രാജ്യസുരക്ഷ: പാർലമെന്റിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ഉന്നയിച്ചത് ബി.ജെ.പിയിതര എം.പി മാർ

രാജ്യസുരക്ഷയും പ്രതിരോധവും മുഖ്യ തെരഞ്ഞെടുപ്പ് അജണ്ടയായി പ്രചാരണം നടത്തുന്നത് ബി.ജെ.പിയാണെങ്കിലും കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പ്രതിരോധവകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ലോക്സഭയിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ഉന്നയിച്ചത് ബി.ജെ.പിയിതര എം.പിമാർ. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയും ബാലകോട്ട് ആക്രമണത്തിന്റെയും ദേശസുരക്ഷയുടെയും പേരിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോൾ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ലോക്സഭയിൽ രാജ്യസുരക്ഷയുടെ കാര്യത്തിൽ ഏറ്റവും കുറവ് ചോദ്യങ്ങൾ ഉന്നയിച്ചത് ബി.ജെ.പി എം.പിമാരെന്ന് കണക്കുകൾ.

ദി പ്രിന്റ് പുറത്തിറക്കിയ ലോകസഭയിൽ രാജ്യസുരക്ഷ വിഷയങ്ങളിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ഉന്നയിച്ച പത്തു എം.പി മാരുടെ പട്ടികയിൽ ഒരു ബി.ജെ.പി എം.പി മാത്രമേയുള്ളു. കോൺഗ്രസിന്റെ രണ്ടു എം.പി മാർ മാത്രം ഇടം പിടിച്ച പട്ടികയിൽ എ.ഡി.എം.കെ യുടെ എം.പി മാരാണ് കൂടുതൽ. എ.ഡി.എം.കെ യുടെ അഞ്ചു എം.പിമാരാണ് ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ഉന്നയിച്ച പത്തുപേരുടെ പട്ടികയിലുള്ളത്. ശിവ സേന, അപ്‌നാ ദൾ എന്നീ പാർട്ടികളിൽ നിന്ന് ഓരോ എം.പി വീതവും പട്ടികയിലുണ്ട്.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട 93 ചോദ്യങ്ങൾ ഉന്നയിച്ച കോൺഗ്രസ് എം.പി ജ്യോതിരാദിത്യ സിന്ധ്യയാണ് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഏറ്റവും കൂടുതൽ പ്രധിരോധ വിഷയങ്ങൾ ഉന്നയിച്ച എം.പി. കോൺഗ്രെസ് എം.പി അശോക് ചവാൻ, ബി.ജെ.പി എം .പി സുധീർ ഗുപ്‌ത, അപ്‌നാ ദളിന്റെ കുൻവാർ ഹരിവംശ് സിങ്, ശിവസേനയുടെ ശിവാജി പാട്ടീൽ, എ.ഡി.എം.കെയുടെ എം.പിമാരായ വെങ്കട്ടേഷ ബാബു, ബാല സുബ്രമണ്യൻ, വിജയകുമാർ. എസ്.ആർ, രാധാകൃഷ്ണൻ, ജയകുമാർ ജയവർദ്ധൻ തുടങ്ങിയവരാണ് പട്ടികയിലെ മറ്റുള്ളവർ.

Be the first to comment on "രാജ്യസുരക്ഷ: പാർലമെന്റിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ഉന്നയിച്ചത് ബി.ജെ.പിയിതര എം.പി മാർ"

Leave a comment

Your email address will not be published.


*