൻ അനിമൽസ് കാൻ”: പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി സിയാസ് മീഡിയ സ്‌കൂളിന്റെ ‘ഇനു’ ഷോട്ട് ഫിലിം


മൂവ്യൂ ബ്രിഡ്ജിന്റെ ബാനറിൽ സിയാസ് മീഡിയ സ്‌കൂൾ ഒരുക്കിയ ‘ഇനു’ ഷോട്ട് ഫിലിം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നു.

സാഫി ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് കോളേജ് മീഡിയ വിദ്യാർത്ഥികളുടെ സംരംഭമായ ഷോട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത് ആമിർ പള്ളിക്കലാണ്.

മനുഷ്യനുമായി ഇണങ്ങുന്ന മൃഗങ്ങളെ ഉപയോഗിച്ച് ശാരീരിക മാനസിക രോഗികളെ പരിചരിക്കുന്ന ചികിത്സാ രീതിയായ പെറ്റ് തെറാപ്പി പ്രമേയമായ മലയാളത്തിലെ ആദ്യ ഹ്രസ്വ ചിത്രമാണ് ഇനു.’ഓട്ടിസം ബാധിച്ച ഒരു കുട്ടിയുടെയും അവന്റെ അമ്മയുടെയും ജീവിതത്തിലേക്ക് ഇനുവെന്ന നായ കടന്നുവരുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

നിരഞ്ജന്‍ കണ്ണന്‍ (മകൻ) സല്ലി കണ്ണൻ (‘അമ്മ) അമ്മു (നായ) എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മലയാളികൾക്ക് ഏറെ സുപരിചിതയായ സല്ലി കണ്ണനും മകൻ നിരഞ്ജൻ കണ്ണനും അവരുടെ തന്നെ നായയായ അമ്മുവുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. തൃശൂർ സ്വദേശിയായ സല്ലി അറിയപ്പെടുന്ന മൃഗക്ഷേമ പ്രവർത്തകയാണ്. സല്ലിയുടെ കുടുംബനായയായ അമ്മു ഈ ചിത്രത്തിന്റെ ചിത്രീകരണത്തിന് ശേഷം മാസങ്ങൾക്കകം മരണപ്പെട്ടു.

ഓട്ടിസം ബാധിച്ച ഒരു കുട്ടിയുടെ ജീവിതത്തിൽ ടോറോണ്ടോ എന്ന നായയുടെ സ്വാധീനം ഉണ്ടാക്കിയ അത്ഭുതകരമായ മാറ്റങ്ങൾ എന്ന സത്യകഥയാണ് സിയാസ് മീഡിയ സ്‌കൂൾ വിദ്യാർഥികൾക്ക് ഈ ചിത്രമെടുക്കാൻ പ്രചോദനമായത്.

സംഭാഷണങ്ങളില്ലാതെ പശ്ചാത്തല സംഗീതത്തിന്റെ സഹായത്തോടെ കഥ പറയുകയാണ് പത്ത് മിനുറ്റ് ദൈർഘ്യമുള്ള ചിത്രം. ഇഷാൻ ദേവാണ് സംഗീതം. ഛായഗ്രഹണം സാജാദ് കക്കു. എഡിറ്റിംഗ് ആശിഖ് ചുള്ളി.

Be the first to comment on "“ഈവൻ അനിമൽസ് കാൻ”: പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി സിയാസ് മീഡിയ സ്‌കൂളിന്റെ ‘ഇനു’ ഷോട്ട് ഫിലിം"

Leave a comment

Your email address will not be published.


*