‘അത് ഞങ്ങളുടെ കടമയാണ്. അല്ലാതെന്ത്’ ആ മത്സ്യത്തൊഴിലാളി യുവാവ് ജൈസൽ പറയുന്നു

പ്രളയക്കെടുതിയിൽ മലപ്പുറം ജില്ലയിലെ വേങ്ങരയിൽ രക്ഷാ ബോട്ടിലേക്ക് കയറാൻ കഴിയാത്ത സ്‌ത്രീകളടക്കമുള്ളവർക്ക് യുവാവ് മുതുക് ചവിട്ട് പടിയാക്കി കൊടുക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു.

താനൂരിലെ മല്‍സ്യത്തൊഴിലാളിയായ ജൈസല്‍ ആണ് തന്റെ മുതുക്‌ സ്‌റ്റെപ് ആയി വെച്ച് സഹായിച്ചത് . കേരളം നേരിടുന്ന തീവ്ര പ്രളയത്തിനിടയിലെ രക്ഷാ കാഴ്ചകൾക്കിടയിലെ ഈ വിഡിയോ കണ്ണ് നിറക്കുന്നു. . വെള്ളത്തിൽ നിന്നു ബോട്ടിലേക്ക് കയറാൻ പ്രയാസപ്പെടുന്നവരോട് തന്റെ മുതുക് ചവിട്ട് കയറാൻ സഹായിക്കുന്ന ജൈസലിനെ വിഡിയോയിൽ കാണാം.

‘ NDRF പ്രവർത്തകർ ഞങ്ങളോട് വേങ്ങരയിലെ പലഭാഗങ്ങളിലും ബോട്ടുമായി എത്താൻ പറ്റുന്നിലെന്ന് പ്രയാസം അറിയിച്ചു. ബോട്ട് തരൂ എന്ന് പറഞ്ഞു അതുമായി ചെന്ന് കുടുങ്ങിയവരെ രക്ഷിക്കുകയായിരുന്നു ഞങ്ങൾ . അത് ഞങ്ങളുടെ കടമയാണ്. സുരക്ഷാഉപകരണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. റിസ്ക്ക് എടുത്തതാണ് .’ 32 കാരനായ ജൈസൽ പറയുന്നു

ജൈസൽ ഉൾപ്പടെയുള്ള താനൂരിലെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ മലപ്പുറം ജില്ലയിൽ കഴിഞ്ഞ ദിവസം രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയിരുന്നു.

കേന്ദ്രവും സൈന്യവും അവഗണന കൊണ്ട് കേരളത്തെ പൊതിഞ്ഞപ്പോൾ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും രക്ഷാ ദൗത്യം കൃത്യമായി ഏറ്റെടുത്ത് നൂറുകണക്കിന് പേരെ ജീവിതത്തിലേക്ക് കര പിടിച്ചു കയറ്റിയത് ആയിരകണക്കിന് മത്സ്യത്തൊഴിലാളികളാണ്.

Be the first to comment on "‘അത് ഞങ്ങളുടെ കടമയാണ്. അല്ലാതെന്ത്’ ആ മത്സ്യത്തൊഴിലാളി യുവാവ് ജൈസൽ പറയുന്നു"

Leave a comment

Your email address will not be published.


*