സ്‌ത്രീപീഡനം മുന്നണി പ്രകടനപത്രികക്ക് എതിരല്ലെന്ന് കാനം രാജേന്ദ്രൻ

” ഇല്ല . അങ്ങനെയില്ല. അത് ഞങ്ങളുടെ മുന്നണിയുടെ പ്രകടനപത്രികയിൽ ഉള്ള കാര്യത്തിനെ ലംഘിച്ചാലല്ലേ ഉള്ളൂ.. സ്‌ത്രീ പീഡനമൊന്നും അതിനകത്ത് പെടുന്നില്ലല്ലോ. ” നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയെ സംരക്ഷിക്കുന്ന ‘അമ്മ’യിൽ നിന്നും ഇടത് ജനപ്രതിനിധികൾ രാജിവെക്കേണ്ടതില്ലേ എന്ന ചോദ്യത്തിന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മറുപടി.

സിപിഎം എംപി ഇന്നസെന്റ് , എൽഡിഎഫ് എംഎൽഎമാരായ മുകേഷ് , ഗണേഷ് കുമാർ എന്നിവരുടെ അമ്മയിലെ പ്രതിനിധ്യത്തെ കുറിച്ച് ചോദിക്കുകയായിരുന്നു മാധ്യമപ്രവർത്തകർ

സ്‌ത്രീപീഡനത്തെ പിന്തുണക്കുന്ന നിലപാടല്ലേ അവരുടേത് എന്ന ചോദ്യത്തിന് അതൊക്കെ അവരുടെ സംഘടനയുടെ ആഭ്യന്തരത്തിന്റെ പ്രശ്‌നം, അവർ തീരുമാനിക്കട്ടെ എന്ന് കാനം മറുപടി നൽകി

എന്നാൽ മുന്നണി പ്രകടനപത്രിക സിപിഐ സംസ്ഥാന സെക്രട്രറി മറന്നുപോയതാണെങ്കിൽ ഇതാ അതിൽ 432 നമ്പർ രേഖപ്പെടുത്തിയ പോയിന്റ് ഇങ്ങനെയാണ് : “ബാലപീഡന നിരോധനനിയമം (2012), ഗാര്‍ഹിക പീഡന നിരോധനനിയമം (2005), തൊഴില്‍ സ്ഥലത്തെ ലൈംഗിക പീഡനങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള നിയമം (2013) ഇവയെല്ലാം അവയുടെ അന്തഃസത്ത ഉള്‍ക്കൊണ്ടുകൊണ്ട്‌ കര്‍ശനമായി നടപ്പിലാക്കും. സ്‌ത്രീകള്‍ക്ക്‌ നേരെയുള്ള അതിക്രമങ്ങള്‍ കുറയ്‌ക്കുന്നതിന്‌ വേണ്ടിയുള്ള സ്‌ത്രീ സൗഹൃദ ഗ്രാമ/നഗര പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കും.”

അമ്മയിൽ നിന്നു രാജിവച്ച നടിമാർക്കു പിന്തുണ പ്രഖ്യാപിച്ച കാനം രാജേന്ദ്രൻ തന്നെയാണ് അതേ സമയം സ്‌ത്രീപീഡനം മുന്നണിയുടെ പ്രകടനപത്രികയെ ബാധിക്കുന്നില്ലല്ലോ എന്ന കാര്യം ചോദിച്ചത്.

‘അമ്മയിലെ നിലപാടിനെതിരെ താരങ്ങൾ ജനാധിപത്യപരമായി പ്രതിഷേധം അറിയിച്ചത് അഭിനന്ദനം അർഹിക്കുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. അമ്മയുടെ നിലപാടുകൾക്കെതിരെ 10 വർഷം മുൻപ് പ്രതിഷേധിച്ച വ്യക്തിയാണ് ഞാൻ. തിലകനെതിരായ വിലക്കിനെതിരെ നിന്ന് നഷ്ടപരിഹാരം വാങ്ങിക്കൊടുത്തു. അന്നാരും എന്റെ കൂടെ നിന്നില്ല. കാനം പ്രതികരിച്ചു. ‘

 

Be the first to comment on "സ്‌ത്രീപീഡനം മുന്നണി പ്രകടനപത്രികക്ക് എതിരല്ലെന്ന് കാനം രാജേന്ദ്രൻ"

Leave a comment

Your email address will not be published.


*