മാര്‍ച്ച്‌ 11: അറബി ഭാഷ പതിപ്പില്‍ വിപ്ലവം സൃഷ്‌ടിച്ച ഫേസ്ബുക്ക് ദിനം

സബാഹ് ആലുവ

ലോകത്ത് സോഷ്യല്‍ മീഡിയയുടെ വികാസം പത്ര-മാധ്യമ രംഗത്ത് മാത്രമല്ല മറിച്ച് ഒരു രാഷ്ട്രത്തിന്‍റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതില്‍ വളരെ സുപ്രധാന പങ്ക് വഹിച്ചതായി സമീപകാല സംഭവങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. അതില്‍ വിശാല സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സ്വഭാവമുള്ള ഫേസ്ബുക്ക് മാര്‍ച്ച് 11, 2009 ന് അതിന്‍റെ അറബി ഭാഷ പതിപ്പ് ലോകത്തവതരിപ്പിച്ച് ജന ശ്രദ്ധ നേടിയിരുന്നു. ലോകടിസ്ഥാനത്തില്‍ 422 മില്ല്യന്‍ ജനങ്ങളാണ് അറബി ഭാഷയുടെ വാഹകരായി ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതില്‍ 50 മില്ല്യനോ അതില്‍ കൂടുതലോ ഇന്റര്‍നെറ്റ് സംവിധാനങ്ങളോ ഉപയോഗപ്പെടുത്തുന്നവരാണ്.

ഇംഗ്ലീഷ് ഭാഷയില്‍ നിന്ന് അറബി ഭാഷയിലേക്കുള്ള മാറ്റത്തില്‍ ഫേസ്ബുക്ക് നേരിട്ട വെല്ലുവിളികള്‍ ചെറുതൊന്നുമായിരുന്നില്ല. പ്രാരഭ നടപടിയെന്നോണം നിര്‍ണ്ണായക ചര്‍ച്ചകളില്‍ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള വിദഗ്ദ്ധരുടെ അഭിപ്രായങ്ങള്‍ ശേഖരിക്കുന്നതില്‍ ഫേസ്ബുക്ക് പ്രതിനിധികള്‍ പ്രത്യേക ശ്രദ്ധ നല്‍കി. ഫേസ്ബുക്ക് പേജ് പരിഭാഷ ചെയ്യുന്നതിനായി 850 പേരടങ്ങുന്ന അറബിഭാഷ പ്രാവീണ്യം നേടിയവരുടെ സഹായം തേടി. സെമിറ്റിക് ഭാഷ ഗണത്തില്‍ പെടുന്ന അറബി മറ്റു ഭാഷകളില്‍ നിന്ന് വ്യത്യസ്തമായി ഇടത്ത നിന്ന് വലത്തോട്ട് എഴുതുന്നത്‌ കൊണ്ട് തന്നെ ഒരു പേജ് പുതുതായി രൂപകല്‍പന ചെയ്യുമ്പോഴുള്ള പ്രയാസങ്ങള്‍ ദുരീകരിക്കാന്‍ പ്രത്യേകം സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ആധുനിക അറബി ഭാഷ ശൈലികള്‍ ഉള്‍ക്കൊള്ളിച്ച് ഫേസ്ബുക്ക് അറബി പേജിനെ പ്രത്യേക ഘടനയോടെ ഒരുക്കിയെടുത്തു. പേജിന്‍റെ ഡിസൈന്‍, പദങ്ങളുടെ പൊരുത്തം, ലേബലുകള്‍, ബട്ടണ്‍ തുടങ്ങി അടിമുടി മാറ്റത്തോടെ അറബി ഫേസ്ബുക്ക് പേജ് മിഡില്‍ ഈസ്റ്റില്‍ പുറത്തിറങ്ങി.

ഫേസ്ബുക്കിന്‍റെ അറബി പതിപ്പ് അറബ് രാജ്യങ്ങളില്‍ മാറ്റൊലിയുടെ പുതിയ ചരിത്രം രചിക്കുന്നതാണ് പിന്നീട് ലോകം കണ്ടത്. 1979 ഇറാനിലെ വിപ്ലവത്തെ ജനങ്ങള്‍ ഏറ്റെടുത്തത് അന്നത്തെ ശക്തമായ വജ്രായുധമായ ഓഡിയോ കാസറ്റ് കൊണ്ടാണെങ്കില്‍ പുതിയ കാലഘട്ടത്തില്‍ അറബ് വസന്തം ആരംഭിച്ചത് ട്വിറ്ററും ഫേസ്ബുക്കും പ്രയോഗിച്ച വിപ്ലവ വീര്യത്തിന്‍റെ കരുത്തിലായിരുന്നു. ഈജിപ്ത്, ലെബനാൻ തുടങ്ങിയ രാജ്യങ്ങളാണ്‌ അറബി ഫേസ്ബുക്ക് പേജിനെ അറബ് രാജ്യങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത്. 2011ല്‍ തുനീഷ്യയില്‍ നിന്നാരംഭിച്ച മുല്ലപ്പൂ വിപ്ലവം ലിബിയ, ഈജിപ്ത്, ലബനോന്‍, യമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ആളിപ്പടര്ത്തുന്നതില്‍ പ്രധാന ശക്തിയായി വര്‍ത്തിച്ച മീഡിയ നെറ്റ്വര്‍ക്കായിരുന്നു ഫേസ്ബുക്കിന്‍റെ അറബി പേജ്. ഈജിപ്‌തിലായിരുന്നു ഫേസ്ബുക്ക് തരംഗം കൂടുതല്‍ പ്രധിധ്വനി സൃഷ്ടിച്ചത്. വിദ്യാര്‍ഥികളെയും യുവ സമൂഹത്തെയും എന്ന് വേണ്ട ഒരു രാജ്യത്തില്‍ വ്യത്യസ്ത ആശയങ്ങള്‍ മുറുകെപ്പിടിക്കുന്ന സമുദായ-രാഷ്ട്രീയ സംഘടനകളെ ഒരു കുടക്കീഴില്‍ കൊണ്ട് വന്ന് ഒരുമിച്ചൊരു അണിയായി മാറാന്‍ വിപ്ലവത്തിന് കഴിഞ്ഞു എന്നത് തന്നെയാണ് ഫേസ്ബുക്ക് വിപ്ലവം മുന്നോട്ടു വെക്കുന്ന പാഠങ്ങള്‍.

Image result for wael ghonim arab spring
വാഇല്‍ ഗനീം

അറബ് വസന്തം ആരംഭിച്ച മധ്യ പൗരസ്ത്യ ദേശത്തില്‍ വിപ്ലവത്തെ ഏറ്റെടുക്കുന്നതില്‍ പ്രധാനമായും പങ്ക് വഹിച്ചവരായിരുന്നു സാങ്കേതിക പരിജ്ഞാനത്തില്‍ മുന്‍പന്തിയിലുള്ള യുവ സമൂഹം. വാഇല്‍ ഗനീം എന്ന യുവാവിനെ ഓര്‍ക്കാതെ ഫേസ്ബുക്ക് വിപ്ലവത്തെക്കുറിച്ച് പറയാന്‍ പോലും ലോകത്തിനു പ്രത്യേകിച്ച് അറബ് ജനതക്ക് കഴിയണമെന്നില്ല. വാഇല്‍ ഗനീം എന്ന യുവ കമ്പ്യൂട്ടർ എഞ്ചിനീയര്‍ നയിച്ച സോഷ്യൽ മീഡിയ വിപ്ലവത്തെ തടയാന്‍ ഹുസ്നി മുബാറക്കിന്‍റെ ഗവണ്മെന്റ് സംവിധാനങ്ങള്‍ക്ക് കഴിഞ്ഞില്ലെന്നു മാത്രമല്ല, കൂടുതല്‍ ആവേശത്തോടെ ഈജിപ്‌തിലെ ജനങ്ങള്‍ വാഇല്‍ ഗനീമിന്‍റെ പിന്നില്‍ അണിചേര്‍ന്നു. ഈജിപ്‌തിലെ പോലീസ് ക്രൂര മര്‍ദനത്തില്‍ മരണപ്പെട്ട ഖാലിദ്‌ മുഹമ്മദ് സഈദ് എന്ന യുവാവിന്‍റെ വാര്‍ത്തകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമാക്കിയ വാഇല്‍ ഗനീം كلنا خالد سعيد ( We are all Khaled Said) എന്ന തലക്കെട്ടോടെ സ്വന്തമായൊരു ഫേസ്ബുക്ക് പേജ് തുറന്ന് വിപ്ലവത്തെ രാജ്യമൊട്ടുക്ക് വ്യാപിപ്പിച്ചു.

يناير علي التعذيب والفساد والظلم والبطالة ( January 25; Revolution against Torture, Corruption, Unemployment and Injustice) എന്ന വിപ്ലവ ആഹ്വാനവുമായി പുറത്തിറങ്ങിയ വാഇല്‍ ഗനീമിന്‍റെ ഫേസ്ബുക്ക് പേജ് ഈജിപ്‌തിന്‍റെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചു. ഹുസ്നി മുബാറക്കിന്‍റെ ഭരണ സിരാ കേന്ദ്രങ്ങള്‍ ഇളക്കി മറിച്ച ഫേസ്ബുക്ക് വിപ്ലവ പാത പിന്‍പറ്റി പതകയേന്തിവരായിരുന്നു ഈജിപ്തിൽ വിപ്ലവം ആരംഭിക്കാന്‍ കാരണഹേതുവായ മൂവ്മെന്റ് ആരംഭിച്ച ‘ഏപ്രില്‍ 6 യൂത്ത് മൂവ്മെമെന്റിൻ്റെ ’ സ്ഥാപക അസ്‌മ മഹ്ഫൂസ്, ബ്ലോഗ്ഗര്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ലോക ശ്രദ്ധ പിടിച്ചു പറ്റിയ ആക്റ്റിവിസ്റ്റ് വഈദ് അബ്ബാസ്‌, പ്രമുഖ ആക്ടിവിസ്റ്റും ബ്ലോഗറുമായ അഹ്മദ് ദൗമാ, മിഡില്‍ ഈസ്റ്റില്‍ അറബി ഭാഷയില്‍ സോഫ്റ്റ്‌ വെയര്‍ വികസിപ്പുക്കന്നതില്‍ പ്രധാന പങ്ക് വഹിച്ച അലാ അബ്ദുല്‍ ഫത്താഹ്, ഈജിപ്‌തിലെ പ്രമുഖ പത്ര പ്രവര്‍ത്തക നവ്റാ തുടങ്ങിയ യുവ രക്തങ്ങള്‍.

Image result for asmaa mahfouz
അസ്‌മ മഹ്ഫൂസ്

ഇന്ന് ലോകത്ത് ഏകദേശം 40ലധികം ഭാഷകളില്‍ ഫേസ് ബുക്ക് പേജ് ലഭ്യമാണ്.

Be the first to comment on "മാര്‍ച്ച്‌ 11: അറബി ഭാഷ പതിപ്പില്‍ വിപ്ലവം സൃഷ്‌ടിച്ച ഫേസ്ബുക്ക് ദിനം"

Leave a comment

Your email address will not be published.


*