നന്മ നിറഞ്ഞ മാഷിന്റെ കഥ പറഞ്ഞു പട്ടാമ്പിയിലെ പോലീസ് ഉദ്യോഗസ്ഥൻ

പട്ടാമ്പിയിലെ പോലീസ് ഉദ്യോഗസ്ഥനാണ് ബാബു. കഴിഞ്ഞ ദിവസം പട്ടാമ്പി പോലീസ് സ്റ്റേഷനിൽ വെച്ച് തനിക്കുണ്ടായ അനുഭവം സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്‌ത ബാബുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്. കുലുക്കല്ലൂർ സ്കൂളിലെ അദ്ധ്യാപകനായ ഷമീർ മാഷ് , റെയിൽവേ സ്റ്റേഷനിൽ വെച്ച് കണ്ടുമുട്ടിയ അപരിചിതനായ വൃദ്ധനെയും കൊണ്ട് പോലീസ് സ്റ്റേഷനിലേക്ക് വരികയും വൃദ്ധസദനത്തിൽ ഏൽപിക്കാൻ കൂട്ടാക്കാതെ  ബന്ധുക്കളെ ബന്ധപ്പെട്ട് വൃദ്ധനെ ബന്ധുക്കൾക്ക് ഏൽപിക്കുകയും ചെയ്‌ത നന്മയുള്ള അനുഭവമാണ് ബാബു ഫേസ്‌ബുക്കിലൂടെ ഷെയർ ചെയ്‌തത്‌. ഷമീർ മാഷിനും പോലീസ് ഉദ്യോഗസ്ഥനായ ബാബുവിനും നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ അഭിനന്ദനങ്ങൾ ചൊരിയുന്നത്.

ബാബു എഴുതുന്നു:

കുലുക്കല്ലൂർ സ്കൂളിലെ അദ്ധ്യാപകനാണ് ഇദ്ദേഹം ,ഷമീർ മാഷ്. ഇന്നലെ രാത്രി (7.8.2018 ,) 9.15 മണിയോടെ അദ്ദേഹത്തിന്റെ കാറിൽ പോലീസ് സ്റ്റേഷനിൽ വന്നു. കൂടെ 80 വയസ്സിനു മുകളിൽ പ്രായം വരുന്ന ശ്വാസം മുട്ടിന്റെ അസ്ക്യതയുള്ള ഒരാളുമുണ്ടായിരുന്നു .നൈറ്റ് ഡ്യൂട്ടിക്ക് പോകാൻ തയ്യാറായി നിൽക്കുന്ന ഞാനും സ്റ്റേഷനിൽ ഉണ്ടായിരുന്നു.

ഷമീർ മാഷ് കോഴിക്കോട്ടു നിന്നും ട്രെയിനിൽ പട്ടാമ്പി റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങിയ സമയം വയസ്സായ ആൾ ‘രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിട്ട്’ എന്നു പറഞ്ഞപ്പോൾ മാഷ് ഭക്ഷണം വാങ്ങിക്കൊടുത്ത ശേഷം കൃത്യമായി വീടും വിവരങ്ങളും പറയാൻ കഴിയാതെ വന്ന അയാളേയും കൂട്ടി കാറിൽ വന്നതാണ്. ഞങ്ങളും അദ്ദേഹത്തോട് വിവരങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചു. സ്ഥലത്തിന്റെ പേര് കൃത്യമല്ലാതെ പറഞ്ഞു.

അദ്ദേഹത്തെ സ്റ്റേഷനിൽ സൂക്ഷിക്കാൻ പറ്റാത്ത സാഹചര്യമായതിനാൽ കൊപ്പം അഭയത്തിൽ കൊണ്ടുചെന്നാക്കാം എന്ന് കരുതി. ആ സമയം സ്വന്തം അച്ഛനെയും അമ്മയെയും കുറിച്ച് ആലോചിച്ചപ്പോൾ ഒന്നുകൂടി പ്രായമായ ആളോട് സംസാരിച്ചു നോക്കാം എന്ന് കരുതി. കുറെ നേരം കുടുംബത്തിലെ കുറെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. സ്ഥലത്തെപ്പറ്റി ചെറിയ രൂപം കിട്ടിയപ്പോൾ എന്റെ സുഹൃത് നിരയിലെ ഒന്നു രണ്ടു പേരെ വിളിച്ചു നോക്കി. തൃത്താലയിൽ വച്ച് ലഭിച്ച ഒരു സുഹൃത്ത് വയസ്സായ ആൾ പറഞ്ഞ സ്ഥലത്തെ ആളുകളുമായി ബന്ധപ്പെടുകയും വീട്ടുകാരെ അറിയിച്ച് അവർ വന്ന് കൊണ്ടുപോകുകയും ചെയ്തു.

എവിടെയായാലും അയാളെ എന്റെ കാറിൽ കൊണ്ടു പോകാം വീട്ടിലെത്തിക്കാമെന്നും പറഞ്ഞ ഷമീർ മാഷ് പോയത് രാതി 12.30 ന് ശേഷം. വീട്ടുകാർ വയസ്സായ ആളെ കൂട്ടികൊണ്ടു പോയ ശേഷം മാത്രമാണ് .രണ്ടു കാര്യം ഒന്ന് മാഷിന് പത്തോ ഇരുപതോ രൂപ റയിൽവേ സ്റ്റേഷനിൽ വച്ച് അയാൾക്ക് കൊടുത്ത് ഒഴിവായി പോകാമായിരുന്നു. രണ്ട് ‘അഭയ’ത്തിൽ ആക്കുന്നത് മോശമായിട്ടല്ല. രണ്ട് ദിവസം വരെ വീട്ടിൽ നിന്ന് പോന്ന ആ കുറുമ്പിന് (കാരണം അറിയില്ല) അവിടെ കുഴപ്പമില്ലാതെ നിൽക്കുമായിരിക്കും. പിന്നീട് വീട്ടിലുള്ളവരെ ഓർത്ത് വിഷമിക്കുന്ന അവസ്ഥ വന്നേക്കും. എന്തായാലും സുരക്ഷിതനായി അദ്ദേഹത്തെ മക്കളെ ഏല്പിച്ചതിലും ,മാഷ് അതിനു വേണ്ടി ചെയ്ത കാര്യങ്ങൾക്കും സന്തോഷം ഉണ്ട്. നന്മയുള്ള മനസ്സിനുടമയായ ഷമീർ മാഷ് മാതാപിതാക്കളെ അനാഥ ,വൃദ്ധമന്ദിരങ്ങളിൽ ആക്കുന്നവർക്ക് ഒരു മാതൃകയാവട്ടെ!! സ്നേഹ ദിനം!!

കുലുക്കല്ലൂർ സ്കൂളിലെ അദ്ധ്യാപകനാണ് ഇദ്ദേഹം ,ഷമീർ മാഷ്,ഇന്നലെ രാത്രി (7.8.2018 ,)9.15 മണിയോടെ അദ്ദേഹത്തിന്റെ കാറിൽ…

Pattambi Babu यांनी वर पोस्ट केले मंगळवार, ७ ऑगस्ट, २०१८

Be the first to comment on "നന്മ നിറഞ്ഞ മാഷിന്റെ കഥ പറഞ്ഞു പട്ടാമ്പിയിലെ പോലീസ് ഉദ്യോഗസ്ഥൻ"

Leave a comment

Your email address will not be published.


*