മാൻ ബുക്കർ പുരസ്കാരം ഐറിഷ് എഴുത്തുകാരി അന്നാ ബേൺസിന്

ഈ വർഷത്തെ മാൻ ബുക്കർ പ്രൈസ് വടക്കൻ ഐറിഷ് എഴുത്തുകാരി അന്ന ബേൺസിന്. ബുക്കർ പുരസ്കാരം നേടുന്ന ആദ്യ വടക്കൻ ഐറിഷുകാരിയാണ് അന്ന. അന്നയുടെ പരീക്ഷണാത്മക നോവലായ മിൽക്ക് മാനാണ് 50000 പൗണ്ടിന്‍റെ പുരസ്കാരം.

മിൽക്ക് മാൻ എന്ന ശക്തനായ മനുഷ്യനാൽ ലൈംഗിക പീഡനത്തിനിരയാകുന്ന 18 വയസുകാരിയുടെ കഥയാണ് മിൽക്ക് മാൻ.

ലിറ്റിൽ കൺസ്ട്രക്ഷൻ, നോ ബോൺസ് എന്നീ രണ്ടു നോവലുകൾക്കു ശേഷമുള്ള ബേൺസിന്‍റെ നോവലാണിത്.

ഞാൻ വളർന്നു വന്ന സാഹചര്യം അക്രമങ്ങൾ, അവിശ്വാസം, മനോവിഭ്രാന്തി എന്നിവ നിറഞ്ഞതായിരുന്നു. ആ സാഹചര്യങ്ങളുമായി ചേർന്ന് പോകാൻ അവരിൽ പരിശ്രമിച്ചിരുന്നു. അവരുടെ ആ ശ്രമങ്ങളാണ് എന്‍റെ നോവലിലും കാണാൻ കഴിയുക.

ബുക്കർ പുരസ്കാരത്തിന്‍റെ അമ്പതാം വാർഷികമാണിത്.

Be the first to comment on "മാൻ ബുക്കർ പുരസ്കാരം ഐറിഷ് എഴുത്തുകാരി അന്നാ ബേൺസിന്"

Leave a comment

Your email address will not be published.


*