സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്ന് ഡെറിക്ക്

താന്‍ ഓടിച്ച സൈക്കിള്‍ അറിയാതെ അയല്‍ക്കാരുടെ കോഴിയുടെ പുറത്ത് കയറിയതിനെ തുടര്‍ന്ന് കോഴിയുമായി ആശുപത്രിയിലേക്ക് ഓടിക്കയറിയ ആറുവയസ്സുകാരൻ മിസോറാം ബാലന്‍ സോഷ്യല്‍ മീഡിയയില്‍ താരമാവുന്നു.

കോഴിയെ ചികിത്സിക്കാന്‍ കയ്യിലുള്ള പത്തുരൂപ നോട്ടുമായാണ് ബാലന്‍ ആശുപത്രിയിലേക്ക് പോയത്. എന്നാൽ കോഴിയുടെ ജീവൻ നിലച്ചത് അവൻ അറിഞ്ഞിരുന്നില്ല.

കോഴിയെ തനിക്ക് സഹായിക്കാനാവാത്തത് കയ്യിൽ 10 രൂപ മാത്രമുള്ളതുകൊണ്ടാണെന്ന് വിചാരിച്ച മിസോറാം സൈറാങ് സ്വദേശിയായ ഡെറിക്ക് ആശുപത്രിയിൽ നിന്ന് വീട്ടിലേക്കോടി അച്ഛനോട് നൂറു രൂപക്കായി കലഹിക്കുകയായിരുന്നു. എന്നാൽ ഏറെ സമയമെടുത്താണെങ്കിലും ആ കോഴിയുടെ ജീവൻ നഷ്ടപ്പെട്ടെന്ന് അച്ഛൻ ഡെറിക്കിനെ പറഞ്ഞു മനസ്സിലാക്കിപ്പിച്ചു.

ഡെറികെന്ന ആറുവയസ്സുകാരനെ കാണാനും സ്‌നേഹാലിംഗനം ചെയ്യാനുമായി കാത്തിരിക്കുകയാണ് തങ്ങളെന്ന് സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ എഴുതിയത് പതിനായിരത്തിൽ കൂടുതൽ പേരാണ്.

ജീവനറ്റ കോഴിയും പണവുമായി നില്‍ക്കുന്ന ഡെറിക്കിൻ്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്. ഡെറിക്കിൻ്റെ പ്രവൃത്തിയെ അഭിനന്ദിച്ചു കൊണ്ടു നിരവധി പേരാണ് എത്തുന്നത്.

Be the first to comment on "സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്ന് ഡെറിക്ക്"

Leave a comment

Your email address will not be published.


*