‘എന്റെ പാട്ട് തോൽക്കില്ലെടോ’. ‘ദുർഭരണ’കാലത്തെ രശ്മി സതീഷിന്റെ പാട്ട് പ്രതിരോധം (വീഡിയോ)


‘രാജ്യത്ത് എല്ലാവിധ പ്രതിരോധ ശബ്ദങ്ങളെയും അടിച്ചമർത്താൻ ശ്രമിക്കുന്ന ദുർഭരണത്തിന്റെ കാലത്ത് ചെറുത്തുനിൽപ്പിന്റെ ശബ്ദങ്ങൾ ഉയർത്തുന്ന കലാകാരന്മാർക്കും എഴുത്തുകാർക്കും സാമൂഹ്യ പ്രവർത്തകർക്കും സമർപ്പിച്ച്’ പുതിയ മ്യൂസിക് വീഡിയോയുമായി ഗായിക രശ്മി സതീഷ്.

“തോക്ക് തോല്‍ക്കും കാലം വരും വരെ വാക്ക് തോല്‍ക്കില്ലെടോ എന്റെ വാക്ക് തോല്‍ക്കില്ലെടോ.” എന്ന് തുടങ്ങുന്ന വരികൾക്ക് രശ്മിയുടെ ശബ്ദവും ദൃശ്യാവിഷ്കാരവും നൽകുന്ന വീഡിയോയ്ക്ക് ‘പടുപാട്ട്’ എന്നാണു പേര് നൽകിയിരിക്കുന്നത്.

കണ്ണന്‍ സിദ്ധാർത്ഥിന്റെ വരികൾ രേസ ബാന്‍ഡിനുവേണ്ടി രശ്മി സതീഷ് ആലപിക്കുകയായിരുന്നു.കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായി മട്ടാഞ്ചേരി കൊച്ചങ്ങാടിയില്‍ നടത്തിയ രേസ ബാന്‍ഡിന്റെ സംഗീത പ്രകടനത്തിൽ രശ്മി ഈ ഗാനം ആലപിച്ചത് ശ്രദ്ധേയമായിരുന്നു. കണ്ണൻ സിദ്ധാർത്ഥിന്റെ ഈ വരികൾ കേരളത്തിലെ ഒട്ടനേകം നാടകഗ്രൂപ്പുകൾ വ്യത്യസ്ത രീതിയിൽ ഉപയോഗിച്ചിട്ടുണ്ട്.

Be the first to comment on "‘എന്റെ പാട്ട് തോൽക്കില്ലെടോ’. ‘ദുർഭരണ’കാലത്തെ രശ്മി സതീഷിന്റെ പാട്ട് പ്രതിരോധം (വീഡിയോ)"

Leave a comment

Your email address will not be published.


*